Friday, September 14, 2018 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.04 AM

പ്രളയഭീതിയില്‍നിന്നു കരകയറി കോട്ടയം

uploads/news/2018/08/243555/1.jpg

കോട്ടയം: പ്രളയ ഭീതിയില്‍ നിന്നു കരകയറി കോട്ടയം. ആഘോഷമായില്ലെങ്കിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ഓണപ്പരിപ്പാടികള്‍ സംഘടിപ്പിച്ചും സദ്യ കഴിച്ചും ജനങ്ങള്‍ അതിജീവനത്തിന്റെ പാത തുറക്കുകയാണ്‌. ഇതോടകം ജില്ലയിലെ 333 ദുരിതാശ്വാസ ക്യാമ്പുകള്‍ പിരിച്ചുവിട്ടു. നിലവില്‍ 135 ക്യാമ്പുകളിലായി 16614 കുടുംബങ്ങളിലെ 58010 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്‌. വെള്ളം വേഗത്തില്‍ ഇറങ്ങിത്തുടങ്ങിയതിനാല്‍ ഇന്നും നാളെയുമായി കൂടുതല്‍ പേര്‍ക്ക്‌ വീടുകളിലേക്കു മടങ്ങാന്‍ കഴിയുമെന്നാണു പ്രതീക്ഷ.
ഭൂരിഭാഗം ക്യാമ്പുകളിലും ഓണനാളില്‍ വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. ഓണപ്പരിപ്പാടികളും സംഘടിപ്പിച്ചിരുന്നു.കൈപ്പുഴമുട്ട്‌, മഞ്ചാടിക്കരി, ആര്‍പ്പൂക്കര പ്രദേശവാസികള്‍ കഴിയുന്ന അച്ചിനകം പാരീഷ്‌ ഹാള്‍ ക്യാമ്പില്‍ മാവേലി വേഷധാരിയുമെത്തിയത്‌ ആവേശം പകര്‍ന്നു. കസേകളിയും ബോള്‍ പാസിങ്ങും ക്യാമ്പുകളില്‍ ആവേശം വിതച്ചു. അച്ചിനകംക ക്യാമ്പില്‍ നിന്നുള്ളവര്‍ക്കു മടങ്ങിയെത്തുമ്പോള്‍ ഉപയോഗിക്കാനായി അരിയും പലവ്യഞ്‌ജനങ്ങളും അടങ്ങിയ ഒരു ചെറിയ ഓണക്കിറ്റും നല്‍കി.
വില്ലേജ്‌ ഓഫീസര്‍ സുരേഷ്‌ ബാബു, പഞ്ചായത്തംഗം സോജി ജോര്‍ജ്‌, പള്ളി വികാരി ഫാ. മനു പുതുശേരി എന്നിവരുടെ നേതൃത്വത്തിലാണ്‌ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്‌. അതേസമയം, ജില്ലയി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തിന്‌ കഴിഞ്ഞെന്ന്‌ റവന്യു കമ്മീഷണര്‍ എ. ടി. ജയിംസ്‌ പറഞ്ഞു.
ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെയും ദുരിതാശ്വാസ ക്യാമ്പുകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച അവലോകനം യോഗത്തിലാണ്‌ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്‌. കേന്ദ്രീകൃത കളക്ഷന്‍ സെന്ററായി പ്രവര്‍ത്തിക്കുന്ന എം. ടി സെമിനാരി സ്‌കൂളും വിവിധ ക്യാമ്പുകളും അദ്ദേഹം സന്ദര്‍ശിച്ചു.
ക്യാമ്പ്‌ അന്തേവാസികളോട്‌ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സൗകര്യങ്ങളെ കുറിച്ചും ആരാഞ്ഞു. ക്യാമ്പുകളുടെ പ്രവര്‍ത്തന ഏകോപനത്തില്‍ ജില്ലയിലെ ഉദ്യോഗസ്‌ഥന്‍ പുലര്‍ത്തിയ ശ്രദ്ധ അടുത്ത ഘട്ടമായ ശുചീകരണത്തിലും പുനരധിവാസത്തിലും നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, അയ്‌മനം, ആര്‍പ്പൂക്കര, കുമരകം പഞ്ചായത്തുകളിലെ താഴ്‌ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനിടയിലാണ്‌. വീടുകളിലെ വെള്ളം പൂര്‍ണമായി ഇറങ്ങി, പുരയിടങ്ങളിലെ വെള്ളം കിടക്കുന്നതു ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌. എ.സി. റോഡ്‌ ഒഴികെയുള്ള റോഡുകളിലെ ഗതാഗതം പൂര്‍ണമായി പുനസ്‌ഥാപിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Monday 27 Aug 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW