Friday, September 14, 2018 Last Updated 7 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.32 AM

കൊച്ചി വിമാനത്താവളം നാളെ തുറക്കും

uploads/news/2018/08/243832/1.jpg

കൊച്ചി: പ്രളയത്തെതുടര്‍ന്ന്‌ രണ്ടാഴ്‌ച്ചയായി പ്രവര്‍ത്തനം നിലച്ച കൊച്ചി അന്താരാഷ്ര്‌ട വിമാനത്താവളം നാളെ യാത്രക്കാര്‍ക്കായി വീണ്ടും തുറക്കും. നാളെ ഉച്ചക്ക്‌ രണ്ടു മണിമുതല്‍ വിമാനത്താവളത്തില്‍ നിന്ന്‌ എല്ലാ ആഭ്യന്തര-അന്താരാഷ്ര്‌ട സര്‍വീസുകളും പൂര്‍ണ തോതില്‍ പുനരാരംരഭിക്കുമെന്ന്‌ സിയാല്‍ അറിയിച്ചു. നിലവിലെ ഷെഡ്യൂള്‍ പ്രകാരം തന്നെയായിരിക്കും വിമാന സര്‍വീസുകള്‍. യാത്രക്കാര്‍ക്ക്‌ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം എല്ലാ വിമാന കമ്പനികളുടെയും വെബ്‌സൈറ്റുകളില്‍ പുനക്രമീകരിച്ചിട്ടുണ്ട്‌. നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നതോടെ കൊച്ചി നേവല്‍ ബേസ്‌ വിമാനത്താവളത്തിലെ യാത്ര സര്‍വീസുകള്‍ നാളെ ഉച്ച മുതല്‍ അവസാനിപ്പിക്കും. യാത്രക്കാരുടെ ബുദ്ധിമുട്ട്‌ ലഘൂകരിക്കുന്നതിന്‌ കഴിഞ്ഞ 20നാണ്‌ നേവല്‍ ബേസില്‍ നിന്ന്‌ താല്‍ക്കാലിക അടിസ്‌ഥാനത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങിയത്‌. കഴിഞ്ഞ 15നാണ്‌ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്‌. കനത്തമഴയൊടൊപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ കൂടി തുറന്നുവിട്ടതോടെ, വിമാനത്താവളത്തിന്‌ സമീപത്തെ ചെങ്ങല്‍തോട്‌ കരവിഞ്ഞു ഒഴുകുകയായിരുന്നു. വിമാനത്താവളത്തിന്‌ ആവശ്യമായ വൈദ്യൂതി ഉല്‍പ്പാദിപ്പിക്കാന്‍ സ്‌ഥാപിച്ച സോളാര്‍ പാനലുകളുടെ മുകള്‍ ഭാഗം വരെ വെളളം ഒഴുകി എത്തി. ഈ വെളളം ഒഴുക്കികളയാന്‍ രണ്ടരകിലോമീറ്ററോളം ദൂരത്തിലുളള പുറംമതില്‍ തകര്‍ത്തിരുന്നു. വെള്ളം ഇറങ്ങിയതോടെ കഴിഞ്ഞ ആഴ്‌ച്ചയാണ്‌ സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നതിനായി യുദ്ധകാലാടിസ്‌ഥാനത്തില്‍ അറ്റകുറ്റപണികള്‍ തുടങ്ങിയത്‌. യന്ത്രസാമഗ്രികളടക്കം അഞ്ഞൂറോളം താല്‍ക്കാലിക തൊഴിലാളികളെ നിയോഗിച്ച്‌ വിമാനത്താവളം തുറന്ന്‌ പ്രവര്‍ത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്‌. വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന്‌ റണ്‍വേയില്‍ കയറിയ ചെളി പൂര്‍ണമായും നീക്കം ചെയ്‌തിട്ടുണ്ട്‌. കൂടാതെ വെള്ളം കയറിയ ടെര്‍മിനുകളിലെ മെഷീനുകളും വൃത്തിയാക്കി പ്രവര്‍ത്തന യോഗ്യമാക്കി. ടാക്‌സിവേയിലും പാര്‍ക്കിങ്‌ വേയിലും ഉള്‍പ്പെടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായിട്ടുണ്ട്‌. റണ്‍വേയില്‍ കേടുപാടുകള്‍ സംഭവിച്ച എണ്ണൂറോളം ലൈറ്റുകള്‍ മാറ്റി സ്‌ഥാപിക്കുകയും ചെയ്‌തു. വിമാനത്താവളത്തില്‍ വെള്ളം കയറിയതുമൂലം മാത്രം ആയിരം കോടി രൂപയുടെ നഷ്‌ടമുണ്ടായിട്ടുണ്ടെന്നാണ്‌ സിയാലിന്റെ പ്രാഥമിക വിലയിരുത്തല്‍. വിമാനങ്ങള്‍ ഇറങ്ങാതെ വന്നത്‌ മൂലമുണ്ടായ നഷ്‌ടങ്ങള്‍ കൂടാതെയാണിത്‌.

Ads by Google
Advertisement
Tuesday 28 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW