Thursday, November 15, 2018 Last Updated 47 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.31 AM

ഗുരുദേവന്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരേ പോരാടിയ വ്യക്‌തി: യൂ.കെ. കുമാരന്‍

കോഴിക്കോട്‌ : അന്ധവിശ്വ്വസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പോരാടിയ വ്യക്‌തിയാണ്‌ ഗുരുദേവനെന്ന്‌ പ്രശസ്‌ത സാഹിത്യകാരന്‍ യൂ.കെ കുമാരന്‍.
ശ്രീകണ്ഡേശ്വര ക്ഷേത്ര യോഗത്തിന്റ ആഭിമുഖ്യത്തില്‍ ചതയദിന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.. ജാതിക്കും മതചിന്തകള്‍ക്കും അതീതമായി പ്രവര്‍ത്തിച്ച വ്യക്‌തിയാണ്‌ ശ്രീനാരായണഗുരു. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയായ സാമൂഹ്യ പരിഷ്‌കര്‍ത്താവാണ്‌ ഗുരുദേവന്‍. അദേഹത്തിന്റെ ആദര്‍ശങ്ങള്‍ ടാഗോറിനും മഹാത്മാഗാന്ധിക്കുംവരെ ആവേശം നല്‍കിയിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.
പ്രളയത്തിന്റെ പശ്‌ചാത്തലത്തില്‍ ഇത്തവണതെ ഗുരു ജയന്തി, ക്ഷേത്രയോഗം പ്രസിഡന്റ്‌ പി. വി ചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ഗുരുവിന്റെ തത്ത്വങ്ങള്‍ അന്വര്‍ഥമായിരിക്കുന്ന സാഹചര്യമാണ്‌ ഇന്നു കേരളത്തിലുള്ളയെന്ന്‌ ആശംസയര്‍പ്പിച്ച പി. വി
ഗംഗാധരന്‍ പറഞ്ഞു. ചതയദിന സമ്മേളനത്തില്‍ ക്ഷേത്രം മുന്‍ ജന :സെക്രട്ടറി കുന്നത്‌ ബാലകൃഷ്‌ണന്റെ സ്‌മരണാര്‍ത്ഥം 164 വിദ്യാര്‍ഥികള്‍ക്ക്‌ വസ്‌ത്രദാനം പി. വി ചന്ദ്രന്‍ നടത്തി. വിവിധ ട്രസ്‌റ്റുകളുടെ കിഴിലുള്ളവര്‍ക്‌ അഞ്ചു കിലോ അരി യും നല്‍കി.
ജയന്തി ഭാഗമായി നടന്ന പ്രബന്ധ, പ്രസംഗ മത്സര വിജയികള്‍ക്ക്‌ സമ്മാനദാനവും ചടങ്ങില്‍ നടന്നു. ക്ഷേത്രം ജന:സെക്രട്ടറി സുരേഷ്‌ ബാബു ഇടക്കൊത്ത്‌ സ്വാഗതം പറഞ്ഞു. പി.സുന്ദര്‍ദാസ്‌, കെ . വി അനേഖ്‌, വിനയകുമാര്‍ പുന്നത്‌ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Tuesday 28 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW