Wednesday, November 14, 2018 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.11 AM

പ്രളയം: വ്യാപാരമേഖലയില്‍ നഷ്‌ടം 2000 കോടി

uploads/news/2018/08/243592/1.jpg

കോഴിക്കോട്‌ : കാലവര്‍ഷ കെടുതിയില്‍ സംസ്‌ഥാനത്ത്‌ വ്യാപാരമേഖലയില്‍ ഉണ്ടായത്‌ 2000 കോടി രൂപയുടെ നഷ്‌ടം. മഴയുടെ ശക്‌തി കുറഞ്ഞ്‌ ദിവസങ്ങളായിട്ടും ഭൂരിഭാഗം വ്യാപാര സ്‌ഥാപനങ്ങളും തുറക്കാന്‍ പറ്റാത്ത അവസ്‌ഥയാണ്‌.പല മേഖലകളിലും വ്യാപാര സ്‌ഥാനങ്ങള്‍ പൂര്‍ണ്ണമായും ഒലിച്ചു പോവുകയും ചെയ്‌ത സംഭവവും ഉണ്ടായിട്ടുണ്ട്‌.
കടകളുടെ നഷ്‌ടത്തിനു പുറമെ കോടി കണക്കിന്‌ രൂപയുടെ ഉല്‍പ്പന്നങ്ങളുടെ നഷ്‌ടവും ഉണ്ടായിട്ടുണ്ട്‌.രണ്ടു ദിവസം വ്യാപാര സ്‌ഥാപനങ്ങളില്‍ വെള്ളം കയറിയാല്‍ പിന്നെ അത്തരം കടകളില്‍ നിന്നും ഒരു ഉല്‍പ്പന്നങ്ങളും ഉപയോഗിക്കാന്‍ പററാത്ത അവസ്‌ഥയാണ്‌ ഉണ്ടാവുക. ഇത്തരത്തില്‍പെട്ട ആയിരക്കണക്കിന്‌ കടകളിലെ അരി,ഗോതമ്പ്‌,മുളക്‌, മല്ലി, പച്ചക്കറികള്‍,ഇലക്‌ ട്രോണിക്‌സ് ഉപകരണങ്ങളാണ്‌ നഷ്‌ടപ്പെട്ടിരിക്കുന്നത്‌.
വീടുകളില്‍ വെള്ളം കയറിയതിനാല്‍ പല വീട്ടുകാരും വില പിടിപ്പുള്ള പല സാധനങ്ങളും വീടിന്റെ മുകളിലത്തെ നിലയിലേക്കു മാറ്റിയിരുന്നു. എന്നാല്‍ വ്യാപാര സ്‌ഥാപനങ്ങളില്‍ വെള്ളം കയറിയാല്‍ പൂര്‍ണമായും നാശോന്‍മുഖമാകുന്ന അവസ്‌ഥയാണ്‌ ഉണ്ടാവുക. ഈ കാലവര്‍ഷ കെടുതിയില്‍ വ്യാപാരികള്‍ക്കുണ്ടായ നഷ്‌ടം രണ്ടു തരത്തിലാണ്‌. വ്യാപാരസാധനങ്ങളും കെട്ടിടങ്ങളും നഷ്‌ടപെട്ടതിനു പുറമെ വീട്ടിലെത്തിയാല്‍ അവിടെയും നഷ്‌ടങ്ങളുടെ കണക്കാണ്‌ വ്യാപാരി സമൂഹം ഓരോന്നായി നീരത്തുന്നത്‌.
കടകള്‍ നഷ്‌ടപ്പെട്ട വ്യാപാരികള്‍ക്ക്‌ പത്ത്‌ ലക്ഷം രൂപ വീതം പലിശ രഹിത വായ്‌പ നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്‌ദാനം ഏറെ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും അടിയന്തിര സഹായമായി ഓരോ ലക്ഷം രൂപ വീതം അനുവദിക്കണമെന്നാണ്‌ വ്യാപാരി ക്ഷേമ നിധി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ ഇ.എസ്‌ ബിജു ആവശ്യപ്പെടുന്നത്‌.കടകളിലെ ഉല്‍പ്പന്നങ്ങള്‍ നഷ്‌ടപ്പെട്ടതിന്റെ കണക്കെടുപ്പ്‌ നടത്തി പകരം സാധനങ്ങള്‍ വാങ്ങുന്നതിന്‌ സര്‍ക്കാര്‍ സഹായം നല്‍കണമെന്നാണ്‌ വ്യാപാരികള്‍ പറയുന്നത്‌. ഇതിന്‌ അനുകൂലമായ നിലപാട്‌ സര്‍ക്കാര്‍ ഭാഗത്തു നിന്നും സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ്‌ വ്യാപാരി സമൂഹം ഉള്ളത്‌.
കാലവര്‍ഷ കെടുതിയില്‍ ഏറ്റവും കൂടുതല്‍ നഷ്‌ടം സംഭവിച്ചത്‌ പത്തനം തിട്ട,ആലപ്പുഴ,വയനാട്‌,എറണാകുളം ജില്ലകളിലും മൂവാററുപുഴ,അങ്കമാലി, ചാലക്കുടി തുടങ്ങിയ മേഖലകളിലുമാണ്‌.മററു ജില്ലകളിലും നഷ്‌ടങ്ങളുടെ കണക്കുകളാണ്‌ വ്യാപാരി സമൂഹത്തിനു പറയാനുള്ളത്‌.പല വ്യാപാര സ്‌ഥാപനങ്ങളുടെ പേരിലും ലക്ഷക്കണക്കിനു രൂപയുടെ ലോണുകള്‍ ബാങ്കുകളില്‍ നിലവിലുണ്ട്‌.
ഇതിന്‍ മേലില്‍ തിരിച്ചടവിനായി രണ്ടു വര്‍ഷത്തേക്കായി മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന്‌ വിവിധ വ്യാപാരി സംഘടനകള്‍ ആവശ്യപ്പെടുന്നു.വീടുകളുടെ നഷ്‌ടങ്ങളുടെ കണക്കുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്നതോടൊപ്പം പൂര്‍ണ്ണമായും ,ഭാഗികമായും തകര്‍ന്നതുമായ വ്യാപാര സ്‌താപനങ്ങളുടെയും കണക്കുകള്‍ ശേഖരിക്കാന്‍ തയ്ാറായകണമെന്നാണ്‌ വ്യാപാരി സമൂഹം ചൂണ്ടികാണിക്കുന്നത്‌.വീടുകള്‍ക്കു നല്‍കുന്ന നഷ്‌ടപരിഹാരം കടകള്‍ തകര്‍ന്നവര്‍ക്കും നല്‍കണമെന്നാണ്‌ വ്യാപാരി വ്യവസായി സമിതിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും അടക്കമുള്ള വ്യാപാരി സംഘടനകള്‍ ആവശ്യപ്പെടുന്നത്‌. സംസ്‌ഥാനത്തെ ഭൂരിഭാഗം കടകളും പ്രവര്‍ത്തിക്കുന്നത്‌ വാടക കെട്ടിടത്തിലാണ്‌.
നഷ്‌ടപരിഹാരം നിജപ്പെടുത്തുമ്പോള്‍ കെട്ടിട ഉടമകളോടൊപ്പം കെട്ടിടങ്ങളില്‍ കച്ചവടം നടത്തി വരുന്ന കച്ചവടക്കാര്‍ക്കും നഷ്‌ട പരിഹാരം നല്‍കണമെന്നും വ്യാപാരി വ്യവസായി സമിതി സംസ്‌ഥാന സെക്രട്ടറി ഇ.എസ്‌ ബിജു ആവശ്യപ്പെട്ടു.

Ads by Google
Advertisement
Monday 27 Aug 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW