Sunday, September 09, 2018 Last Updated 16 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.15 AM

ഇത്‌ ജനമൈത്രി പോലീസ്‌...

കോതമംഗലം: ജില്ലയിലെ ഒട്ടേറെ സ്‌റ്റേഷനുകളിലെ പോലീസ്‌ സേനാംഗങ്ങള്‍ ഇപ്പോള്‍ വെള്ളം കയറിയിറങ്ങിപ്പോയ ഇടങ്ങളില്‍ ശുചീകരണ ജോലികളിലാണ്‌.
ചിലര്‍ യൂണിഫോമിലാണെങ്കില്‍ ചിലര്‍ ലുങ്കിയുടുത്തും ഹാഫ്‌ നിക്കറിട്ടും ബര്‍മുഡയണിഞ്ഞും തങ്ങളുടെ കടമ ഭംഗിയായി നിറവേറ്റിവരുന്നു. ഇവിടെ സ്‌റ്റേഷന്‍ പരിധിയോ മേലുദ്യോഗസ്‌ഥ കീഴുദ്യോഗസ്‌ഥ വ്യത്യാസങ്ങളോ ഇല്ല. ആവശ്യമുള്ളിടത്തേക്കെല്ലാം എല്ലാവരും കടന്നുചെല്ലുന്നു. വെള്ളം കയറിയ വീടുകളിലൊക്കെ ചെളിയുടെ ഓണം. തലേന്ന്‌ വരെ കേരളത്തില്‍ 53000 പേരെ രക്ഷിച്ചവരെന്ന തലക്കനമില്ലാതെ അവര്‍ പൂക്കളെന്ന പോലെ ചെളി കോരി മാറ്റി.കിണറുകളുടെ ആഴങ്ങളിലിറങ്ങി വെള്ളം ശുദ്ധിയാക്കി.
വീടും പരിസരവും കഴുകി വെടിപ്പാക്കി. രക്ഷാ ദൗത്യത്തെക്കാള്‍ വിഷമം പിടിച്ചതും ഉത്തരവാദിത്വമേറിയതുമായ കാര്യമാണ്‌ ഇപ്പോളത്തേതെന്ന്‌ ഒരു പോലീസ്‌ ഉദ്യോഗസ്‌ഥന്‍ പറയുന്നു.
യാതൊരു മടുപ്പുമില്ലാതെ ഇവര്‍ക്കെല്ലാം ഒപ്പം വനിത പോലീസ്‌ സേനാംഗങ്ങളുമുണ്ട്‌. തങ്ങളെ സഹായിക്കാന്‍ എത്തുന്ന പോലീസിനൊപ്പം പലയിടത്തും നാട്ടുകാരും മറുനാട്ടുകാരുമായ സന്നദ്ധ പ്രവര്‍ത്തകരും ചേരുന്നുണ്ട്‌.
ഇന്നലെയും തിരുവോണത്തിനും പല സ്‌റ്റേഷനുകളിലെയും എസ്‌.ഐ.മാരും മറ്റ്‌ സേനാംഗങ്ങളും ഇതേ ഡ്യൂട്ടിയിലായിരുന്നു. പലരും ഉച്ചയൂണ്‌ പോലും കഴിച്ചില്ല.പലയിടത്തും നേരത്തെ വാങ്ങി വച്ച ബ്രെഡും വെള്ളവുമാണ്‌ പലര്‍ക്കും ഓണസദ്യയായത്‌.

Ads by Google
Advertisement
Monday 27 Aug 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW