Friday, February 22, 2019 Last Updated 40 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.31 AM

ആഘോഷങ്ങള്‍ ഇല്ലാത്ത ഗുരുജയന്തി

കോഴിക്കോട്‌: ആഘോഷങ്ങള്‍ ഇല്ലാത്ത ഗുരു ജയന്തി. ശ്രീനാരായണ ഗുരു ജയന്തിയാഘോഷം ശ്രീ നാരായണ ഗുരു ധര്‍മ്മ സേവ സംഘത്തിന്റെ(എസ്‌.എന്‍.ഡി.എസ്‌ ) ആഭിമുഖ്യത്തില്‍ നളന്ദ ഓഡിറ്റോറിയത്തില്‍ നടന്നു.
ആഘോഷങ്ങള്‍ ഇല്ലാതെ ദുരിതയബാധിതര്‍ക്ക്‌ സഹായഹസ്‌തം പകര്‍ന്നാണ്‌ ജയന്തി കടന്നുപോയത്‌.
ശ്രീനാരായണ ഗുരു ധര്‍മ്മ സേവ സംഘത്തിന്റെ സംസ്‌ഥാന പ്രസിഡന്റ്‌ ഷൈജ കൊടുവള്ളി ഉത്‌ഘാടനം നിര്‍വഹിച്ചു. എസ്‌.എന്‍.ഡി.എസിന്റെ വൈസ്‌ ചെയര്‍മാന്‍ ജ്യോതി പ്രകാശ്‌ സ്വാഗതം പറഞ്ഞു.
ജില്ലാ പ്രസിഡന്റ്‌ കോഴിശ്ശേരി മണി അധ്യക്ഷത വഹിച്ചു. പ്രഥമ ശ്രീനാരായണഗുരു അവാര്‍ഡ്‌ എന്‍.ആര്‍.ഐ വക്‌താവ്‌ ഡോ: എ.അഹമ്മദിനു നല്‍കി അദ്ദേഹത്തെ ആദരിച്ചു.
ഗുരു ജയന്തി ആഘോക്ഷപരമായല്ല മറിച്ച്‌ ഇത്തവണ്ണ സഹായപരമായിട്ടാണ്‌ ജയന്തി ആഘോഷിക്കുന്നതെന്ന്‌ ഉത്‌ഘാടന പ്രസംഗത്തില്‍ ഷൈജ കൊടുവള്ളി പറഞ്ഞു . ജയന്തിയാഘോക്ഷത്തിന്റെ ഭാഗമായി പ്രളയ ദുരിതം അനുഭവിക്കുന്ന 250 പേര്‍ക്ക്‌ അരി കിറ്റും 10പേര്‍ക്ക്‌ ഓണ പുടവയും വിതരണം ചെയ്‌തു.കട്ടിപ്പാറ പ്രകൃതി ദുരന്തത്തിനു ഇരയായ 16 കുടുംബങ്ങള്‍ക്ക്‌ 1000 രൂപ വീതം ധനസഹായവും നല്‍കി. 60 അംഗന്‍വാടി വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനം ചടങ്ങില്‍ വിതരണം ചെയ്‌തു.

Ads by Google
Advertisement
Tuesday 28 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW