Tuesday, November 13, 2018 Last Updated 3 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.32 AM

സി.പി.എം നേതൃത്വത്തില്‍ ശുചീകരണം നാലാം ദിവസത്തിലേയ്‌ക്ക്‌

ചെറുതോണി: ജില്ലാ ആസ്‌ഥാനത്ത്‌ സി.പി.എം നേതൃത്വത്തില്‍ നടത്തിവരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നാലാം ദിവസത്തിലേയ്‌ക്ക്‌ കടന്നു. ജില്ലാ സെക്രട്ടറിയേറ്റംഗം സി.വി വര്‍ഗീസിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകരാണ്‌ ശുചീകരണത്തില്‍ പങ്കെടുക്കുന്നത്‌. ടൗണ്‍ പെട്രോള്‍ പമ്പ്‌ ജങ്‌ഷന്‍ മുതല്‍ അടിമാലി ജങ്‌ഷന്‍ വരെ ശുചീകരണം പൂര്‍ത്തിയാക്കി കഴുകി വൃത്തിയാക്കി. തിങ്കളാഴ്‌ച മുതല്‍ കടകള്‍ തുറന്ന്‌ പ്രവര്‍ത്തനമാരംഭിച്ചു. തിരുവോണനാളില്‍ ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങളാണ്‌ ഇപ്പോഴും തുടരുന്നത്‌. തടിയംപാട്‌, അശോക ജങ്‌ഷന്‍, കരിമ്പന്‍ ടൗണുകള്‍ കേന്ദ്രീകരിച്ചായിരുന്നു തിങ്കളാഴ്‌ചത്തെ ശുചീകരണം. ചെറുതോണി മുതല്‍ കരിമ്പന്‍ വരെ രണ്ടുവരി പാത പൂര്‍ത്തിയാക്കി മണ്ണു മുഴുവന്‍ നീക്കം ചെയ്‌ത്‌ ബസ്‌ കടന്നുവരുന്നതിന്‌ അവസരമൊരുക്കി. മണ്ണിടിഞ്ഞു വീണിരുന്നിടത്തെല്ലാം ചെറുവാഹനങ്ങള്‍ക്ക്‌ മാത്രമേ കടന്നു പോകാന്‍ കഴിയുമായിരുന്നുള്ളൂ. ഇന്നുമുതല്‍ ബസ്‌ ഓടിത്തുടങ്ങും.
30 വരെ ഇടുക്കി ഏരിയായില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന്‌ നേതാക്കള്‍ പറഞ്ഞു. ജില്ലാ കമ്മറ്റിയംഗങ്ങളായ എം.ജെ മാത്യു, റോമിയോ സെബാസ്‌റ്റ്യന്‍, ഇടുക്കി ഏരിയാ സെക്രട്ടറി പി.ബി സബീഷ്‌, ഏരിയാ കമ്മറ്റിയംഗങ്ങളായ പ്രഭ തങ്കച്ചന്‍, കെ.ജെ ഷൈന്‍, എം.വി ബേബി, ജോര്‍ജ്‌പോള്‍,പി.എന്‍ രാജന്‍, യു.പി കുഞ്ഞ്‌, കരിമ്പന്‍ മര്‍ച്ചന്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ഡോമിനിക്‌ പൂവത്തിങ്കല്‍ എന്നിവരാണ്‌ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. പത്ത്‌ ജെ.സിബികളും 20 ടിപ്പര്‍ ലോറികളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിച്ചു.

Ads by Google
Advertisement
Tuesday 28 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW