Saturday, September 22, 2018 Last Updated 3 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.30 AM

വീടുകള്‍ ശുചീകരിച്ച്‌ പോലീസ്‌ സേന

മാന്നാര്‍: ക്രമസമാധാനം കാക്കുക മാത്രമല്ല തങ്ങള്‍ക്ക്‌ ശുചീകരണം ഉള്‍പ്പെടെയുള്ള ജോലികളും ചെയ്യാന്‍ കഴിയുമെന്ന്‌ തെളിയിക്കുകയായിരുന്നു പോലീസ്‌ സേന തിരുവോണ നാളില്‍.
അടൂര്‍, തൃശൂര്‍ ക്യാമ്പുകളില്‍ നിന്നെത്തിയ 100 കേരളാ ആംഡ്‌ റിസര്‍വ്‌ ബറ്റാലിയന്‍ അംഗങ്ങളാണ്‌ വെള്ളപ്പൊക്കത്തത്തില്‍ വെള്ളവും ചെളിയും കയറി താമസയോഗ്യമല്ലാതായി മാറിയ വീടുകള്‍ വൃത്തിയാക്കിയത്‌.
കാക്കിക്കുള്ളില്‍ ഹൃദയവിശാലതയുള്ള സേവന തല്‍പരരായ മനസിന്റെ ഉടമകളായ യുവാക്കളാണ്‌ പോലീസ്‌ സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ മാന്നാര്‍, ചെന്നിത്തല-തൃപ്പെരുന്തുറ, ബുധനൂര്‍ ഗ്രാമപഞ്ചായത്തുകളില വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌.
സി.ഐ: ജോസ്‌മാത്യു, എസ്‌.ഐമാരായ കെ.എല്‍.മഹേഷ്‌കുമാര്‍, ശ്രീജിത്ത്‌, അഡീഷണല്‍ എസ്‌.ഐമാരായ റജൂബ്‌ഖാന്‍, വി.ജോര്‍ജ്‌കുട്ടി, സിനീയര്‍ സി.പി.ഒമാരായ കെ.അജിപ്രസാദ്‌, മുഹമ്മദ്‌സാലി, രവികുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 28 Aug 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW