Monday, September 24, 2018 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.11 AM

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ മാതൃകയായി

കോഴിക്കോട്‌: പ്രളയ ദുരന്തത്തില്‍പെട്ടവരെ സഹായിക്കാനും ജനങ്ങള്‍ക്ക്‌ ഇനി വേണ്ട സഹായം സമാഹരിക്കാനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ മാതൃകയായി. സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍, വളണ്ടിയേഴ്‌സിന്റെ ഏകോപനം, ശുചീകരണം, കുടിവെള്ളം, വൈദ്യുതി സംബന്ധിച്ച്‌, ഇലക്രേ്‌ടാണിക്‌, ഇലക്ര്‌ടിക്ക്‌ ഉപകരണങ്ങളുടെ പരിശോധനയും പ്രാഥമിക റിപ്പയറും, ആരോഗ്യം, കൃഷി മൃഗപരിപാലന രംഗത്തെ നഷ്‌ടത്തിന്‌ ചെയേ്ണ്ട മോര്‍ഗനിര്‍ദേശങ്ങള്‍, രേഖകള്‍ വീണ്ടെടുക്കല്‍, റവന്യൂ വകുപ്പുമായി ബന്ധപ്പെട്‌ നല്‍കുന്ന സേവനങ്ങള്‍, വീടിന്റെ ബലക്ഷയ പരിശോധന, ഇഴജന്തുക്കള്‍ വന്നാല്‍ വനം വകുപ്പില്‍ അറിയിക്കേണ്ട നമ്പര്‍ തുടങ്ങിയ 12 മേഖലകള്‍ സംബന്ധിച്ച്‌ നല്‍കുന്ന സേവനങ്ങള്‍ സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്ക്‌ അറിയിപ്പ്‌ നല്‍കുന്നതിനും തുടര്‍പ്രവര്‍ത്തനം എന്ന നിലയില്‍ ബന്ധപ്പെട്ടവര്‍ക്ക്‌കൈമാറി സേവനം ഉറപ്പാക്കുകയും ചെയ്യുന്നതിന്‌ വേണ്ടിയാണ്‌ ഹെല്‍പ്പ്‌ ലൈന്‍ പ്രവര്‍ത്തിക്കുന്നത്‌. ഐ.ടി മിഷന്‍, അക്ഷയ, ശുചിത്വമിഷന്‍ എന്നിവരുടെ സഹകരണത്തോടെ, ഹരിതകേരളം ജില്ലാ മിഷനാണ്‌ ജില്ലാ ഭരണകൂടത്തിന്‌ വേണ്ടി ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്‌. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രകാശ്‌, ശുചിത്വ സാക്ഷരത കോ-ഓര്‍ഡിനേറ്റര്‍ യു .പി. ഏകനാഥന്‍ എന്നിവര്‍ ഹെല്‍പ്പ്‌ലൈന്‍ സെന്റര്‍ ഏകോപിപ്പിക്കുന്നു, വിദ്യാര്‍ത്ഥികളും സന്നദ്ധ പ്രവര്‍ത്തകരുമായ സെന്ററില്‍ 24 മണിക്കൂറും 3 ഷിഫ്‌റ്റുകളിലായി പ്രവര്‍ത്തിക്കുന്നു, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ അസിസ്‌റ്റന്റ്‌ കോര്‍ഡിനേറ്റര്‍ കെ.കുഞ്ഞിരാമന്‍, പ്രോഗ്രാം ഓഫീസര്‍ കൃപ വാരിയര്‍, റിസോഴ്‌സ് പേഴ്‌സന്‍ എ.രാജേഷ്‌ എനര്‍ജി മാനേജ്‌മെന്റ്‌ സെന്റര്‍ കോര്‍ഡിനേറ്റര്‍ ഡോ. എന്‍ സിജേഷ്‌, ഗ്രീന്‍ എന്‍വയോണ്‍ സന്നദ്ധ സംഘടനയുടെ പി.പ്രമോദ്‌ എന്നിവര്‍ ഇവര്‍ക്ക്‌ പിന്തുണയുമായുണ്ട്‌.

Ads by Google
Advertisement
Monday 27 Aug 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW