Friday, November 16, 2018 Last Updated 37 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.32 AM

ആംഗ്ലിക്കന്‍ വിശ്വാസികള്‍ക്ക്‌ സംസ്‌കാര സൗകര്യമൊരുക്കി കത്തോലിക്ക സഭ

ചെറുതോണി: രാത്രിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ ആംഗ്ലിക്കന്‍ സഭാംഗങ്ങളിലെ ഒരു കുടംബത്തിലെ മൂന്നുപേര്‍ക്കും സംസ്‌കാരത്തിന്‌ സൗകര്യമൊരുക്കി കത്തോലിക്ക സഭ മാതൃകയായി. കരിമ്പനില്‍ ഉരുള്‍പൊട്ടലില്‍ ആദ്യകാല കുടിയേറ്റ കര്‍ഷകനായിരുന്ന വി.ജെ ജോര്‍ജ്‌ വട്ടപ്പാറ, ഭാര്യ അന്നമ്മ, മകള്‍ കുഞ്ഞമ്മ എന്നിവരാണ്‌ ഉരുള്‍പൊട്ടലില്‍ മരിച്ചത്‌.
ആംഗ്ലിക്കന്‍ സഭയുടെ സെമിത്തേരി ചേലച്ചുവട്ടിലാണ്‌. എന്നാല്‍, ചുരുളിയില്‍ ഇരുന്നൂറടി താഴ്‌ചയിലേയ്‌ക്ക്‌് മണ്ണിടിഞ്ഞു വീണ്‌ റോഡ്‌ മുറിഞ്ഞുപോയതോടെ ഇതുവഴി ഗതാഗതം ഇല്ലാതായി. മൃതശരീരങ്ങള്‍ ചേലച്ചുവട്ടിലേയ്‌ക്ക്‌ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായി വന്ന സാഹചര്യത്തിലാണ്‌ സംസ്‌കാരം നടത്തുന്നതിന്‌ സ്‌ഥലം വിട്ടു നല്‍കാന്‍ കരിമ്പന്‍ സെന്റ്‌ മേരീസ്‌ പള്ളി വികാരിയും ഇടവകാംഗങ്ങളും മുന്നോട്ടു വന്നത്‌.
മൂവര്‍ക്കും സംസ്‌കാരത്തിനുള്ള സ്‌ഥലം അനുവദിക്കുകയും മറ്റ്‌ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുന്‍കൈയെടുത്തതും ഇടവക വികാരി ഫാ. തോമസ്‌ വലിയ മംഗലവും പള്ളിക്കമ്മറ്റിയംഗങ്ങളുമാണ്‌. ആംഗ്ലിക്കന്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ സ്‌റ്റീഫന്‍ വട്ടപ്പാറയുടെ കുടുംബ ബന്ധുക്കളാണ്‌ ഉരുള്‍പൊട്ടലില്‍ മരിച്ച ജോര്‍ജ്‌ വട്ടപ്പാറയും കുടുംബവും.

Ads by Google
Advertisement
Tuesday 28 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW