Thursday, November 15, 2018 Last Updated 1 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.31 AM

ദുരന്തങ്ങളെ നേരിടാന്‍ ക്രൈസിസ്‌ മാനേജ്‌മെന്റ്‌ സംവിധാനവുമായി എന്‍.എസ്‌.എസ്‌

മുക്കം: അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ െ്രെകസിസ്‌ മാനേജ്‌മെന്റ്‌ സംവിധാനവുമായി നാഷണല്‍ സര്‍വീസ്‌ സ്‌കീം (എന്‍.എസ്‌.എസ്‌). കാലാവസ്‌ഥാ വ്യതിയാനത്തിന്റെ പശ്‌ചാത്തലത്തില്‍ പ്രകൃതിദുരന്തങ്ങള്‍ സാധാരണമാകുന്ന സാഹചര്യം സംസ്‌ഥാനത്ത്‌ ഉടലെടുത്തതോടെയാണ്‌ വിദ്യാര്‍ഥികളിലൂടെ സമൂഹത്തില്‍ ഫലപ്രദമായ രീതിയില്‍ ദുരന്ത ലഘൂകരണ ഇടപെടല്‍ നടത്താന്‍ എന്‍.എസ്‌.എസ്‌ ഒരുങ്ങുന്നത്‌. പദ്ധതിയുടെ ഭാഗമായി സംസ്‌ഥാന വ്യാപകമായി നോട്ട്‌ മി... ബട്ട്‌ യു... കാംപെയിന്‍ നടത്തും.
ഇതിലൂടെ എന്‍.എസ്‌.എസ്‌ വളണ്ടിയര്‍മാര്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക്‌ ആവശ്യമായ പരിശീലനവും മാനസിക കരുത്തും നല്‍കും.
ഇതിനായി വിദ്യാഭ്യാസ ജില്ലാ തലങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ താല്‍പര്യമുള്ള 10 അധ്യാപകര്‍ വീതമടങ്ങുന്ന ഒരു ടീമിന്‌ ജില്ലാ കണ്‍വീനര്‍മാര്‍ പി.എ.സി തല ഏകോപനത്തില്‍ രൂപം നല്‍കും. ഇത്തരത്തില്‍ സംസ്‌ഥാനതലത്തില്‍ രൂപീകരിക്കുന്ന 300 അംഗ ടീമിന്‌ രണ്ടുഘട്ടങ്ങളിലായി പരിശീലനം നല്‍കും.
ഇവരുടെ നേതൃത്വത്തില്‍ വെള്ളപ്പൊക്ക മാപ്പിംങ്‌, നാശനഷ്‌ടങ്ങളുടെ വിവരശേഖരണം, തുടര്‍ ആസൂത്രണം, മാലിന്യ സംസ്‌കരണം, പ്രാഥമിക ശുശ്രൂഷ, കൗണ്‍സലിംഗ്‌, നിയമപരമായ അറിവുകള്‍ തുടങ്ങിയ സമഗ്ര മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പരിശീലനം നല്‍കും. ഇതിന്റെ തുടര്‍ പ്രവര്‍ത്തനമായി ഓരോ കേന്ദ്രങ്ങളിലും പൊതുജനങ്ങളെയും എന്‍.എസ്‌.എസ്‌ വളണ്ടിയര്‍മാരുടെയും ഉള്‍പ്പെടുത്തി െ്രെകസിസ്‌ മാനേജ്‌മെന്റ്‌ ടീമിന്‌ രൂപം നല്‍കാനും പദ്ധതിയുണ്ട്‌.
പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഓരോ വിദ്യാര്‍ഥിയും സ്വയം രക്ഷാ പ്രവര്‍ത്തകരായി മാറുക എന്ന ലക്ഷ്യത്തോടെയാണ്‌ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ജപ്പാനില്‍ അടക്കം നടപ്പിലാക്കിയ െ്രെകസിസ്‌ മാനേജ്‌മെന്റ്‌ സംവിധാനം സംസ്‌ഥാനത്ത്‌ നടപ്പിലാക്കാന്‍ എന്‍.എസ്‌.എസ്‌ തീരുമാനിച്ചത്‌.

Ads by Google
Advertisement
Tuesday 28 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW