Thursday, November 15, 2018 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.33 AM

വീട്ടിലേക്കു മടങ്ങാനാവാതെ മുപ്പതു കുടുംബങ്ങള്‍

uploads/news/2018/08/243842/1.jpg

രാജകുമാരി:വലിയ ദുരന്തങ്ങള്‍ക്ക്‌ സാക്ഷിയായ ഹൈറേഞ്ചില്‍ മഴ ശമിച്ച്‌ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും ക്യാമ്പുകളില്‍ നിന്നും മടങ്ങിയ മുപ്പതോളം കുടുംബങ്ങള്‍ക്ക്‌ ഇപ്പോഴും ആശ്രയം ബന്ധുവീടുകള്‍. സേനാപതി പഞ്ചായത്തിലെ കുളക്കോഴിച്ചാലിലെ കുടുംബങ്ങള്‍ക്കാണ്‌ ഈ അവസ്‌ഥ. പന്നിയാര്‍ പുഴയോട്‌ ചേര്‍ന്ന പ്രദേശത്ത്‌ കുന്നുകളില്‍ വിള്ളല്‍ രൂപപ്പെടുകയും നിരവധി വീടുകളുടെ ഇരുവശത്തും മണ്ണിടിഞ്ഞ്‌ താഴുകയും ചെയ്‌തിരുന്നു. ഇതോടെ വീടുകള്‍ പൂര്‍ണമായും നാശത്തിന്റെ വക്കിലാണ്‌.
ഇഞ്ചപ്ലായ്‌ക്കല്‍ ജോര്‍ജ്‌, സിബി, കൊച്ചുവീട്ടില്‍ ബിജു, ചാലയ്‌ക്കല്‍ തോമസ്‌, പേഴുംകാട്ടില്‍ സജി, സജി സെബാസ്‌റ്റ്യന്‍, മുള്ളംമടയില്‍ ജോര്‍ജ്‌, മുത്തംകുഴിയില്‍ തോമസ്‌, പുതിയിടത്ത്‌ ജൂബീഷ്‌, കൊച്ചുവീട്ടില്‍ ബെന്നി, നൂറനാനിക്കല്‍ ജോസഫ്‌, കേളക്കുഴിയില്‍ മേഴ്‌സി, അരീക്കാട്ടില്‍ സാജു, ആരംപിള്ളില്‍ ജോസ്‌, തെങ്ങുംതോട്ടത്തില്‍ മാമ്മച്ചന്‍ എന്നിവരുടെ വീടുകളാണ്‌ ഇപ്പോള്‍ അപകടാവസ്‌ഥലായിരിക്കുന്നത്‌. ഇതില്‍ കേളക്കുഴിയില്‍ മേഴ്‌സിയുടെ സ്‌ഥലത്ത്‌ വന്‍ വിള്ളലാണ്‌ രൂപപ്പെട്ടിരിക്കുന്നത്‌. പലരും വീടുകള്‍ ഉപേക്ഷിച്ച്‌ ബന്ധുവീടുകളിലേയ്‌ക്ക്‌ മാറി താമസിച്ചിരിക്കുകയാണ്‌. അറുപതോളം വരുന്ന കുടുംബങ്ങളാണ്‌ ഇവിടെയുള്ളത്‌.
ഇതില്‍ മുപ്പതോളം വീടുകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്‌. ഇതോടൊപ്പം സമീപത്തെ റോഡിന്റെ വശമടക്കം ഇപ്പോഴും ഇടിഞ്ഞ്‌ വീണുകൊണ്ടിരിക്കുകയാണ്‌. പ്രദേശത്തെ കുന്നിന്റെ ഒരുഭാഗം ഇടിഞ്ഞ്‌ നിരഞ്ഞിറങ്ങി പുഴയുടെ വീതിയടക്കം കുറഞ്ഞിരിക്കുന്ന അവസ്‌ഥയിലാണ്‌. വീടുകള്‍ അപകാടാവസ്‌ഥയിലായതോടെ വീടും സ്‌ഥലവും ഉപേക്ഷിച്ച്‌ മാറി താമസിക്കുകയാണ്‌ നാട്ടുകാര്‍. ഈ മേഖലയിലാകെ ഉറവ രൂപപ്പെട്ടതിനാല്‍ ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന ഭയപ്പാടിലാണ്‌ പ്രദേശവാസികള്‍. ജിയോളജിക്കല്‍ വിഭാഗം വേണ്ട പഠനം നടത്തി നടപടി സ്വീകരിക്കണമെന്നതാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Tuesday 28 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW