Friday, November 16, 2018 Last Updated 5 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.32 AM

കൃഷി വൈവിധ്യത്തിന്റെ കാവല്‍ക്കാര്‍; ദേശീയ പട്ടികയില്‍ പുനര്‍ജീവനവും

മറയൂര്‍: ദേശിയ തലത്തില്‍ മികച്ച രീതിയില്‍ കൃഷി വൈവിധ്യം കാത്തു സൂക്ഷിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന പത്തു ഗ്രൂപ്പുകളില്‍ ഒന്ന്‌ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ പുനര്‍ജീവനം പദ്ധതി. പത്തെണ്ണത്തില്‍ നിന്ന്‌ തിരഞ്ഞെടുക്കുന്ന മികച്ച അഞ്ചു ഗ്രൂപ്പുകള്‍ക്ക്‌ 10 ലക്ഷം രൂപ ഗ്രാന്റും അവാര്‍ഡ്‌ തുകയും ലഭിക്കും. ഇതിന്റെ ഭാഗമായി ദേശീയ കാര്‍ഷിക വൈവിധ്യ വിദഗ്‌ധ സംഘത്തില്‍ ഡോ.ആര്‍.സി അഗര്‍വാള്‍ എ.ആര്‍.എസ്‌, ഡോ.നാഗരത്‌ന എ.ആര്‍.എസ്‌, സംസ്‌ഥാന കാര്‍ഷിക വിദഗ്‌ധരായ ജോസഫ്‌ ജോണ്‍, കേരള കാര്‍ഷിക സര്‍വകലാശാല ഐ.പി.ആര്‍ സെല്‍ ഡോ.എല്‍സി എന്നിവരടങ്ങുന്ന സംഘം പുനര്‍ജീവനം നടപ്പാക്കുന്ന തായണ്ണന്‍ കുടി സന്ദര്‍ശിച്ചു. ഇവര്‍ തായണ്ണന്‍ കുടിയില്‍ പരമ്പരാഹത രീതിയില്‍ കൃഷിചെയ്‌ത്‌ വരുന്ന വിവിധ ഇനം വിളകളുടെ പരിശോധന നടത്തി.
ചിന്നാര്‍ വെല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ പി.എം പ്രഭുവിന്റെ ആശയപ്രകാരം മുന്നു വര്‍ഷം മുന്‍പ്‌ ആരംഭിച്ച പുനര്‍ജീവനം മൂന്നാം ഘട്ടത്തില്‍ 37 ഇനം കാര്‍ഷിക വിളകളാണ്‌ പരിപാലിച്ചു വരുന്നത്‌. കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനഫലമായി 18 ഇനം റാഗിയും 15 ഇനം ബീന്‍സും നാലിനം തിന വര്‍ങ്ങളും മുന്നിനം ചോളവും തുടങ്ങി ചീര, മത്തന്‍, മല്ലി തുടങ്ങിയവയില്‍ ഉള്ള പരമ്പരാഗത ഇനങ്ങളും സംരക്ഷിക്കപ്പെട്ടു. അപൂര്‍വമായതും വീണ്ടെടുക്കാന്‍ ആവാത്തതുമായ അനേകം ഇത്തരം വിത്തിനങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ തന്നെ വിവിധ ആദിവാസി കുടികളില്‍ വിതരണം നടത്തിയിരുന്നു.

Ads by Google
Advertisement
Tuesday 28 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW