Saturday, December 15, 2018 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.33 AM

സൗമ്യ ആത്മഹത്യ ചെയ്‌ത സംഭവം: വനിതാ ജയിലിലെ സുരക്ഷാവീഴ്‌ചയില്‍ ഉന്നതതല അന്വേഷണം വേണമെന്ന്‌ സതീശന്‍ പാച്ചേനി

കണ്ണൂര്‍: വനിതാ ജയിലില്‍ റിമാന്‍ഡ്‌ തടവുകാരി സൗമ്യ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന്‌ ഡി.സി.സി പ്രസിഡന്റ്‌ സതീശന്‍ പാച്ചേനി. നിയമ സംവിധാനങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തുന്ന രൂപത്തില്‍ ജയിലിലെ ഉദ്യോഗസ്‌ഥര്‍ പ്രവര്‍ത്തിക്കുന്നത്‌.
തടവുകാരേക്കാള്‍ ജീവനക്കാരുള്ള വനിതാ ജയിലില്‍ തടവുകാരി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ദുരൂഹത നിലനില്‌ക്കുകയാണ്‌. ശിക്ഷിക്കപ്പെടുന്ന തടവുകാര്‍ക്ക്‌ മാത്രം ജോലി നല്‌കുന്ന രീതിയുള്ള വനിതാ ജയിലില്‍ റിമാന്‍ഡ്‌ തടവുകാര്‍ക്ക്‌ ജോലി നല്‌കുന്ന രീതിയും സ്വന്തം വസ്‌ത്രം മാത്രം ഉപയോഗിക്കുന്ന റിമാര്‍ഡ്‌ തടവുകാരി സഹതടവുകാരിയുടെ വസ്‌ത്രത്തില്‍ ആരും കാണാതെ ജയില്‍ വളപ്പില്‍ എങ്ങനെ തൂങ്ങി മരിച്ചു എന്നുള്ളതും അന്വേഷണ വിധേയമാക്കേണ്ടതാണ്‌.
ഭരണത്തിന്റെ തണലില്‍ ജില്ലയില്‍ സെന്‍ട്രല്‍ ജയിലുകളില്‍ എല്ലായ്‌പ്പോഴും സി.പി.എം പ്രവര്‍ത്തകരായ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക്‌ തടവുകാരെപ്പോലെയല്ലാതെ ജയില്‍ വകുപ്പ്‌ ഉദ്യോഗസ്‌ഥരുടെ സ്വാതന്ത്ര്യമാണ്‌ ലഭിക്കുന്നത്‌ എന്ന്‌ കുറെ കാലമായി ആക്ഷേപം നിലനില്‌ക്കുന്നുണ്ട്‌. സെന്‍ട്രല്‍ ജയിലിനകത്ത്‌ പാര്‍ട്ടി ഫ്രാക്ഷന്‍ പ്രവര്‍ത്തിപ്പിച്ച്‌ ജയില്‍ നിയമങ്ങളെ കാറ്റില്‍ പറത്തി ഒട്ടേറെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുകയാണ്‌.
കഞ്ചാവും മയക്കുമരുന്നും ജയിലിനകത്ത്‌ പോലും സുലഭമായി ലഭ്യമാവുന്ന അവസ്‌ഥയും, തടവുകാര്‍ക്ക്‌ കാമുകിമാരുമായി സല്ലപിക്കാനുള്ള സൗകര്യവും ഒരുക്കി ജയിലിനെ സി.പി.എം ക്രിമിനലുകളുടെ സുഖവാസ കേന്ദ്രമാക്കി മാറ്റി അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പിണറായിഭരണകൂടം തന്നെ സൗകര്യമൊരുക്കുന്ന തെറ്റായ നടപടികള്‍ ജില്ലയില്‍ ജയിലുകളില്‍ നടക്കുന്നുണ്ട്‌..
ഭരണകൂട പിന്തുണയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രോല്‍സാഹനം നല്‌കുന്നത്‌ രാജ്യത്തെ നീതിന്യായ സംവിധാനങ്ങളെ പരിഹസിക്കുന്നതിന്‌ തുല്യമാണെന്നും ഇത്തരം നിയമവിരുദ്ധമായ നടപടികളെ ഇല്ലായ്‌മ ചെയ്‌തിട്ടില്ലെങ്കില്‍ നാട്ടില്‍ അരാജകത്വം നടമാടുമെന്നും അത്തരം ചിദ്രവാസനകള്‍ അവസാനിപ്പിക്കാന്‍ ജയിലുകളില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളിലും സൗമ്യ ആത്മഹത്യ ചെയ്‌ത വിഷയത്തിലും ഉന്നതതല അന്വേഷണത്തിന്‌ സംസ്‌ഥാന ഭരണകൂടം തയ്യാറാകണമെന്നും സതീശന്‍ പാച്ചേനി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Tuesday 28 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW