Friday, September 14, 2018 Last Updated 6 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.32 AM

റവന്യു മന്ത്രി ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

ഇടുക്കി: ജില്ലയില്‍ മഴക്കെടുതിയിലും പ്രകൃതിക്ഷോഭത്തിലും നേരിട്ട നാശനഷ്‌ടങ്ങള്‍ വിലിരുത്തുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും എത്തിയ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും ജനപ്രതിനിധികളും ഇടുക്കി വെള്ളപ്പാറ ഫോറസ്‌റ്റ് ഡോര്‍മെറ്ററിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ചെറുതോണി ഗാന്ധിനഗര്‍ കോളനി നിവാസികളെ സന്ദര്‍ശിച്ചു. ജനങ്ങളുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള സര്‍ക്കാരിന്റെ നിശ്‌ചയദാര്‍ഢ്യത്തോടെയുള്ള നടപടികള്‍ വിശദീകരിച്ചു.
എം.പിമാരായ ജോയ്‌സ് ജോര്‍ജ്‌, ബിനോയ്‌ വിശ്വം, റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ, ആര്‍.ഡി.ഒ എം.പി വിനോദ്‌, കെ.കെ.ശിവരാമന്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Ads by Google
Advertisement
Tuesday 28 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW