Saturday, September 08, 2018 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.32 AM

മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി പാതയോരങ്ങള്‍

uploads/news/2018/08/243834/3.jpg

ആലുവ: നഗരത്തില്‍ വെള്ളം കയറിയ ഭാഗങ്ങളില്‍ മേഖലകളിലെ ഭൂരിഭാഗം വ്യാപാര സ്‌ഥാപനങ്ങളും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്‌. പലരും ഇപ്പോഴും ശുചീകരണത്തിന്റെ തിരക്കാണ്‌. റോഡുകളില്‍ കെട്ടിനിന്നിരുന്ന ചെളി കുറഞ്ഞെങ്കിലും നഗരത്തില്‍ മാലിന്യം കുന്നുകൂടുകയാണ്‌. മാലിന്യം നീക്കുന്നതിന്‌ നഗരസഭ നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധം വ്യാപകമായി.
ബ്രിഡ്‌ജ് റോഡ്‌, പാലസ്‌ റോഡ്‌, മാര്‍ക്കറ്റ്‌ റോഡ്‌, സിവില്‍ സ്‌റ്റേഷന്‍ റോഡ്‌, നഗരസഭ ബസ്‌ സ്‌റ്റാന്‍ഡ്‌ പരിസരം, തോട്ടക്കാട്ടുകര, പറവൂര്‍ കവല, ദേശീയ പാതയോരങ്ങള്‍ തുടങ്ങിയ ഭാഗങ്ങളിലാണ്‌ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയിട്ടുള്ളത്‌. വെള്ളക്കെട്ട്‌ ഒഴിഞ്ഞ്‌ ദിവസങ്ങള്‍ക്ക്‌ ശേഷവും നഗരത്തില്‍ റോഡുകളിലും മറ്റും ചളി കെട്ടികിടന്നിരുന്നു. പിന്നീട്‌ സന്നദ്ധ പ്രവര്‍ത്തകര്‍ അവ നീക്കം ചെയ്യുകയായിരുന്നു.
ഒരാള്‍ ഉയരത്തില്‍ വരെ ആലുവയില്‍ വെള്ളം ഉയര്‍ന്നിരുന്നു.
അതിനാല്‍ വ്യാപാര സ്‌ഥാപനങ്ങളില്‍ നിരവധി വസ്‌തുക്കള്‍ നശിച്ചുപോയിരുന്നു. കൂടാതെ ഫര്‍ണീച്ചറുകളും ഉപകരണങ്ങളും നശിച്ചു. അതിനാല്‍ തന്നെ കടകളില്‍ നിന്ന്‌ ഇവയെല്ലാം റോഡ്‌ സൈഡുകളിലേക്ക്‌ ഇറക്കി ഇട്ടിരിക്കുകയാണ്‌. കടകള്‍ ശുചീകരിക്കുമ്പോള്‍ പുറംതള്ളപ്പെടുന്ന ചെളിയും റോഡിലേക്ക്‌ വ്യാപിച്ചിട്ടുണ്ട്‌.
എന്നാല്‍, മാലിന്യങ്ങള്‍ റോഡുകളില്‍ നിന്ന്‌ നീക്കം ചെയ്യാന്‍ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. അതാണ്‌ മാലിന്യം പല ഭാഗങ്ങളിലും കുന്നുകൂടാന്‍ ഇടയാക്കിയത്‌. നഗരത്തിന്റെ നല്ലൊരു ഭാഗത്തും വ്യാപാര സ്‌ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടക്കുകയാണ്‌.
മാലിന്യം സംസ്‌കരിക്കുന്നതിന്‌ കളമശേരി എച്ച്‌.എം.ടി വക സ്‌ഥലത്ത്‌ സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ നഗരസഭ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെങ്കിലും ഇത്‌ സംബന്ധിച്ച്‌ അന്തിമ തീരുമാനം ആയിട്ടില്ല.
മാലിന്യങ്ങള്‍ തരം തിരിച്ച്‌ നല്‍കിയാല്‍ പരിഗണിക്കാമെന്ന നിലപാടാണ്‌ എച്ച്‌.എം.ടി അധികൃതര്‍ക്ക്‌ എന്നാണ്‌ സൂചന. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാലിന്യം തരം തിരിക്കുന്നത്‌ അപ്രായോഗികമാണ്‌. കുഴിയെടുത്ത്‌ മാലിന്യങ്ങള്‍ മണ്ണിട്ട്‌ മൂടുകയെന്നതാണ്‌ നഗരസഭയുടെ പരിഗണനയിലുള്ളത്‌.

Ads by Google
Advertisement
Tuesday 28 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW