Friday, September 14, 2018 Last Updated 13 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.30 AM

പച്ചക്കറി വ്യാപാരിയെയും ഭാര്യയെയും കടയില്‍ കയറി ആക്രമിച്ചു

മാവേലിക്കര: പച്ചക്കറി കിറ്റ്‌ നല്‍കിയില്ലെന്നാരോപിച്ച്‌ പച്ചക്കറി വ്യാപാരിയെയും ഭാര്യയെയും നാലംഗ സംഘം കടയില്‍ കയറി ആക്രമിച്ച്‌ പണം അപഹരിച്ചു. പുന്നമൂട്‌ ജങ്‌ഷന്‌ വടക്ക്‌ പച്ചക്കറി വ്യാപാരം നടത്തുന്ന ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക്‌ ദേവീകൃപയില്‍ ആര്‍.ഷിബുകുമാര്‍ (43), ഭാര്യ ശാന്തി (37) എന്നിവര്‍ക്കാണ്‌ മര്‍ദനമേറ്റത്‌.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. വൈകിട്ട്‌ ആറരയോടെ കടയിലെത്തിയ രണ്ടുപേര്‍ 100 രൂപയുടെ പച്ചക്കറി കിറ്റ്‌ ആവശ്യപ്പെട്ടു. കടയില്‍ ആവശ്യത്തിന്‌ പച്ചക്കറി ഇല്ലാതിരുന്നതിനാല്‍ ഷിബുകുമാര്‍ നല്‍കിയില്ല. മടങ്ങിയവര്‍ ഒരു മണിക്കൂറിനു ശേഷം മറ്റു രണ്ടു പേരെയും കൂട്ടിയെത്തി കടയിലെ പച്ചക്കറികള്‍ വലിച്ച്‌ റോഡിലേക്കെറിയാന്‍ ശ്രമിച്ചു.
ഇത്‌ തടഞ്ഞ ഷിബുകുമാറിനെ സംഘം ആക്രമിക്കുകയായിരുന്നു. ഭര്‍ത്താവിനെ ആക്രമിക്കുന്നത്‌ കണ്ട്‌ കടയ്‌ക്കുള്ളില്‍ നിന്നെത്തിയ ശാന്തിയെയും സംഘം ആക്രമിച്ചു. പുന്നമൂട്ടില്‍ വ്യാപാരം നടത്തണമെങ്കില്‍ പറയുന്നത്‌ അനുസരിക്കണമെന്നും കട രണ്ടു ദിവസത്തിനുള്ളില്‍ പൂട്ടിക്കും എന്ന്‌ ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞ സംഘം ഷിബുവിന്റെ പോക്കറ്റില്‍ നിന്നു 3,000 രൂപയും അപഹരിച്ചു. മര്‍ദനമേറ്റ ഷിബു ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ശാന്തി പോലീസില്‍ പരാതി നല്‍കി.

Ads by Google
Advertisement
Tuesday 28 Aug 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW