Wednesday, November 14, 2018 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.33 AM

പ്രളയമേഖലകളിലെ കുരുമുളക്‌ ചെടികള്‍ക്ക്‌ അജ്‌ഞാതരോഗം

uploads/news/2018/08/243843/2.jpg

രാജകുമാരി: പ്രളയം ബാധിച്ച മേഖലകളിലെ കുരുമുളക്‌ ചെടികള്‍ക്ക്‌ അജ്‌ഞാത രോഗം.
ഇലകള്‍ പഴുത്ത്‌ ഉണങ്ങിയ ചെടികളിലെ കുരുമുളക്‌ തിരികള്‍ പാടെ കൊഴിഞ്ഞ്‌ വീണ്‌ നശിക്കുകയാണ്‌. മഴവെള്ളപ്പാച്ചില്‍ ഉണ്ടായ പ്രദേശത്ത്‌ നില്‍ക്കുന്ന കുരുമുളക്‌ ചെടികള്‍ക്കാണ്‌ വ്യാപകമായി രോഗം ബാധിച്ചിരിക്കുന്നത്‌.
ദിവസങ്ങള്‍ക്കുള്ളില്‍ രോഗം ബാധിച്ച്‌ കൃഷി നശിക്കുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങളും കര്‍ഷകര്‍ക്ക്‌ അറിയില്ല.
ശക്‌തമായ വെള്ളപ്പാച്ചിലില്‍ വെള്ളം കെട്ടിനിന്ന്‌ വേരുകള്‍ അഴുകി നശിച്ചതാവാം ചെടികളിലെ ഇലകള്‍ക്ക്‌ പഴുപ്പ്‌ വീഴാനും ഉണങ്ങി നശിക്കാനും കാരണമെന്നും കരുതപ്പെടുന്നു. രാജാക്കാട്‌ റാത്തപ്പിള്ളില്‍ ഷാജിയുടെ ഒരേക്കറിലെ കൃഷിയാണ്‌ ഇത്തരത്തില്‍ നശിച്ചിരിക്കുന്നത്‌. രാജാക്കാടും സമീപ പ്രദേശങ്ങടക്കമുള്ള മേഖലകളിലെ നിരവധി പ്രദേശങ്ങളില്‍ ഇത്തരത്തില്‍ കുരുമുളക്‌ ചെടികള്‍ക്ക്‌ അജ്‌ഞാത രോഗം ബാധിച്ചിട്ടുണ്ട്‌. പ്രദേശത്തെ കാര്‍ഷിക മേഖല പൂര്‍ണമായി തകര്‍ന്നപ്പേള്‍ ആകെയുണ്ടായിരുന്ന ആശ്വാസം കുരുമുളക്‌ കൃഷിയായിരുന്നു. ഇതും നാശത്തെ നേരിട്ടതോടെ ലക്ഷക്കണക്കിന്‌ രൂപയുടെ കാര്‍ഷിക-വിദ്യാഭ്യാസ വായ്‌പകള്‍ തിരിച്ചടയ്‌ക്കാന്‍ മാര്‍ഗമില്ലാത്ത അവസ്‌ഥയിലാണ്‌ കര്‍ഷകര്‍. ഇതോടെ കുട്ടികളുടെ പഠനമടക്കം മുടങ്ങുന്ന സാഹചര്യത്തില്‍ എന്തുചെയ്യണമെന്നറിയാത്ത വലയുകയാണു കര്‍ഷകര്‍. കൃഷിവകുപ്പ്‌ അധികൃതര്‍ അടിയന്തരമായി ഇടപെട്ട്‌ പ്രതിരോധ മാര്‍ഗങ്ങള്‍ എത്തിച്ചില്ലെങ്കില്‍ ഹൈറേഞ്ചില്‍ നിന്നും കുരുമുളക്‌ കൃഷിയും പടിയിറങ്ങുമെന്നതിന്‌ സംശയമില്ല.

Ads by Google
Advertisement
Tuesday 28 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW