Monday, April 22, 2019 Last Updated 10 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.15 AM

പ്രളയത്തില്‍ മൂന്നുപള്ളികളിലെ രേഖകള്‍ നശിച്ചു

വരാപ്പുഴ: പ്രളയത്തില്‍ പൂര്‍ണമായും വെള്ളത്തിലായ മൂന്നുപള്ളികളിലെ രേഖകള്‍ക്ക്‌ നാശംസംഭവിച്ചു. കൊങ്ങോര്‍പ്പിള്ളി സെന്റ്‌ ആന്റണീസ്‌ പള്ളി, മുട്ടിനകം സെന്റ്‌ മേരീസ്‌ പള്ളി, കൊങ്ങോര്‍പ്പിള്ളി സെന്റ്‌ ജോര്‍ജ്‌ പള്ളി എന്നിവിടങ്ങളിലെ വിവാഹരജിസ്‌റ്റര്‍, മാമോദിസ തിയതി എന്നിവ ഉള്‍പ്പെടുന്ന രജിസ്‌റ്റര്‍, മറ്റുപകരണങ്ങള്‍ എന്നിവയാണ്‌ നശിച്ചത്‌. പള്ളിയില്‍ വെള്ളം കയറി നാശം സംഭവിച്ചതിനാല്‍ കഴിഞ്ഞ ഒരാഴ്‌ചയായി ദിവ്യബലിയര്‍പ്പണം മുടങ്ങിയിരിക്കുകയാണ്‌. മുട്ടിനകം പള്ളിയിലും നാശം സംഭവിച്ചിട്ടുണ്ട്‌. സെന്റ്‌ ജോര്‍ജ്‌ പള്ളിയിലും വ്യാപകമായ നാശം സംഭവിച്ചിട്ടുണ്ട്‌. വെള്ളം കയറിയ പള്ളികള്‍ സാധാരണ നിലയിലേക്ക്‌ മടങ്ങണമെങ്കില്‍ ഒരാഴ്‌ചയോളം എടുക്കും.

Ads by Google
Advertisement
Monday 27 Aug 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW