Friday, July 05, 2019 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.15 AM

ശുചീകരണത്തിന്‌ പോലും പലര്‍ക്കും പണമില്ല

കൊച്ചി: അഞ്ച്‌ ദിവസം നീണ്ടുനിന്ന മഹാപ്രളയത്തിന്റെ ദുരിതം വിട്ടൊഴിയാതെ ജില്ല. ദിവസങ്ങളായി പണി ഇല്ലാതായതോടെ സാധാരണ കുടുംബങ്ങള്‍ ദൈനംദിന ആവശ്യത്തിനുള്ള പണം ഇല്ലാതെ നട്ടം തിരിയുന്നു.
ക്യാമ്പുകള്‍ വിട്ട്‌ വീട്ടിലെത്തിയ പലര്‍ക്കും ശുചീകരണ പ്രവര്‍ത്തനം നടത്താനുള്ള തുക പോലും കൈവശമില്ല. കുത്തി ഒലിച്ചെത്തിയ മലവെള്ളത്തില്‍ വീടുകളിലും പരിസരപ്രദേശങ്ങളിലും അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്ാന്‍യ ഇതരസംസ്‌ഥാനക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ സഹായം തേടേണ്ടസ്‌ഥിതിയാണ്‌. വീട്‌ വൃത്തിയാക്കാന്‍ എത്തുന്ന ഒരാള്‍ക്ക്‌ ഒരു ദിവസം 1000 മുതല്‍ 1500 രൂപവരെ കൂലിയായി നല്‍കണം. രണ്ടും മൂന്നും തൊഴിലാളികളുണ്ടെങ്കിലേ വീട്‌ വൃത്തിയാക്കാനാവു. ഇതിനുപുറമെ മോട്ടോര്‍ പമ്പ്‌ സെറ്റും ജനറേറ്ററും വാടകക്ക്‌ എടുക്കേണ്ടസ്‌ഥിതിയാണ്‌. ഇതിന്‌ രണ്ടായിരം രൂപ മുതലാണ്‌ ഈടാക്കുന്നത്‌. ബ്ലീച്ചിംഗ്‌ പൗഡറുകളും ലോഷനും മാത്രമാണ്‌ ക്യാമ്പില്‍ നിന്ന്‌ ലഭിച്ചത്‌.
ശുചീകരണത്തിനുള്ള അനുബന്ധവസ്‌തുക്കള്‍ സ്വന്തം നിലയില്‍ കണ്ടെത്തണം. സന്നദ്ധ സംഘടനകളുംയുവജന സംഘടനകളും ചില കേന്ദ്രങ്ങളില്‍ സഹായത്തിന്‌ എത്തുന്നുവെന്നതാണ്‌ ആശ്വാസകരം. എന്നാല്‍ ജില്ലയിലെ നാലുതാലൂക്കുകളിലായി പതിനായിരകണക്കിന്‌ വീടുകളിലും സ്‌ഥാപനങ്ങളിലുമാണ്‌ വെള്ളം കയറി വൃത്തിഹീനമായത്‌. ഇവയില്‍ ചെറിയൊരു ശതമാനത്തിന്‌ മാത്രമാണ്‌ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ലഭിക്കുന്നത്‌. ഭൂരിപക്ഷവും സ്വന്തം നിലയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തേണ്ട സ്‌ഥിതിയാണ്‌. പ്രളയം ആരംഭിച്ച 15ന്‌ ദിവസങ്ങള്‍ക്കുമുമ്പുതന്നെ കനത്തമഴ ആരംഭിച്ചിരുന്നതിനാല്‍ പലര്‍ക്കും പണിക്ക്‌ പോകോന്‍ പറ്റാത്ത സ്‌ഥിതിയായിരുന്നു. അന്നന്ന്‌ പണി എടുത്ത്‌ ലഭിക്കുന്ന തുച്ചമായ വരുമാനത്തില്‍ ജീവിതം തള്ളി നീക്കിയിരുന്നവര്‍ കാലവര്‍ഷം ശക്‌തമായതോടെ കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇതിനിടെയാണ്‌ പ്രളയം ദുരിതമായി കടന്നുവന്നത്‌. ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ കൂടി കഴിയേണ്ടിവന്നതോടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായി ഇവര്‍.
ക്യാമ്പ്‌ വിടുന്നവര്‍ക്ക്‌ പ്രാഥമിക ആവശ്യങ്ങള്‍ക്കായി 10,000 രൂപ നല്‍കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും ജില്ലയില്‍ എവിടെയും തുക ലഭിച്ചില്ല. സന്നദ്ധ പ്രവര്‍ത്തകരും രാഷ്‌ട്രീയ പാര്‍ട്ടികളും വ്യക്‌തികളും നല്‍കിവരുന്ന സഹായങ്ങളാണ്‌ പലര്‍ക്കും പട്ടിണിയില്ലാതെ കഴിഞ്ഞ്‌ കൂടാന്‍ സഹായകരമാകുന്നത്‌.
വെള്ളം കയറിയ വീടുകളില്‍ മാത്രമാണ്‌ ഇത്തരത്തിലുള്ള സഹായം ലഭിക്കുന്നത്‌. വീടുകളില്‍ വെള്ളം കയറിയില്ലെങ്കിലും കാലവര്‍ഷക്കെടുതി നേരിടേണ്ടിവന്ന നിരവധി കുടുംബങ്ങള്‍ ഉണ്ട്‌. ഒരു കേന്ദ്രത്തില്‍ നിന്നും ഇത്തരക്കാര്‍ക്ക്‌ യാതൊരു സഹായവും ലഭ്യമായിട്ടില്ല. ഇതോടെ പ്രളയബാധിതരെ എന്ന പോലെ ഈ വിഭാഗത്തേയും പ്രതിസന്ധി പിടികൂടി. വെള്ളപൊക്കത്തില്‍ വസ്‌ത്രങ്ങളും ശയേ്ോപകരണങ്ങളും അടക്കം നഷ്‌ടപ്പെട്ട നിരവധി കുടുംബങ്ങളുണ്ട്‌. ഉടുതുണി്‌ക് മറുതുണിയില്ലാത്ത സ്‌ഥിതിയായി. വീടുകളില്‍ ശേഖരി്‌ച് വച്ചിരുന്ന അരിയും പലചരക്ക്‌ വസ്‌തുക്കളും അടക്കം മലവെള്ളം കവര്‍ന്നിരുന്നു. എല്ലാ അര്‍ത്ഥത്തിലും ക്യാമ്പ്‌ വിട്ട്‌ വീടുകളില്‍ എത്തിയവര്‍ പകച്ചുനില്‍ക്കുന്ന കാഴ്‌ചയാണ്‌. വെള്ളം ഇറങ്ങിയെങ്കിലും ഇനിയും വാസയോഗ്യമാകാത്ത നിരവധി വീടുകളുണ്ട്‌. പലരും പകല്‍ സമയങ്ങളില്‍ വീട്‌ വൃത്തിയാക്കിയതിനുശേഷം രാത്രി ബന്ധുവീടുകളിലും മറ്റും അഭയം തേടുകയാണ്‌.

Ads by Google
Advertisement
Monday 27 Aug 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW