Wednesday, April 24, 2019 Last Updated 16 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.15 AM

പുതുപ്രതീക്ഷകളുമായി ആയിരങ്ങള്‍ ക്യാമ്പുകളില്‍ ഓണം ആഘോഷിച്ചു

uploads/news/2018/08/243597/1.jpg

കൊച്ചി: മഹാപ്രളയത്തില്‍ നിന്ന്‌ അഭയം തേടി എത്തിയ നൂറുകണക്കിനാളുകള്‍ എല്ലാം മറന്ന്‌ ദുരിതാശ്വാസ ക്യാമ്പുകളില്‍ തിരുവോണം ആഘോഷിച്ചു.
മാവേലി നാടിനെ അനുസ്‌മരിപ്പിക്കും വിധം നാനാജാതി മതസ്‌ഥരും വിവിധ തുറകളില്‍ വ്യക്‌തിമുദ്രപതിപ്പിച്ചവരും ഒന്നായി ഓണം ആഘോഷിക്കുകയായിരുന്നു. പ്രളയം വിതച്ചഭീതിയിലും എല്ലാം നഷ്‌ടപ്പെട്ട നിസംഗതയിലും കഴിഞ്ഞുവന്നവര്‍ക്ക്‌ തെല്ലൊരു സാന്ത്വനമായി ക്യാമ്പുകളിലെ ഓണാഘോഷം. ഒരു ലക്ഷത്തോളം പോരാണ്‌ ജില്ലയിലെ 205 ക്യാമ്പുകളിലായി ഓണം ആഘോഷിച്ചത്‌. ഇവരില്‍ ഭൂരിപക്ഷത്തിനും വീട്‌ വിട്ടുള്ള ആഘോഷം ഇതാദ്യം. പ്രളയം സര്‍വതും കവര്‍ന്നെടുത്തവരാണ്‌ മിക്കവറും ക്യാമ്പുകളിലുള്ളത്‌. ഓണാഘോഷത്തോടെ ചില ക്യാമ്പുകള്‍ക്ക്‌ വിരാമമിട്ടു.
മനസില്‍ പുതുപ്രതീക്ഷകള്‍ നല്‍കുന്ന നിറമുള്ള കാഴ്‌ചകളായിരുന്നു
തിരുവോണദിവസം ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകളില്‍ എല്ലാം. ദുരിതത്തിലായ ലക്ഷക്കണക്കിനു പ്രളയബാധിതര്‍ക്കൊപ്പം ആഘോഷങ്ങളില്ലാതെ ഒരുമിച്ചുനില്‍ക്കുകയായിരുന്നു പലരും. ആഘോഷങ്ങളൊക്കെ മാറ്റിവച്ചു ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക്‌ ഓണാശംസകളുമായി രാവിലെ തന്നെയെത്തി. ക്യാമ്പുകളില്‍ സന്നദ്ധപ്രവര്‍ത്തകരും കോളജ്‌ വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ പൂക്കളമിട്ടു. കൂട്ടത്തില്‍ ക്യാമ്പുകളിലെ കുട്ടികളും പൂക്കളമൊരുക്കാന്‍ അവര്‍ക്കൊപ്പംകൂടി. വിവിധ മത്സരങ്ങള്‍ നടത്തി. വിവിധ നിറങ്ങളിലുള്ള ജീരക മിഠായികള്‍ നിലത്തുവിരിച്ച വെള്ള കടലാസില്‍നിന്നും കുട്ടികള്‍ വാശിയോടെ പെറുക്കിയെടുക്കുമ്പോള്‍ അവരുടെ മാതാപിതാക്കള്‍ എല്ലാംമറന്ന്‌ പ്രോത്സാഹിപ്പിച്ചു. അപ്പോള്‍ അവരുടെ മനസില്‍ പ്രളയം നല്‍കിയ ദുരിതങ്ങളുടെ ഓര്‍മ്മകളല്ലായിരുന്നു. മക്കള്‍ വാശിയോടെ മറ്റു കുട്ടികള്‍ക്കൊപ്പം മത്സരങ്ങളില്‍ പങ്കെടുക്കുന്നതു സന്തോഷത്തോടെ കണ്‍നിറയെ കാണുകയായിരുന്നു. ഉച്ചയ്‌ക്ക് ഹൈബി ഈഡന്‍ എം.എല്‍.എയ്‌ക്ക് ഒപ്പമിരുന്നു ഓണസദ്യയുണ്ടു.
ജില്ലയിലെ പ്രധാന ദുരിതാശ്വാസ ക്യാമ്പുകളിലൊന്നായ മഹാരാജാസ്‌ കോളജിലെ ഓഡിറ്റോറിയത്തില്‍ ചെറിയൊരു പൂക്കളമൊരുക്കിയാണു പ്രളയക്കെടുതിയിലായവരുടെ മനസിലെ മുറിവുണക്കി ഓണ പരിപാടികള്‍ നടത്തിയത്‌. തിരുവോണ ദിവസം രാവിലെ മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടത്തി. ഉറിയടി, കുപ്പിയില്‍ വെള്ളം നിറയ്‌ക്കല്‍, സ്‌പൂണ്‍ റെയ്‌സ്, ജീരക മിഠായി പെറുക്കല്‍ എന്നിങ്ങനെ പരിപാടികള്‍ നീണ്ടു. ക്യാമ്പിലുള്ളവര്‍ക്കൊപ്പം സന്നദ്ധപ്രവര്‍ത്തകരും വോളണ്ടിയര്‍മാരായ വിദ്യാര്‍ഥികളും ഒന്നിച്ചുചേര്‍ന്നപ്പോള്‍ എല്ലാവരും ദു:ഖങ്ങള്‍ മറഞ്ഞു. ചിരി യോഗയുമായി സുനില്‍കുമാര്‍ അവര്‍ക്കിടയിലേക്ക്‌ എത്തിയപ്പോള്‍ മഹാരാജാസിലെ ക്യാമ്പില്‍ പൊട്ടിച്ചിരികള്‍ മുഴങ്ങി.
ആദ്യമായിട്ടാണ്‌ ഇങ്ങനെയൊരു ഓണമെന്നു മഹാരാജാസ്‌ കോളജിലെ ക്യാമ്പില്‍ താമസിക്കുന്ന ചരിയന്‍തുരുത്തില്‍ നിന്നുള്ള കുഞ്ഞച്ചന്‍ പറഞ്ഞു. കൂലിപ്പണിക്കാരനായ കുഞ്ഞച്ചനും മകളും രണ്ടുമക്കളുമാണു ക്യാമ്പിലുള്ളത്‌. ഇവിടെ കുട്ടികളുടെ മത്സരവും കളിചിരിയും കാണുമ്പോള്‍ സന്തോഷമുണ്ട്‌. വീട്ടിലേക്കു മടങ്ങുന്ന കാര്യമോര്‍ക്കുമ്പോള്‍ സങ്കടമുണ്ട്‌. എന്നാലും തിരിച്ചുചെല്ലുമ്പോള്‍ കയറിക്കിടക്കാന്‍ വീടുണ്ട്‌. ഒന്നുകൂടി വൃത്തിയാക്കിയെടുക്കണം. കുറച്ചുനഷ്‌ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌. പ്രളയത്തില്‍ വീട്‌ നഷ്‌ടപ്പെട്ടവരെവച്ചു നോക്കുമ്പോള്‍ നമ്മള്‍ ഭാഗ്യവാന്മാരല്ലെ-കുഞ്ഞച്ചന്‍ പറയുന്നു. ഇയാളുടെ അവസ്‌ഥയിലാണ്‌ പലരും.
പ്രളയം നാശം വിതച്ച കേരളത്തിനും മലയാളികള്‍ക്കും ഇത്തവണ ഒരുമയുടെ ഓണമായിരുന്നു. നാടും നഗരവും ഓണം വിപുലമായി ആഘോഷിച്ചില്ല.

Ads by Google
Advertisement
Monday 27 Aug 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW