Tuesday, September 25, 2018 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.31 AM

അസൗകര്യങ്ങള്‍ക്കു നടുവില്‍ കോഴിക്കോട്‌ കെ.എസ്‌.ആര്‍.ടി.സി. ടെര്‍മിനല്‍

uploads/news/2018/08/243831/1.jpg

കോഴിക്കോട്‌:ഇതിപ്പോള്‍ വല്ലാത്തൊരു അവസ്‌ഥയാ.നടുവൊടിക്കുന്ന റോഡും ,വലയ്‌ക്കുന്ന ഗതാഗതകുരുക്കും കഴിഞ്ഞു ഇവിടെത്തിട്ട്‌ വല്ലതും കഴിക്കാന്ന്‌ വച്ചാല്‍ പുറത്തു പോയി കഴിക്കാന്‍ സമയം എവിടെ കിട്ടാന്‍- കെ.എസ്‌.ആര്‍.ടി.സി ഗുരുവായൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ മനോജിന്റെ വാക്കുകളാണിവ.കോടികള്‍ മുടക്കി നിര്‍മ്മിച്ച കോഴിക്കോട്‌ കെ.എസ്‌.ആര്‍.ടി.സി ടെര്‍മിനലിനു പറയാനുള്ളത്‌ പ്രഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സാധിക്കാത്ത അസൗകര്യങ്ങളുടെ കഥകളാണ്‌.
ബസിലെ ജീവനക്കാര്‍ക്ക്‌ ഭക്ഷണസൗകര്യം ലഭിക്കണമെങ്കില്‍ സ്‌റ്റാന്‍ഡ്‌ വിട്ടു പുറത്തേക്കിറങ്ങേണ്ട സാഹചര്യമാണിന്ന്‌.മുന്‍പ്‌ കെ.എസ്‌.ആര്‍.ടി .സി ടെര്‍മിനലില്‍ സ്‌നാക്കസ്‌ സ്‌റ്റാള്‍ ഉണ്ടായിരുന്നെങ്കിലും നിലച്ചിട്ട്‌ മാസങ്ങളായി.
കാന്റീന്‍ ഇല്ലാത്ത പക്ഷം പുറത്തു പോയി കഴിക്കണമെങ്കില്‍ സ്‌റ്റാന്‍ഡില്‍ അഞ്ചോ പത്തോ മിനിറ്റ്‌ നിര്‍ത്തിയിടുന്ന ബസിലെ ജീവനക്കാര്‍ക്ക്‌ സമയത്തിന്റെ പരിമിതികള്‍ ഏറെയാണ്‌ .നടുവൊടിക്കുന്ന കുഴികളുള്ള റോഡുകളിലൂടെ,അതിലുപരി ഗതാഗതകുരുക്ക്‌ നിറഞ്ഞ വഴികള്‍ കടന്ന്‌ സ്‌റ്റാന്‍ഡിലെത്തിയാല്‍ സ്‌റ്റിയറിങ്ങില്‍ നിന്ന്‌ കൈ എടുക്കാന്‍ പോലുമുള്ള സമയം കിട്ടാറില്ലെന്ന്‌ മനോജ്‌ പറയുന്നു.
ടെര്‍മിനലില്‍ നല്ലൊരു കാന്റീന്‍ ഉണ്ടായിരുന്നെങ്കില്‍ ചാടിയിറങ്ങി ലഘുഭക്ഷണമെങ്കിലും അകത്താക്കാമായിരുന്നു എന്നാണ്‌ ഗുരുവായൂര്‍ ഡിപ്പോയിലെ ഈ ജീവനക്കാരന്‍ പറയുന്നത്‌ .
ഡിപ്പോയിലെ വനിത ജീവനക്കാര്‍ക്ക്‌ ടെര്‍മിനലില്‍ ഡോര്‍മെട്രി സൗകര്യവും ശുചിമുറിയും ഉണ്ടെകിലും ഇടവേള സമയത്തു ടെര്‍മിനലിലെ മുകള്‍ നില വരെ പോയിവരാന്‍ സമയം ലഭിക്കാറില്ല.ടെര്‍മിനലില്‍ തന്നെ സ്‌ത്രീകള്‍ക്കായി പ്രത്യേക ശുചിമുറി എന്നത്‌ ഇവിടെ അത്യാവശ്യമാണ്‌.പൊതുവായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ശുചിമുറി മാത്രമാണ്‌ ഇവിടെ ഉള്ളത്‌.ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ലാതെ കുതിക്കുന്ന ബസിലെ ജീവനാക്കാര്‍ കിതയ്‌ക്കുന്നു.പുരുഷ ജീവനക്കാര്‍ക്ക്‌ താമസസൗകര്യമുണ്ടെങ്കിലും പരിമിതികള്‍ ഏറെയാണ്‌.നടുവൊടിക്കുന്നൊരു ദിനം കടന്ന്‌ രാത്രി വിശാലമായി നടുനിവര്‍ത്തി തല വെയ്‌ക്കാന്‍ ചുറ്റുപാട്‌ അനുവദിക്കില്ല എന്നാണ്‌ പുരുഷജീവനക്കാരുടെ പക്ഷം.
ടെര്‍മിനലില്‍ കയറിയിറങ്ങി പോകുന്ന ബസുകളിലെ യാത്രക്കാര്‍ക്കും കാന്റീനിന്റെ അഭാവം പ്രശ്‌നം തന്നെയാണ്‌.രാത്രി സമയങ്ങളില്‍ ടെര്‍മിനലില്‍ എത്തുന്ന ദീര്‍ഘദൂര ബസുകളിലെ യാത്രക്കാര്‍ക്ക്‌ ഭക്ഷണം കഴിക്കണമെങ്കില്‍ സ്‌റ്റാന്‍ഡിനു പുറത്തിറങ്ങേണ്ട അവസ്‌ഥയാണ്‌ .
കോടികള്‍ മുടക്കി നിര്‍മ്മിച്ച ബസ്‌ ടെര്‍മിനലില്‍ കടകളുടെ അഭാവം യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ നിസ്സഹായരാക്കുന്നു.2015-ല്‍ ഉല്‍ഘാടനം കഴിഞ്ഞു തുറന്നു കൊടുത്ത ബസ്‌ ടെര്‍മിനലിലെ മുറികളുടെ ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ണമാക്കിയിട്ടില്ല.രണ്ടു ടവറുകളിലായി മുറികള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്‌.
പ്രാഥമിക ആവശ്യങ്ങള്‍ക്കായി മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്‌ ഉന്നയിച്ചു അധികൃതരെ സമീപിച്ചെങ്കിലും ഫലവത്തായ നടപടികള്‍ ഇതുവരെ സ്വീകരിചിട്ടില്ലെന്ന്‌ ജീവനക്കാര്‍ പറയുന്നു.

Ads by Google
Advertisement
Tuesday 28 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW