Thursday, November 15, 2018 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.11 AM

വേറിട്ട ഓണാഘോഷം ഒരുക്കി

വടകര: കസ്‌റ്റംസ്‌റോഡ്‌ പൂവാടന്‍ ഗേറ്റ്‌ തീരം കലാകായിക വേദി സംഘടിപ്പിച്ച ഓണാഘോഷം വേറിട്ടതായി. പ്രളയക്കെടുതിക്ക്‌ ഇരയായവര്‍ നേരിടുന്ന ദുരിതം നെഞ്ചേറ്റി വിഭവസമൃദ്ധമായ സദ്യക്കു പകരം കഞ്ഞിയും പുഴുക്കും വിളമ്പിയാണ്‌ പ്രവര്‍ത്തകര്‍ ഇത്തവണ ഓണാഘോഷം ഒരുക്കിയത്‌.
പ്ലാവില സ്‌പൂണാണ്‌ കഞ്ഞി കുടിക്കാന്‍ ഉപയോഗിച്ചത്‌. പി.മഹമൂദ്‌ ഉദ്‌ഘാടനം ചെയ്‌തു.ബഷീര്‍ പൊന്മണിച്ചി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.ഹാരിസ്‌, ടി.പി.രാജന്‍, ടിങ്കു കോറോത്ത്‌, മമ്മു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. എ.കെ.സചീന്ദ്രന്‍ നാടന്‍പാട്ട്‌ ചൊല്ലി. സി.എച്ച്‌.ജിനേഷ്‌കുമാര്‍ നന്ദി പറഞ്ഞു. പി.കെ.മുഹമ്മദ്‌ ഷഫീഖ്‌, സാബിത്ത്‌, ഹരേഷ്‌കുമാര്‍, അംറാസ്‌, ആര്‍.കെ.പ്രണവ്‌, ജാസിം, ആശ, ഷര്‍നാസ്‌ നേതൃത്വം നല്‍കി.
പേരാമ്പ്ര:ഹരിത വേദി ജി. സി. സി റിലീഫ്‌ ട്രസ്‌റ്റ് നൊച്ചാടിന്റെ നേതൃത്വത്തില്‍ തിരുവോണ നാളില്‍ വയനാട്‌ ഉരുള്‍ പൊട്ടല്‍ പ്രദേശത്ത്‌ ദുരിദാശ്വാസ പ്രവര്‍ത്തനം നടത്തി.കുറിച്ചിയര്‍ മലയിലെ ഉരുള്‍ പൊട്ടലില്‍ മണ്ണ്‌ വീണു മൂടിയ പോയുതന ആറാം മയിലിലെ രണ്ട്‌ വീടുകളില്‍ ആണ്‌ ഹരിത വേദി നൊച്ചാടിന്റെ ഇരുപത്തി നാല്‌ അംഗങ്ങള്‍ ഉള്ള സന്നദ്ധ സംഘമാണ്‌ മണ്ണ്‌ നീക്കലിന്‌ നേതൃത്വം കൊടുത്തത്‌. രാവിലെ പുറപ്പെട്ട സംഘത്തെ പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ്‌ പ്രസിഡന്റ്‌ എസ്‌. കെ അസ്സയിനാര്‍ ഫ്‌ലാഗ്‌ ഓഫ്‌ ചെയ്‌തു യാത്രയയച്ചു.

Ads by Google
Advertisement
Monday 27 Aug 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW