Friday, September 14, 2018 Last Updated 27 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.34 AM

ദുരൂഹതകള്‍ ബാക്കിയാക്കി സൗമ്യ മജിസ്‌ട്രേറ്റിനോട്‌ വെളിപ്പെടുത്താനിരുന്നത്‌ എന്തായിരിക്കും? ഡയറികുറിപ്പുകളില്‍ പഴുതു തേടി പോലീസ്‌

uploads/news/2018/08/243850/1.jpg

കണ്ണൂര്‍: മാതൃത്വമെന്നാല്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വറ്റാത്ത ഉറവയാണെന്നു കരുതുന്നവര്‍ക്കു മുന്നില്‍ ക്രൂരതയുടെ പര്യായമായി മാറിയ സൗമ്യയുടെ ആത്മഹത്യ ബാക്കിയാക്കുന്നത്‌ നിരവധി ചോദ്യങ്ങള്‍. സ്‌ത്രീത്വത്തിന്റെ ഏറ്റവും വലിയ പൈശാചികഭാവത്തെയാണ്‌ സൗമ്യ മലയാളികള്‍ക്ക്‌ കാട്ടിക്കൊടുത്തതെങ്കില്‍ ആത്മഹത്യയ്‌ക്കു തൊട്ടു മുന്‍പ്‌ നിരപരാധിത്തം ചൂണ്ടിക്കാട്ടി അവളെഴുതിയ ആത്മഹത്യാ കുറിപ്പാണ്‌ പ്രധാനമായും ചോദ്യങ്ങള്‍ ബാക്കിയാക്കുന്നത്‌. പിണറായി കൂട്ടക്കൊലകേസിലെ പ്രതി സൗമ്യ മജിസ്‌ട്രേറ്റിനോട്‌ വെളിപ്പെടുത്താനിരുന്ന സത്യം എന്തായിരുന്നുവെന്നതാണ്‌ ഉത്തരം കിട്ടാതെ അവശേഷിക്കുന്നത്‌. സൗമ്യയെ ജയിലില്‍ സന്ദര്‍ശിച്ച ലീഗല്‍ സര്‍വീസസ്‌ അതോറിട്ടി അംഗങ്ങളോട്‌ സൗമ്യ താന്‍ നിരപരാധിയാണെന്നും ചില സത്യങ്ങള്‍ താന്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനോട്‌ വെളിപ്പെടുത്തുമെന്ന്‌ പറഞ്ഞിരുന്നു. അതിന്‌ അവസരം ലഭിക്കും മുമ്പെയാണ്‌ സൗമ്യ സ്വയം അന്ത്യവിധി നടപ്പാക്കിയത്‌. ഇതു ചൂണ്ടിക്കാട്ടിയാണ്‌ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ആരോപിച്ചു സഹോദരി സന്ധ്യ അടക്കമുള്ള ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലെത്തിയത്‌.സൗമ്യയുടെ വാര്‍ഡില്‍ നിന്ന്‌ ഡയറികുറിപ്പ്‌ ടൗണ്‍ സി.ഐ: ടി.കെ രത്നകുമാര്‍ കണ്ടെടുത്തിട്ടുണ്ട്‌. ഇത്‌ പോലീസ്‌ പരിശോധിച്ച്‌ വരികയാണ്‌. സൗമ്യ ഒറ്റയ്‌ക്ക് ഇത്രയധികം അരുംകൊലകള്‍ നടത്തില്ലെന്നും അതിന്‌ പുറത്തുനിന്നുള്ളവരുടെ സഹായമുണ്ടെന്നും അടുത്ത ബന്ധുക്കള്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്‌. ഈ സംശയത്തിന്‌ ഉത്തരം വേണമെന്നാണ്‌ ബന്ധുക്കളുടെ ആവശ്യം.തനിക്ക്‌ ഇഷ്‌ടപ്പെട്ട ഒരു കാമുകനൊപ്പം മുംബൈയ്‌ക്ക് കടക്കാനായിരുന്നു സൗമ്യയുടെ പദ്ധതിയെന്നും സംസാരമുണ്ട്‌. അവിടെ ഹോംനേഴ്‌സായി ജോലി ചെയ്ാനായണ്‌ ഉദ്ദേശിക്കുന്നതെന്നും അയല്‍ക്കാരോട്‌ വെളിപ്പെടുത്തിയിരുന്നു. ഈ യുവാവിന്‌ കൊലപാതകവുമായി ബന്ധമുണ്ടോയെന്ന്‌ അന്വേഷിച്ചില്ല. കൂടാതെ ജയില്‍ സൂപ്രണ്ടും ഡെപ്യൂട്ടി സുപ്രണ്ടും ഒരുമിച്ച്‌ അവധിയെടുത്തതു സംബന്ധിച്ചുള്ള ദുരൂഹതയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്‌. ഇതു ചൂണ്ടിക്കാട്ടിയും സൗമ്യയുടെ മരണം ഗൂഢാലോചനയുടെ ഭാഗമാണെന്ന്‌ ബന്ധുക്കള്‍ ആരോപിക്കുന്നു.
21 തടവുകാരും 29 ജീവനക്കാരുമാണ്‌ വനിതാ ജയിലിലുള്ളത്‌. മൂന്ന്‌ കൊലപാതകം നടത്തിയ പ്രതിയായിരുന്നു സൗമ്യ. ഈ പരിഗണനയോടെ സംരക്ഷണം ജയിലിനുള്ളില്‍ ഒരുക്കിയില്ല. ഇതാണ്‌ സൗമ്യയുടെ മരണത്തിലേക്ക്‌ കാര്യങ്ങളെത്തിച്ചതെന്നാണ്‌ ജയില്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്‌തമായിരിക്കുന്നത്‌. വനിതാ ജയിലുനുള്ളില്‍ മൂന്ന്‌ ഏക്കര്‍ സ്‌ഥലമുണ്ട്‌. സൗമ്യ തൂങ്ങി മരിച്ചത്‌ ആരും അറിഞ്ഞിരുന്നില്ല. ഏറെ നേരം സൗമ്യയെ കാണാതിരുന്നതോടെ തടവ്‌ കാരി നടത്തിയ അന്വേഷണത്തിലാണ്‌ മരണം അറിയുന്നത്‌. ഇതിന്‌ ശേഷമാണ്‌ ആത്മഹത്യാക്കുറിപ്പ്‌ കണ്ടെത്തിയത്‌.കൂട്ടക്കൊലപാതകത്തില്‍ പങ്കുള്ളവര്‍ ഇപ്പോഴും പുറത്തുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും സൗമയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നുണ്ട്‌.

Ads by Google
Advertisement
Tuesday 28 Aug 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW