Saturday, November 17, 2018 Last Updated 5 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.31 AM

കോഴിക്കോടിന്റെ സംഭാവന 4.13 കോടി

കോഴിക്കോട്‌: പ്രളയക്കെടുതികളില്‍ നിന്നു കേരളത്തെ രക്ഷിക്കാനുളള സംസ്‌ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന്‌ സാമൂതിരി രാജ. സാമൂതിരി ദേവസ്വത്തിനു വേണ്ടി കോഴിക്കോട്‌ സാമൂതിരി കെ.സി ഉണ്ണി അനുജന്‍ രാജ 25 ലക്ഷം രൂപയുടെ ചെക്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കാനായി മന്ത്രി ടി.പി രാമകൃഷ്‌ണനു കൈമാറി.
വളയനാട്‌ ദേവീക്ഷേത്രം, തിരുന്നാവായ നാവാമുകുന്ദക്ഷേത്രം, തൃപ്രങ്ങോട്‌ ശിവക്ഷേത്രം, തളി മഹാക്ഷേത്രം, ആലത്തൂര്‍ ഹനുമാന്‍ കാവ്‌ എന്നീ ദേവസ്വങ്ങളില്‍ നിന്നാണ്‌ തുക സമാഹരിച്ചത്‌. എല്ലാ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളിലും ഉയര്‍ന്ന ജനാധിപത്യബോധത്തോടെ കൂടെ നില്‍ക്കുന്ന സാമൂതിരി കുടുംബത്തെ അഭിനന്ദിക്കുന്നുവെന്ന്‌ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച്‌ കേരളം പുനര്‍നിര്‍മിക്കാനുളള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്ന്‌ മന്ത്രി പറഞ്ഞു. പി മോഹനന്‍മാസ്‌റ്റര്‍, സാമൂതിരി രാജയുടെ പഴ്‌സണല്‍ സെക്രട്ടറി ടി.ആര്‍ രാമവര്‍മ്മ, സാമൂതിരി രാജയുടെ പുത്രി മായാഗോവിന്ദ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കലക്‌ടറുടെ അക്കൗണ്ടിലേക്കുമായി കോഴിക്കോട്‌ ജില്ലയില്‍ നിന്ന്‌ ഇതുവരെ ലഭിച്ചത്‌ 4.13 കോടി രൂപ. ഇന്നലെ മാത്രം 46.55 ലക്ഷം രൂപ ലഭിച്ചു. ഈ മാസം 13 മുതല്‍ 27 വരെ 4,13,36,441 രൂപയാണ്‌ കിട്ടിയത്‌. വി.കെ.സിയുടെ വിവിധ ഗ്രൂപ്പുകളിലായി ലഭിച്ച ഒരു കോടി രൂപയാണ്‌ സംഭാവനകളിലെ ഏറ്റവും വലിയ തുക.
മണിയാട്ടുകുടി സാന്‍ഡ്‌, ലങ്ക സാന്‍ഡ്‌,പന്തലായനി സാന്‍ഡ്‌ ആ്‌ന്‍ഡ്‌ സേ്‌റ്റാണ്‍ പ്ര?ഡക്‌ട്സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, ത്രീസ്‌റ്റാര്‍ സേ്‌റ്റാണ്‍ ക്രഷര്‍, പവര്‍ സേ്‌റ്റാണ്‍ പ്ര?ഡക്‌്ട്‌്്സ്‌്, സാഫ സേ്‌റ്റാണ്‍ ക്രഷര്‍,ആല്‍ഫ ബ്രിക്‌സ് ആന്‍ഡ്‌ മെറ്റല്‍സ്‌, പ്ര?ഫൈല്‍ സാന്‍ഡ്‌സ്,പ്ര?ഫൈല്‍ മെറ്റല്‍സ്‌, പ്ര?ഫൈല്‍ ഗ്രാനൈറ്റ്‌സ് എന്നീ ഗ്രൂപ്പുകളും മുഹമ്മദ്‌ ഇസ്‌മയില്‍ മാക്കി,ജോജി ജോസഫ്‌ എന്നിവരും ദുരിതാശ്വാസത്തിനായി ഇന്നലെ ഒരു ലക്ഷം രൂപവീതം നല്‍കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റസിഡന്‍സ്‌ അസോസിയേഷനുകള്‍ തുക സമാഹരിച്ച്‌ സംഭാവന നല്‍കിയിട്ടുണ്ട്‌.
താമരശ്ശേരി റീജ്യണല്‍ ഡെഫ്‌ സെന്ററിലെ ബധിര-മൂക അംഗങ്ങള്‍ സമാഹരിച്ച 10,160 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ മന്ത്രി ടി.പി രാമകൃഷ്‌ണന്‍ കൈമാറി. വീട്ടുപകരണങ്ങളും ഭക്ഷണസാധനങ്ങളും നല്‍കി. കോഓഡിനേറ്റര്‍മാരായ വി.പി ഉസ്‌മാന്‍, ഉസ്‌മാന്‍ പി. ചെമ്പ്ര, പി.അബ്‌ദുള്‍ റഹ്‌മാന്‍, പി മനോജ,്‌ അബ്‌ദുള്‍ഷുക്കൂര്‍, സുരേന്ദ്രന്‍ കൈതപ്പൊയില്‍, സുബൈര്‍, പി റംല, കെ.പി ഹാരീസ്‌, വിപീഷ്‌ ബാല്‍, രാജീവന്‍ കൊളത്തൂര്‍ എന്നിവരാണ്‌ സംഘത്തില്‍ ഉണ്ടായിരുന്നത്‌.

Ads by Google
Advertisement
Tuesday 28 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW