Friday, September 14, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.33 AM

തകര്‍ന്ന പഴശ്ശി കോവിലകം നന്നാക്കി ഒരുകുട്ടം മാതൃകയായി

മട്ടന്നൂര്‍: തകര്‍ന്നു വീഴാന്‍ തുടങ്ങിയ പഴശ്ശി കോവിലകം ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ തകര്‍ന്ന്‌ ഭാഗങ്ങള്‍ വീണ്ടും അതെപ്പടിയക്കി.
കോവിലകം തകര്‍ന്നു വീഴാന്‍ തുടങ്ങി എന്ന്‌ വാര്‍ത്ത മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു .
കോവിലകം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 50 ഓളം പേര്‍ ചേര്‍ന്ന്‌ ശ്രമദാനത്തിലൂടെ നന്നാക്കിയത്‌.തകര്‍ന്ന ഭാഗങ്ങളുടെ മര ഉരുപ്പടികള്‍ അടക്കം മാറ്റി സ്‌ഥാപിച്ചാണ്‌ പുനരുദ്ധാരണം
കോവിലകത്തിന്റെ പടിഞ്ഞാറു ഭാഗത്തെ കുളപ്പുര , തെക്കിനി, പിന്‍ഭാഗം എന്നിവയാണ്‌ കനത്ത മഴയില്‍ ഇടിഞ്ഞ്‌ വീണത്‌.
താല്‍ക്കാലിക സംരക്ഷണ മാത്രമാണ്‌ ജനകീയ കൂട്ടായ്‌മ വഴി നടത്തിയത്‌.
മട്ടന്നു ര്‍ - ഉരുവച്ചാല്‍റോഡിന്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരത്താണ്‌ കോവിലകം സ്‌ഥിതി ചെയ്ുയന്നത്‌.
1805 ല്‍ കേരള വര്‍മ്മ പഴശ്ശിരാജ വീരമൃത്യു വരിച്ചതിനുശേഷം 1903 ലാണ്‌ അദ്ദേഹത്തിന്റെ പിന്‍തലമുറക്കാര്‍ പഴശ്ശി പടിഞ്ഞാറെ കോവിലകം നിര്‍മ്മിച്ചത്‌. ബ്രിട്ടീഷ്‌ അധിനിവേശത്തിനെതിരെ പോരാടിയ നാട്ടുരാജാവ്‌ കേരളവര്‍മ പഴശ്ശിരാജാവിന്റെ പിന്മുറക്കാര്‍ താമസിച്ചതാണ്‌ ഈ കോവിലകം . കഴിഞ്ഞ ഒരു വര്‍ഷം കോവിലകം സര്‍ക്കാര്‍ എറ്റെടുക്കുമെന്ന്‌ പ്രഖ്യാപിപിച്ചുവെങ്കിലും തുടര്‍ നടപടി വൈകിയതാണ്‌ കോവിലകത്തിന്‌ തിരിച്ചടി ആയത്‌
കോവിലകം സര്‍ക്കാര്‍ ഏറ്റെടുത്ത്‌ സംരക്ഷിക്കാനുള്ള നീക്കം തുടങ്ങിയതായി സംരക്ഷണ സമിതി ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍ പറഞ്ഞു.
റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ വില നിര്‍ണ്ണയം നടന്നു വരികയാണ്‌.

Ads by Google
Advertisement
Tuesday 28 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW