Friday, November 16, 2018 Last Updated 23 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.31 AM

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഹൈജാക്ക്‌ ചെയ്യാന്‍ സി.പി.എം. ശ്രമം: കെ.സി. വേണുഗോപാല്‍

uploads/news/2018/08/243825/2.jpg

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകള്‍ ഹൈജാക്ക്‌ ചെയ്‌തതുപോലെ ശുചീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങളും രാഷ്‌ട്രീയമായി ഹൈജാക്ക്‌ ചെയ്യാനാണ്‌ സി.പി.എം ശ്രമിക്കുന്നതെന്ന്‌ കെ.സി വേണുഗോപാല്‍ എം.പി.
കുറ്റമറ്റ രീതിയില്‍ സ്‌കൂളുകളിലും മറ്റും നടത്തിക്കൊണ്ടിരുന്ന ദുരിതാശ്വാസക്യാമ്പുകളുടെ ചുമതലകള്‍ ഉദ്യോഗസ്‌ഥരെ ഏല്‌പിക്കാനെന്ന മറവില്‍ പാര്‍ട്ടി അണികളെ ഏല്‌പിച്ചു നിയന്ത്രണം പിടിച്ചടക്കിയപോലെ ശുചീകരണ പ്രവര്‍ത്തനങ്ങളും ഒറ്റയ്‌ക്ക്‌ നടത്താനാണ്‌ മന്ത്രിമാരുടെ ശ്രമം.
ശുചീകരണം അടക്കമുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ്‌ അടക്കമുള്ള എല്ലാ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളും ഒറ്റക്കെട്ടായി സഹകരിക്കാന്‍ സന്നദ്ധമാണ്‌. എന്നാല്‍ പരമാവധി സേവനസന്നദ്ധരായ ജനവിഭാഗങ്ങളെയും പ്രസ്‌ഥാനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട്‌ നടത്തേണ്ട ശുചികരണമടക്കമുള്ള കാര്യങ്ങള്‍ പോലും ആരോടും ആലോചിക്കാതെ തങ്ങളുടെ പാര്‍ട്ടി സംവിധാനം മാത്രം ഉപയോഗിച്ച്‌ നടത്തി എല്ലാം തങ്ങളാണ്‌ എന്ന്‌ വരുത്തി തീര്‍ക്കാനാണ്‌ സി.പിഎം മന്ത്രിമാരുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നതെന്ന്‌ എം.പി കുറ്റപ്പെടുത്തി.
പ്രളയ ശേഷം അതുമായി ബന്ധപ്പെട്ട്‌ ഇതു വരെ ഒരു കൂടിയാലോചനകളും ജനപ്രധിനിധികളുമായിട്ടു പോലും നടത്തിയിട്ടില്ല.
വളരെ സജീവമായി ദുരിത ബാധിതര്‍ക്കൊപ്പം നില്‍ക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായ താനടക്കമുള്ള പ്രതിപക്ഷ ജനപ്രധിനിധികളെ പോലും അറിയിക്കാതെ, ജനാധിപത്യ മര്യാദ പാലിക്കാതെ ഏകപക്ഷീയമായാണ്‌ മന്ത്രിമാരുടെ പ്രവര്‍ത്തനമെന്നും എം.പി ആരോപിച്ചു.

Ads by Google
Advertisement
Tuesday 28 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW