Tuesday, August 28, 2018 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.31 AM

ഉരുള്‍പൊട്ടിയതും മണ്ണിടിഞ്ഞതും പരിസ്‌ഥിതിലോല പ്രദേശത്ത്‌

കോഴിക്കോട്‌:ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ മണ്ണടിച്ചില്‍ ഉണ്ടായതും ഉരുള്‍പൊട്ടിയതും പരിസ്‌ഥിതിലോല പ്രദേശത്ത്‌. പശ്‌ചിമഘട്ടത്തിലെ പരിസ്‌ഥിതി ലോല പ്രദേശമെന്ന്‌ വിലയിരുത്തിയ സ്‌ഥലത്താണ്‌ 90 ശതമാനം ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതെന്ന്‌ ശാസ്‌ത്രജ്‌ഞര്‍ വ്യക്‌തമാക്കുന്നു. പാറപൊട്ടിക്കലും മണ്ണെടുപ്പും കാര്‍ഷികരീതിയിലെ മാറ്റവും അശാസ്‌ത്രീയ നിര്‍മാണ പ്രവൃത്തിയും ദുരന്തങ്ങള്‍ക്ക്‌ ആക്കം കൂട്ടിയതായാണ്‌ വിലയിരുത്തല്‍.
ജില്ലയില്‍ മലയോര മേഖലയിലാണ്‌ ഏറ്റവും കൂടതല്‍ നാശനഷ്‌ടമുണ്ടായത്‌. കട്ടിപ്പാറ കരിഞ്ചോലമല, പുതുപ്പാടി കണ്ണപ്പന്‍കുണ്ട്‌,വിലങ്ങാട്‌, തിരുവമ്പാടി, കൂടരഞ്ഞി എന്നിവടങ്ങളിലാണ്‌ പ്രധാനമായും ഉരുള്‍പൊട്ടല്‍ ഉണ്ടായത്‌. ഇവയെല്ലാം പരിസ്‌ഥിതിലോല പ്രദേശമാണെന്ന്‌ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച സ്‌ഥലങ്ങളാണ്‌.
ഇതിനുപുറമേ ഉരുള്‍പൊട്ടലുണ്ടായത്‌ ഏറ്റവും കുടുതല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലാണ്‌. ഈ രണ്ടു പഞ്ചയത്തുകളിലായി 70 ക്വാറികളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. കാരശ്ശേരി പഞ്ചയത്തില്‍ മാത്രം 25 കേന്ദ്രങ്ങളിലാണ്‌ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്‌. കൊടിയത്തൂര്‍ പഞ്ചായത്തില്‍പെട്ട തോട്ടുമുക്കത്ത്‌ രണ്ടിടത്ത്‌ ഉരുള്‍പൊട്ടലുണ്ടായി.
കിഴക്കന്‍ മലയോരത്തെ 25 ഡിഗ്രി ചെരിവുള്ള മലനിരകള്‍, കട്ടികുറഞ്ഞ മണ്ണുള്ള പ്രദേശങ്ങള്‍, മഴ കുടുതല്‍ ലഭിക്കുന്ന പ്രദേശങ്ങള്‍ എന്നിവയാണ്‌ ഉരുള്‍പാട്ടലിനും മണ്ണടിച്ചിലും ഏറെ സാധ്യതയുള്ള സ്‌ഥലങ്ങളായി കണക്കാക്കുന്നത്‌.
നദികളുടെ ഉല്‍ഭവസ്‌ഥാനമാണ്‌ മലനിരകള്‍. ജൈവവൈവിധ്യം നിറഞ്ഞ സ്‌ഥലങ്ങള്‍. അവ സംസരക്ഷിക്കുന്നത്‌ ജീവന്‍ സംരക്ഷിക്കുന്നതിനു തൃല്യമാണെങ്കിലും ഇത്തരം പ്രദേശങ്ങളില്‍ വ്യാപകമായി നിര്‍മാണ പ്രവൃത്തികള്‍ നടത്തിയതും റോഡുണ്ടാക്കിയതും പാറപൊട്ടിച്ചതുമെല്ലാം നാശത്തിനു കാരണമായിട്ടുണ്ട്‌.
പരിസ്‌ഥിതി ലോല പ്രദേശത്ത്‌ വീടുണ്ടാക്കനോ റോഡുണ്ടാക്കാനോ പാടില്ലെങ്കിലും സര്‍ക്കാര്‍ ഇതിനു അനുമതി നല്‍കുകയാണ്‌. നിയമത്തില്‍ പോലും വെള്ളംചേര്‍ത്താണ്‌ ഇതിനുള്ള അനുമതി ലഭ്യമാക്കുന്നത്‌. എന്നാല്‍ ഇവിടെ അപകടം പതിയിരിക്കുന്ന കാര്യം വീടുണ്ടാക്കുന്നവര്‍ മറക്കുന്നു. 25 ഡിഗ്രി ചെരിവുള്ള കുന്നിന്‍പ്രദേശത്ത്‌ റോഡുണ്ടാക്കുമ്പോള്‍ അതിന്റെ പരിസ്‌ഥിതിക്ക്‌ കോട്ടം തട്ടുന്നതായി കുന്ദമംഗലം ജലവിലഭവ വിനിയോഗ വികസന കേന്ദ്രത്തിലെ ഡോ: വി.പി ദിനേശന്‍ പറഞ്ഞു.വനമേഖലയില്‍ ചെരിഞ്ഞ പ്രദേശമുണ്ടെ
ങ്കിലും ഉരുള്‍പൊട്ടല്‍ താരതമ്യേന കുവാണെന്ന അദ്ദേഹം പറഞ്ഞു. ഭൂമിയുടെ ഉപയോഗത്തില്‍ മാറ്റം വരുത്തിയത്‌ മണ്ണിടിച്ചിലിനു കാരണമാവുന്നുണ്ട്‌.അടുത്തിടെ ഉരൂള്‍പൊട്ടിയ കരിഞ്ചോലമലയും കണ്ണപ്പന്‍കുണ്ടും പരിസ്‌ഥിതിലോല പ്രദേശമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. കരിഞ്ചോലമലയില്‍ പതിനാലുപേരുടെ മരണത്തിടയാക്കിയ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച്‌ പഠനം നടത്തിയ സംഘത്തില്‍ ഡോ: വി.വി ദിനേശന്‍ അംഗമായിരുന്നു. ഇതുസംബന്ധിച്ച്‌ ജില്ലാ ഭരണകൂടത്തിനു സംഘം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. പരിസ്‌ഥിതിലോല പ്രദേശങ്ങള്‍ മറ്റാവശ്യത്തിനു ഉപയോഗിക്കരുതെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. കരിഞ്ചോലമലയിലെ മണ്ണില്‍ 30 ശതമാനം കളിമണ്ണുള്ളതാണ്‌. ഇവിടെ മഴ പെയ്ുമ്പയോള്‍ അതലിഞ്ഞ്‌ മണ്ണടിച്ചിലിനു കാരണമാകുന്നുണ്ട്‌. ഇത്തരം പ്രദേശത്ത്‌ നിര്‍മാണ പ്രവൃത്തികള്‍ നടത്താതിരിക്കുന്നതാണ്‌ ഉത്തമമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.പാറ പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനം തൊട്ടടുത്ത പ്രദേശത്ത്‌ മണ്ണില്‍ വിള്ളലുണ്ടാക്കുന്നുണ്ട്‌. അവ മഴക്കലാത്ത്‌ ഇടിഞ്ഞ്‌ ഉരുള്‍പൊട്ടലിലേക്ക്‌ നയിക്കുന്നു.
പശ്‌ചിമഘട്ടത്തിലെ പരിസ്‌ഥിതിലോല പ്രദേശത്താണ്‌ 90 ശതമാനം ഉരുള്‍പൊട്ടലും ഉണ്ടായതെന്ന്‌ ജിയോ ടെക്‌നിക്കല്‍ എന്‍ജിനീയറും എന്‍.ഐ.ടിയിലെ പ്രഫസറുമായ ഡോ: എസ്‌.ചന്ദ്രശേഖരന്‍ പറഞ്ഞു. പശ്‌മിഘട്ടത്തെക്കുറിച്ചും അവിടെയുണ്ടാകുന്ന മണ്ണിടിച്ചിലിനെക്കുറിച്ചും രണ്ടു വ്യത്യസ്‌ത പഠനങ്ങള്‍ നടന്നുവരുന്നുണ്ട്‌. കക്കയം, വയലട, ചുരത്തോട്‌, മുതുകാട്‌, നീറ്റുകോട്ട, മുളകുതൊട്ടമല, ഇടിഞ്ഞകുന്ന്‌, കോങ്ങോട്‌, കരിങ്ങാട്‌, പിറുക്കന്‍തോട്‌, പക്രംതളം, മാടഞ്ചേരി, മഞ്ഞക്കുന്ന്‌, ചെക്യാട്‌എന്നീ മലകള്‍ മണ്ണിടിച്ചിലിനു ഏറെ സാധ്യതുള്ള പ്രദേശമായാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഇത്തരം പ്രദേശങ്ങളില്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക്‌ അനുമതി നല്‍കാതിരിക്കുന്നതാണ്‌ നല്ലത്‌. വലിയ അപകടങ്ങള്‍ വരുമ്പോള്‍ മനുഷ്യരുടെ ജീവന്‍ നഷ്‌ടപ്പെടുന്നത്‌ ഒഴിവാക്കുന്നതിനു ഇത്‌ അത്യാവശ്യമാണെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കുട്ടുന്നു.

Ads by Google
Advertisement
Tuesday 28 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW