Monday, January 21, 2019 Last Updated 44 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.33 AM

പ്രളയകെടുതി അനുഭവിക്കുന്നവര്‍ക്ക്‌ മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷന്റെ കൈത്താങ്ങ്‌

തലശ്ശേരി: കേരളത്തിലെ പ്രളയകെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ്‌ കണ്ണൂര്‍ ജില്ലയുടെ കൈതാങ്ങ്‌. .ഏകദേശം അഞ്ഞൂറോളം പ്രളയബാധിതര്‍ കഴിയുന്ന തൃശ്ശൂരിലെ വാടാനപ്പള്ളി മങ്ങാട്ടുപറമ്പ്‌ എല്‍.പി സ്‌കൂളിലെ ക്യാമ്പിലുള്ളവര്‍ക്കാണ്‌ അവശ്യ സാധനങ്ങള്‍ വിതരണം നടത്തിയത.്‌ ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന വസ്‌ത്രങ്ങളും ആവശ്യ സാധനങ്ങളുമാണ്‌ ഫാന്‍സ്‌ അസോസിയേഷന്‍ എത്തിച്ചു കൊടുത്തത്‌.
ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ്‌ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി, മാക്കുനി, കുത്തുപറ്‌മ്പ്, ചിറക്കല്‍, പുതിയതെരു, ചെട്ടിപ്പീടിക, മൈതാനപ്പള്ളി, ചെക്കിക്കുളം എന്നീ യൂണിറ്റുകള്‍ പങ്കുചേര്‍ന്നാണ്‌ പ്രളയബാധിതരെ സഹായിച്ചത.്‌ ജില്ലാ പ്രസിഡണ്ട്‌ സി. രാജീവന്‍, ജില്ലാ സെക്രട്ടറി സി.കെ രജീഷ്‌, ട്രഷറര്‍ ആരിഫ്‌ മുഹമ്മദ്‌, വി.വി പ്രമോദ്‌, കെ. അമല്‍ജിത്ത്‌, ശരത്ത്‌ പുതിയതെരു, ആകാശ്‌, എം.സി വിഷ്‌ണു നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 28 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW