Friday, September 14, 2018 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.32 AM

ജനവാസ മേഖലയില്‍ കാട്ടാനശല്യം രൂക്ഷം

മറയൂര്‍: പട്ടാപ്പകലും ജനവാസ മേഖലയിലെത്തുന്ന കാട്ടാനയാല്‍ പൊറുതിമുട്ടി ജനങ്ങള്‍. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് പെരടിപള്ളം റോഡരുകിലെത്തിയ നാലു കാട്ടാനകള്‍ വഴിയാത്രികരെ ഭീതിയിലാഴ്‌ത്തി.
മുന്‍ ആഴ്‌ചകളില്‍ കാട്ടാനക്കൂട്ടം കീഴാന്തൂര്‍, ആടിവയല്‍, വെട്ടുകാട്‌, നാത്താപാറ തുടങ്ങിയ മേഖലകളില്‍ വ്യാപകകൃഷി നാശം വരുത്തിയിരുന്നു.
മറയൂര്‍-കാന്തല്ലൂര്‍ റോഡില്‍ വെട്ടുകാട്‌ ഭാഗത്തു വഴിയാത്രികര്‍ക്കു ഭീഷണിയായ സാഹചര്യത്തില്‍ കീഴാന്തൂര്‍ ഗ്രാമത്തില്‍നിന്ന്‌ ആനയെ ജനവാസമേഖലയിലെത്താതെ പ്രതിരോധിക്കാന്‍ ആളുകള്‍ കാവലിരിക്കാന്‍ ആരംഭിച്ചതോടെയാണ്‌ നിലവില്‍ പെരടിപള്ളം, കുണ്ടക്കാട്‌, കാരയൂര്‍ തുടങ്ങിയ മേഖലകളില്‍ ഇവയെത്തിയത്‌. കഴിഞ്ഞ ദിവസം രാത്രി പെരടിപള്ളത്ത്‌ പൂഴിക്കുന്നേല്‍ സണ്ണിയുടെ പറമ്പിലെത്തിയ ഒറ്റയാന്‍ തൈപുല്‍ വാറ്റുപുര തകര്‍ക്കുകയും ഷെഡിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു. വീടിനു സമീപം സ്‌ഥിരമായി എത്തുന്ന കാട്ടാനക്കൂട്ടം തെങ്ങ്‌, കവുങ്ങ്‌ തുടങ്ങി വിളവിറക്കിയിരിക്കുന്ന മറ്റു വിളകളേയും തിന്നും പിഴുതെറിഞ്ഞും നശിപ്പിച്ചു.
തൊട്ടടുത്ത്‌ താമസിക്കുന്ന ഗാന്ധി, ശരവണന്‍ എന്നിവരുടെ വീട്ട്‌ വളപ്പില്‍ കൃഷിയിറക്കിയിരുന്ന മഞ്ഞളും മറ്റു വിളകളും നശിപ്പിക്കുകയും ചെയ്‌തു.
വേനലും വരള്‍ച്ചയുമെല്ലാം മാറി ഉള്‍വനങ്ങളില്‍ വന്യമൃഗങ്ങള്‍ക്കായുള്ള തീറ്റയുണ്ടായിട്ടും കാട്ടാനയെ ജനവാസ മേഖലകളില്‍നിന്നും തുരത്താന്‍ വനംവകുപ്പില്‍ നിന്ന്‌ ശാശ്വതമായ നടപടിയുണ്ടായില്ലായെന്ന ആക്ഷേപം ശക്‌തമാണ്‌.

Ads by Google
Advertisement
Tuesday 28 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW