Friday, September 14, 2018 Last Updated 7 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.30 AM

പരമാവധി സ്‌കൂളുകളില്‍നിന്ന്‌ ക്യാമ്പുകള്‍ ഒഴിവാക്കും

ആലപ്പുഴ: ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകള്‍ പരമാവധി സ്‌കൂളുകളില്‍ നിന്ന്‌ ഒഴിവാക്കാന്‍ കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പരമാവധി സ്‌കൂളുകള്‍ ഒഴിവാക്കി ക്യാമ്പുകള്‍ മറ്റ്‌ സംവിധാനങ്ങളിലേക്ക്‌ മാറ്റണമെന്ന്‌ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
പൊതുമരാമത്തുമന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇതു സംബന്ധിച്ച്‌ കലക്‌ടര്‍ എസ്‌.സുഹാസ്‌ തഹസില്‍ദാര്‍മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. താനും ധനമന്ത്രി തോമസ്‌ ഐസക്കും ഭക്ഷ്യമന്ത്രി പി.തിലോത്തമനും മുന്‍ എം.പി. എസ്‌.രാമചന്ദ്രന്‍പിള്ള ഉള്‍പ്പടെയുള്ളവര്‍ വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണത്തിന്‌ ഇറങ്ങുമെന്നും മന്ത്രി വ്യക്‌തമാക്കി.
വീട്ടില്‍ നിന്ന്‌ വെള്ളം ഒഴിവായവര്‍ക്ക്‌ ക്യാമ്പില്‍നിന്ന്‌ മടങ്ങാം. എന്നാല്‍ ഇപ്പോഴും വീട്‌ വെള്ളത്തില്‍ ആയവര്‍ക്കും വാസയോഗ്യമല്ലാത്ത വീട്‌ ഉള്ളവര്‍ക്കും ക്യാമ്പുകളില്‍ തുടരാം.
സ്‌കൂളുകളില്‍ നിന്ന്‌ തിരിച്ചുപോകാന്‍ കഴിയാതെയുള്ളവരെ അടുത്തുള്ള ഓഡിറ്റോറിയത്തിലോ കല്യാണമണ്ഡപത്തിലോ അല്ലെങ്കില്‍ ഹാളിലോ സ്‌ഥലം കണ്ടെത്തി അങ്ങോട്ടേക്ക്‌ മാറ്റും. ഇതിനുള്ള സൗകര്യം കണ്ടെത്താന്‍ കലക്‌ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. 29 നകം സ്‌കൂളുകളിലെ ക്യാമ്പുകള്‍ പരമാവധി കുറയ്‌ക്കാനാണ്‌ നിര്‍ദ്ദേശം. അതിനകം സ്‌കൂളുകളുടെ ശുചീകരണം നടത്തും.

Ads by Google
Advertisement
Tuesday 28 Aug 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW