Tuesday, November 20, 2018 Last Updated 29 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.32 AM

ഇവര്‍ നാട്ടിലെ താരങ്ങള്‍

uploads/news/2018/08/243835/4.jpg

മരട്‌:പ്രളയ ദിനങ്ങളില്‍ രക്ഷാപ്രവര്‍ത്തകരായി എത്തിയ കുമ്പളത്തെ മത്സ്യ തൊഴിലാളികള്‍ക്ക്‌ അഭിനന്ദന പ്രവാഹം. പ്രളയ ദിനങ്ങളിലെ ഇവരുടെ സേവനങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലായതോടെയാണ്‌ ഇവര്‍ നാട്ടിലെ താരങ്ങളായത്‌.
കുമ്പളം കൊമരോത്ത്‌ ഷാബുവിന്റെ നേതൃത്വത്തില്‍ ആലുവയില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യതൊഴിലാളികളാണ്‌ നാടിന്റെ അഭിമാനമായത്‌. ആലുവ കമ്പനിപ്പടിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തവെ, കുമ്പളം സ്വദേശികള്‍ രക്ഷപ്പെടുത്തിയ രഹ്ന തന്റെ രക്ഷകരായ മത്സ്യ തൊഴിലാളികള്‍ക്ക്‌ പണം വെച്ച്‌ നീട്ടിയെങ്കിലും തങ്ങള്‍ രക്ഷകരായി എത്തിയവരാണെന്ന്‌ പറഞ്ഞ്‌ പണം നിരസിച്ച കാര്യം പുറത്തറിയിച്ചതോടെയാണ്‌ ഇവരുടെ സത്‌പ്രവൃത്തി നാട്ടിലറിഞ്ഞത്‌.
ഇവരുടെ ബന്ധു ഇക്കാര്യം ഫേസ്‌ ബുക്കിലൂടെ വിവരിച്ചതോടെയാണ്‌ കുമ്പളത്തെ മത്സ്യ തൊഴിലാളികളായ രക്ഷാപ്രവര്‍ത്തകരുടെ നന്‍മ നാടിനഭിമാനമായത്‌.
ജില്ലാ കലക്‌ടറേറ്റില്‍ നിന്നുള്ള അറിയിപ്പിനെ തുടര്‍ന്നാണ്‌ കുമ്പളം സ്വദേശി ഷാബു കൊമരോത്ത്‌ സുഹൃത്തുക്കളുമൊത്ത്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ വഞ്ചികളുമായി ആലുവയിലേക്ക്‌ കുതിച്ചത്‌.
ആലുവ കമ്പനിപ്പടി, ദേശം, മുപ്പത്തടം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. ജില്ലാ ഭരണകൂടം വിട്ട്‌ നല്‍കിയ ലോറിയില്‍ മൂന്ന്‌ വഞ്ചികളാണ്‌ ആലുവ കമ്പനിപ്പടിയിലെത്തിച്ചത്‌. ഇവര്‍ കമ്പനിപ്പടി ഡി ഡി ഗ്ലോബല്‍ വില്ലേജില്‍ രക്ഷാപ്രവര്‍ത്തനം നടത്തവെയാണ്‌, കൈകാട്ടി വിളിച്ചതിനെ തുടര്‍ന്ന്‌ ഫ്‌ളാറ്റിനടുത്തെത്തി രഹ്നയും കുട്ടിയെയും വഞ്ചിയില്‍ കയറ്റി രക്ഷപ്പെടുത്തിയത്‌. ഇവര്‍ ഉള്‍പ്പെടെ വഞ്ചിയില്‍ കയറി രക്ഷപ്പെട്ട പലരും പണം വെച്ച്‌ നീട്ടിയെങ്കിലും താനും സുഹൃത്തുക്കളും സന്തോഷത്തോടെ അതെല്ലാം നിരസിക്കുകയായിരുന്നെന്ന്‌ ഷാബു പറഞ്ഞു. വിജിത്ത്‌, ശ്രീരാജ്‌, ശ്യാംലാല്‍, രമേശന്‍, വേലപ്പന്‍,ശരത്ത്‌, അഖില്‍, പ്രിന്‍സ്‌, എന്നിവരാണ്‌ രക്ഷാപ്രവര്‍ത്തനത്തില്‍പ്പെട്ട സംഘത്തിലുണ്ടായിരുന്നത്‌. കെ.ടി.മധു, കനീഷ്‌, വി.വി.രാജേഷ്‌, ജെന്നി എന്നിവര്‍ ദേശത്തും, പ്രമോദ്‌, സദാശിവന്‍, സനീഷ്‌, ടി.കെ.അനി എന്നിവര്‍ മുപ്പത്തടം കേന്ദ്രീകരിച്ചും നിരവധി പേരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു.
കുമ്പളത്ത്‌ നിന്ന്‌ കൂടാതെ പനങ്ങാട്‌ ചാത്തമ്മയില്‍ നിന്നും നിരവധി മത്സ്യ തൊഴിലാളികള്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു.
മത്സ്യ ഫെഡിന്റെ നേതൃത്വത്തില്‍ എറണാകുളത്ത്‌ രക്ഷാപ്രവര്‍ത്തനം നടത്തിയ കടലിന്റെ മക്കള്‍ക്ക്‌ ആദരവ്‌ ഏര്‍പ്പെടുത്തിയെങ്കിലും കുമ്പളം പനങ്ങാട്‌ ഭാഗത്ത്‌ നിന്നുള്ള മത്സ്യ തൊഴിലാളികളെ അവഗണിച്ചതായി പൊതുപ്രവര്‍ത്തകനായ വി.ഒ.ജോണി ചൂണ്ടിക്കാട്ടി. നാടിന്റെ മുത്തുകളായി മാറിയ മത്സ്യ തൊഴിലാളികള്‍ക്ക്‌ കുമ്പളം പഞ്ചായത്തെങ്കിലും ഒരു ആദരവ്‌ നല്‍കുവാന്‍ തയ്യാറാകണമെന്ന്‌ ജോണി ആവശ്യപ്പെട്ടു.

Ads by Google
Advertisement
Tuesday 28 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW