Wednesday, November 14, 2018 Last Updated 11 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.04 AM

മുങ്ങിയതു 3,000 വാഹനങ്ങള്‍; നഷ്‌ടം നാലു കോടി

uploads/news/2018/08/243558/4.jpg

കോട്ടയം: രണ്ടു പ്രളയങ്ങളിലായി ജില്ലയില്‍ മുങ്ങിയതു മൂവായിരത്തിലേറെ വാഹനങ്ങള്‍. വാഹന ഉടമകള്‍ക്കും വര്‍ക്ക്‌ ഷോപ്പുകളിലുമായുണ്ടായ നഷ്‌ടം 4.12 കോടിയെന്നു പ്രാഥമിക നിഗമനം. അസോസിയേഷന്‍ ഓഫ്‌ ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌ അസോസിയേഷനാണു നഷ്‌ടം സംബന്ധിച്ച പ്രാഥമിക കണക്കുകള്‍ ശേഖരിച്ചിരിക്കുന്നത്‌.
ഈ മാസവും കഴിഞ്ഞ മാസവുമായുണ്ടായ രണ്ടു പ്രളയങ്ങളാണു വാഹന ഉടമകളെ വെള്ളം കുടിപ്പിക്കുന്നത്‌.അപ്രതീക്ഷിതമായുണ്ടായ രണ്ടു വെള്ളപ്പൊക്കത്തിലും പല സ്‌ഥലങ്ങളിലും വാഹനങ്ങള്‍ ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നിരുന്നു.
നിരവധി വാഹനങ്ങള്‍ വെള്ളത്തിലൂടെ ഓടിയതിനെ തുടര്‍ന്ന്‌ എന്‍ജിന്‍ ഉള്‍പ്പെടെ വ്യാപക തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്‌. രണ്ടു ഘട്ടങ്ങളിലായി വാഹന ഉടമകള്‍ക്കു മൂന്നു കോടിയിലേറെ രൂപ നഷ്‌ടമായിട്ടുണ്ട്‌. വര്‍ക്‌ ഷോപ്പുകാര്‍ക്കുണ്ടായ നഷ്‌ടം 1.12 കോടി െരൂപയെന്നാണു പ്രാഥമിക നിഗമനം.
വെള്ളം പൂര്‍ണമായി ഇറങ്ങിയാല്‍ മാത്രമേ, പൂര്‍ണ നഷ്‌ടം കണക്കാക്കാനാകൂ. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ തകരാറിലായത്‌ കുമരകം ഭാഗത്താണ്‌. ആദ്യ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന്‌ മൂന്നിറിലേറെ വാഹനങ്ങള്‍ ഈ മേഖലയില്‍ നിന്നു വര്‍ക്ക്‌ഷോപ്പുകളില്‍ എത്തിച്ചിരുന്നു.
രണ്ടാം പ്രളയത്തില്‍ തകരാര്‍ സംഭവിച്ച വാഹനങ്ങള്‍ എത്തിത്തുടങ്ങിയതേയുള്ളൂ. അസോസിയേഷനില്‍ അംഗങ്ങളായ വര്‍ക്ക്‌ഷോപ്പുകളില്‍ എത്തിച്ച വാഹനങ്ങളുടെ കണക്കു പ്രകാരമുള്ള നഷ്‌ടമാണ്‌ ഇത്‌.
അംഗീകൃത സര്‍വീസ്‌ സെന്ററുകള്‍, അസോസിയേഷനില്‍ അംഗമല്ലാത്ത വര്‍ക്‌ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ എത്തിച്ച വാഹനങ്ങളുടെ എണ്ണവും ഇത്രയും വരുമെന്നാണു കണക്ക്‌.വെള്ളത്തില്‍ കിടന്ന വാഹനങ്ങള്‍, വെള്ളം ഇറങ്ങിയതിനെത്തുടര്‍ന്ന്‌ പൊടുന്നനെ സ്‌റ്റാര്‍ട്ട്‌ ചെയ്‌തതിനെത്തുടര്‍ന്നു നിരവിധി പേര്‍ക്കു നഷ്‌ടം സംഭവിച്ചിരുന്നു. എന്‍ജിന്‍, ബ്രേക്ക്‌ തകരാര്‍.
രണ്ടായിരം മുതല്‍ പതിനായിരം രൂപയുടെ വരെ തകരാറുകള്‍ പല വാഹനങ്ങള്‍ക്കും ഉണ്ടായിട്ടുണ്ട്‌. ബ്രേക്ക്‌, എന്‍ജിന്‍ തകരാറണ്‌ ഏറെയും. ഓയില്‍ പൂര്‍ണമായി മാറ്റേണ്ടി വന്ന നിരവധി വാഹനങ്ങളുണ്ട്‌. ദിവസങ്ങളോളം വെള്ളത്തില്‍ കിടന്നതിനെ തുടര്‍ന്ന്‌ പല വാഹനങ്ങളുടെയും പ്രധാന ഭാഗങ്ങളില്‍ തുരുമ്പെടുത്തതും വിനയായിട്ടുണ്ട്‌. ഈ തുരുമ്പ്‌ ഇളക്കിമാറ്റണമെങ്കില്‍ വാഹനങ്ങള്‍ പൂര്‍ണമായും അഴിച്ച്‌ അറ്റകുറ്റപണി നടത്തേണ്ടി വന്നിട്ടുമുണ്ട്‌. പലയിടങ്ങളിലും സൂക്ഷിച്ചിരുന്ന വിന്‍ഡേജ്‌ കാറുകള്‍ക്കുണ്ടായ നഷ്‌ടം വിലമതിക്കാനാവാത്തതാണ്‌.
നിരവധി വാഹനങ്ങള്‍ വര്‍ക്ക്‌ഷോപ്പുകളില്‍ കിടന്നു വെള്ളത്തിലായി. പല പ്രമുഖ കാര്‍, ടൂവീലര്‍ ഡീലര്‍മാരുടെ ഗോഡൗണുകളിലും വെള്ളം കയറി. ആദ്യഘട്ടത്തില്‍ ഈ ഗോഡൗണുകള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നതിനാല്‍, രണ്ടാം ഘട്ടത്തില്‍ മഴ ശക്‌തമയാപ്പോള്‍ തന്നെ ഇത്തരം ഇടങ്ങളില്‍നിന്നു വാഹനങ്ങള്‍ മാറ്റിയിരുന്നു.

Ads by Google
Advertisement
Monday 27 Aug 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW