Friday, November 16, 2018 Last Updated 35 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.32 AM

അവധിദിനങ്ങളില്‍ സേവനവുമായി വിദ്യാര്‍ഥികള്‍

രാജകുമാരി: പ്രളയാനന്തരമുള്ള അവധിദിനങ്ങളില്‍ സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃക തീര്‍ത്ത്‌ രാജകുമാരി ഗവ.വി.എച്ച്‌.എസ്‌.എസിലെ നാഷ്‌ണല്‍ സര്‍വീസ്‌ സ്‌കീം അംഗങ്ങള്‍. രാജകുമാരിയില്‍ ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും നാശനഷ്‌ടമുണ്ടായ വീടുകള്‍ പുനര്‍നിര്‍മിച്ചു വാസയോഗ്യമാക്കി നല്‍കാനുള്ള തങ്ങളുടെ ഉദ്യമത്തിന്‌ ഞായറാഴ്‌ച പോലും ഈ കുട്ടിക്കൂട്ടങ്ങള്‍ അവധി നല്‍കിയില്ല.
മണ്ണിടിഞ്ഞ്‌ നാശനഷ്‌ടമുണ്ടായ വാരിക്കാട്ട്‌, ദിലീപിന്റെ വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി. വീടിനു മുകളില്‍ പതിച്ച മണ്ണ്‌ പൂര്‍ണമായും നീക്കിയശേഷമാണ്‌ ഇന്നലെ വൈകിട്ട്‌ വിദ്യാര്‍ഥികള്‍ മടങ്ങിയത്‌.
അഞ്ചു സംഘങ്ങളായി തിരിഞ്ഞ്‌ പ്രദേശത്തെ ഇത്തരത്തിലുള്ള ആറു വീടുകള്‍ വാസയോഗ്യമാക്കി നല്‍കാനാണ്‌ വിദ്യാര്‍ഥികളുടെ തീരുമാനം. അവധിയാഘോഷങ്ങള്‍ വേണ്ടെന്നുവച്ച്‌ അധ്യാപകരും ഇവര്‍ക്കൊപ്പമുണ്ട്‌.
സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പില്‍ സജീവമായി പങ്കെടുത്ത്‌ പ്രളയബാധിതര്‍ക്ക്‌ സഹായമൊരുക്കിയ രാജകുമാരി ഗവ.വി.എച്ച്‌.എസ്‌.എസിലെ അധ്യാപകരും വിദ്യാര്‍ഥികളും പുനരധിവാസപ്രവര്‍ത്തനങ്ങളിലും നന്മയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നു.
രാജകുമാരിയില്‍ വീടില്ലാത്ത നിര്‍ധന വീട്ടമ്മയ്‌ക്കായി ഈ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ചുനല്‍കുന്ന വീടിന്റെ നിര്‍മാണ പ്രവര്‍ത്തനവും അവസാനഘട്ടത്തിലാണ്‌. പ്രിന്‍സിപ്പല്‍ ബ്രിജേഷ്‌ ബാലകൃഷ്‌ണന്‍, അധ്യാപകരായ പ്രിന്‍സ്‌ പോള്‍, സി.എം.റീന തുടങ്ങിയവരാണ്‌ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്‌.

Ads by Google
Advertisement
Tuesday 28 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW