Tuesday, November 20, 2018 Last Updated 35 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.33 AM

ഓണക്കോടി വാങ്ങാന്‍ സൂക്ഷിച്ച പണം ദുരിതാശ്വാസ ഫണ്ടിലേക്ക്‌ നല്‍കി എട്ടു വയസ്സുകാരി

ഇരിട്ടി: ഓണനാളില്‍ പുത്തനുടുപ്പിട്ട്‌ ഓണപൂക്കളമൊരുക്കി അഛനും അമ്മയ്‌ക്കുമൊപ്പം ഓണമാഘോഷിക്കുന്നതിനായി ഓണക്കോടി വാങ്ങാനായി തന്റെ മണ്‍കുടുക്കയില്‍ മഞ്ചാടിക്കുരു പോലെ സൂക്ഷിച്ച നാണയ തുട്ടുകള്‍ മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പു ന്നതിനായി കൈമാറിയ എട്ടു വയസ്സുകാരി ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ നാടിന്‌ മാതൃകയായി.
അയ്ംകുന്നയ്‌ പഞ്ചായത്തിലെ കരിക്കോട്ടക്കരിക്കടുത്ത്‌ എടപ്പുഴവാളത്തോട്‌ കാട്ടുകുഴിയില്‍ സജി -പ്രജിഷ ദമ്പതികളുടെ ഏകമകള്‍ കരിക്കോട്ടക്കരി ഹോളി ഫെയ്‌ത്ത് ഇ.എം സ്‌കൂള്‍മൂന്നാം ക്ലാസുകാരി ശ്രീനന്ദനയാണ്‌ ഓണക്കോടി വാങ്ങാനായി തന്റെ മണ്‍കുടുക്കയില്‍ സൂക്ഷിച്ചു വെച്ച നാണയ തുട്ടുകള്‍ ദുരിതബാധിതര്‍ക്കായി കൈമാറിയത്‌.
ബസ്‌ കണ്ടക്‌ടറായ സജിയും ഇരിട്ടിയില്‍ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരിയായ അമ്മ പ്രജിഷയും ചോക്ലേറ്റു വാങ്ങാനും മറ്റും വല്ലപ്പോഴും നല്‍കുന്ന നാണയ തുട്ടുകള്‍ ശ്രീനന്ദന ഭദ്രമായി മണ്‍ കുടുക്കയില്‍ സൂക്ഷിക്കുകയായിരുന്നു പതിവ്‌ ഓണക്കോടി വാങ്ങാനായിരുന്നു ഈ കരുതല്‍ ഏകമകള്‍ പണം ഭദ്രമായി സൂക്ഷിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ മകള്‍ക്ക്‌ പിന്തുണയും നല്‍കി.
മലയോരത്തുള്‍പ്പെടെ സംസ്‌ഥാനത്തെ മഹാപ്രളയത്തില്‍ മുക്കിയ മഹാമാരിയുടെ ദുരന്തപ്പെയ്‌ത്തിന്റെ ദുരിതക്കാഴ്‌ച്ചകള്‍ വാര്‍ത്തയായും ചിത്രങ്ങളായും പത്രങ്ങളിലും ടി വി കളിലും കണ്ട ശ്രീനന്ദന ഒരു ദിവസം രാവിലെ തന്റെ മണ്‍കുടുക്ക പൊട്ടിച്ചു പണം വാരി ഒരു സഞ്ചിയിലാക്കി അമ്മയുടെ അടുത്തെത്തി. അറിയിച്ചു;അമ്മേ എനിക്ക്‌ ഓണക്കോടി വേണ്ട പുത്തനുടുപ്പിട്ട്‌ നമുക്കീക്കൊല്ലം ഓണമാഘോഷിക്കേണ്ട ഈ പണം കൊണ്ട്‌ നമുക്ക്‌ വീടു പോയ പാവങ്ങളെ സ ഹായിക്കാം അമ്മേ എന്ന്‌ മനസ്സുറയ്‌ക്കാത്ത പ്രായത്തില്‍ മനുഷ്യസ്‌നേഹത്തിലൂന്നിയ കരളുറപ്പോടെയുള്ള മകളുടെ ആഗ്രഹങ്ങള്‍ക്കെതിരുപറയാതെ അമ്മ പ്രജിഷ അന്നു വൈകീട്ട്‌ തന്നെ മകളേയും കൂട്ടി ഇരിട്ടി താലൂക്ക്‌ ഓഫീസിലെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറുന്നതിനായി ഇരിട്ടി താലൂക്ക്‌ഹെഡ്‌ക്വാര്‍ട്ടേര്‍സ്‌ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ടി.ശശിധരന്‌ പണം കൈമാറുകയായിരുന്നു.
ഇളംപ്രായത്തില്ല മഹാമനസ്‌ക്കതയുടെ മാതൃകാപരമായ കാരുണ്യ പ്രവര്‍ത്തനത്തിന്‌ താലൂക്ക്‌ ജീവനക്കാരുടെയും നാട്ടുകാരുടെയും വക അഭിനന്ദനങ്ങളും പ്രോത്സാ സാഹനങ്ങളും ശ്രീനന്ദനയ്‌ക്ക് മനം നിറയെ നല്‍കിയാണ്‌ യാത്രയാക്കിയത്‌.

Ads by Google
Advertisement
Tuesday 28 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW