Saturday, February 16, 2019 Last Updated 17 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.30 AM

ദുരിതാശ്വാസ ക്യാമ്പില്‍ അഞ്ചംഗ സംഘത്തിന്റെ ഓണസദ്യ

മാന്നാര്‍: അഞ്ചു വനിതകളുടെ കൂട്ടായ്‌മയില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പില്‍ 1000 ത്തോളം പേര്‍ക്ക്‌ ഓണസദ്യ ഒരുക്കി. ഗ്രാമപഞ്ചായത്ത്‌ 18-ാം വാര്‍ഡില്‍ പൊതുവൂര്‍ പ്രദേശത്ത്‌ വീടുകളില്‍ വെള്ളം കയറി ദുരിതമനുവിച്ച 167 കുടുംബങ്ങള്‍ക്കാണ്‌ അംഗന്‍വാടി വര്‍ക്കര്‍ ശ്യാമള, എ.ഡി.എസ്‌. പ്രസിഡന്റ്‌ ലൈല, ആശാ പ്രവര്‍ത്തക ലത, സി.ഡി.എസ്‌ മുന്‍ പ്രസിഡന്റ്‌ ഉഷ, എ.ഡി.എസ്‌ സെക്രട്ടറി സുജ എന്നിവര്‍ ചേര്‍ന്നു സദ്യയൊരുക്കിയത്‌.
പൊതുവൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ ആരംഭിച്ച ക്യാമ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെ 700 ലധികം പേരുണ്ട്‌. ആദ്യ ദിനങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ പരിമിതമായിരുന്നു. പിന്നീട്‌ സര്‍ക്കാരും വിവിധ സന്നദ്ധ സംഘടനകളും രാഷ്‌ട്രീയ പാര്‍ട്ടികളും നാട്ടുകാരും ക്യാമ്പില്‍ ഭക്ഷണവും വസ്‌ത്രങ്ങളും മറ്റ്‌ നിത്യോപയോഗസാധനങ്ങളും വിതരണം ചെയ്‌തത്‌ ആശ്വാസമായി. ഓണസദ്യയില്‍ 1000 ത്തോളം ആളുകള്‍ പങ്കെടുത്തു. മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്തംഗം ശശികലാ രഘുനാഥ്‌ ഓണസദ്യ ഉദ്‌ഘാടനം ചെയ്‌തു. നായര്‍ സമാജം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പുത്തന്‍പള്ളി ജുമാമസ്‌ജിദ്‌ എന്നിവിടങ്ങളിലെ ക്യാമ്പുകളിലും ഓണസദ്യ ഒരുക്കിയിരുന്നു.

Ads by Google
Advertisement
Tuesday 28 Aug 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW