Tuesday, November 13, 2018 Last Updated 9 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.04 AM

കേരളത്തില്‍ സമൂഹവിവാഹം ആദ്യമായി ഏര്‍പ്പെടുത്തിയത്‌ മംഗളം: മോര്‍ തീമോത്തിയോസ്‌

uploads/news/2018/08/243556/2.jpg

മണര്‍കാട്‌: സ്‌ത്രീധനമില്ലാത്ത സമൂഹവിവാഹം കേരളത്തില്‍ ആദ്യമായി നടപ്പിലാക്കിയത്‌ മംഗളം പ്രസ്‌ഥാനമാണെന്നു യാക്കോബായ സഭ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ്‌ മോര്‍ തീമോത്തിയോസ്‌.
മണര്‍കാട്‌ പള്ളിയിലെ എട്ടുനോമ്പ്‌ പെരുന്നാളിനോടനുബന്ധിച്ചു നടന്ന സമൂഹവിവാഹ സ്വീകരണസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മംഗളം സ്‌ഥാപകന്‍ യശഃശരീരനായ എം.സി. വര്‍ഗീസിന്റെ മനസിലുദിച്ച ആശയം സമൂഹം ഏറ്റെടുത്തു. കേരളത്തിലുണ്ടായ വെള്ളപ്പൊക്കക്കെടുതി മനുഷ്യനിര്‍മ്മിതിയാണെന്നും സാമൂഹിക ശുചിത്വബോധം ജനങ്ങളില്‍ വര്‍ദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരില്‍ സാധാരണക്കാരായ യുവതികള്‍ക്കു വിവാഹം ഇന്നും സ്വപ്‌നമായി അവശേഷിക്കുകയാണെന്നു സ്വീകരണസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത മംഗളം ചീഫ്‌ എഡിറ്റര്‍ സാബു വര്‍ഗീസ്‌ പറഞ്ഞു. സമൂഹ വിവാഹത്തിലൂടെ ക്രൈസ്‌തവ ദര്‍ശനത്തിന്റെ ഭാഗമാകുകകൂടി ചെയ്‌ത് മണര്‍കാട്‌ പള്ളി മാതൃകയാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കലക്‌ടര്‍ ബി.എസ്‌. തിരുമേനി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സണ്ണി പാമ്പാടി, ബ്രാഹ്‌മണസമാജം സംസ്‌ഥാന ജനറല്‍ സെക്രട്ടറി ടി.വി. നാരായണശര്‍മ്മ എന്നിവര്‍ ദമ്പതിമാരെ അനുമോദിച്ച്‌ പാരിതോഷികം നല്‍കി. കോട്ടയം ഇമാം എ.പി. ശിഫാര്‍ മൗലവി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
സമൂഹവിവാഹത്തിലേക്കു മുസ്ലിം ദമ്പതിമാരെക്കൂടി തെരഞ്ഞെടുത്തതില്‍ പള്ളി അധികൃതരെ ഇമാം അനുമോദിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസി ബേബിച്ചന്‍, ഗ്രേസി കരിമ്പന്നൂര്‍, ഫാ. മാത്യു മണവത്ത്‌, ട്രസ്‌റ്റി സാബു ഏബ്രഹാം മൈലക്കാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. ദമ്പതിമാര്‍ക്കുവേണ്ടി സുല്‍ബി ജമാല്‍ മറുപടി പറഞ്ഞു. എട്ടു നവദമ്പതികള്‍ക്ക്‌ ഓരോ ലക്ഷം രൂപ സ്‌ഥിരനിക്ഷേപവും പള്ളിയില്‍നിന്നു പാരിതോഷികമായി നല്‍കി.

Ads by Google
Advertisement
Monday 27 Aug 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW