Saturday, September 15, 2018 Last Updated 6 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.04 AM

ദുരിതബാധിതര്‍ക്ക്‌ ഭക്ഷണ-വസ്‌ത്ര കിറ്റ്‌

പാലാ: പ്രളയത്തില്‍ എല്ലാം നഷ്‌ടപ്പെട്ടവര്‍ക്ക്‌ ദുരിതാശ്വാസ ക്യാമ്പില്‍നിന്ന്‌ വെറുംകൈയോടെ മടങ്ങേണ്ടിവരില്ല. താല്‌കാലിക ആശ്വാസമെന്ന നിലയില്‍ പലവ്യഞ്‌ജന, വസ്‌ത്ര കിറ്റുകള്‍ നല്‍കിയാണ്‌ സര്‍ക്കാര്‍ ഇവരെ വീട്ടിലേക്ക്‌ അയയ്‌ക്കുന്നത്‌. ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന്‌ വീടുകളിലേക്ക്‌ മടങ്ങുന്ന മീനച്ചില്‍, വൈക്കം താലൂക്കുകളിലുള്ളവര്‍ക്ക്‌ വിതരണം ചെയ്യാനുള്ള ഭക്ഷണ-വസ്‌ത്ര കിറ്റുകള്‍ പാലാ സെന്റ്‌ തോമസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്‌ തയാറാക്കിവച്ചിരിക്കുന്നത്‌.
അഞ്ച്‌ കിലോ അരി, ഒരു കിലോ സവോള, ഒരു കിലോ കിഴങ്ങ്‌, 500 ഗ്രാം വീതം ചെറുപയര്‍ പരിപ്പ്‌, വെളിച്ചെണ്ണ, പഞ്ചസാര, ചെറിയ ഉള്ളി, 200 ഗ്രാം വീതമുള്ള മുളക്‌, സാമ്പാര്‍ പൊടികള്‍, 100 ഗ്രാം മല്ലിപ്പൊടി, 50 ഗ്രാം മഞ്ഞള്‍പ്പൊടി, ബക്കറ്റ്‌, കപ്പ്‌, സോപ്പ്‌, ടൂത്ത്‌ പേസ്‌റ്റ്‌നാല്‌ ബ്രഷുകള്‍, ചൂല്‍, കൈലി, നൈറ്റി, കുട്ടികള്‍ക്ക്‌ രണ്ട്‌ ജോഡി വസ്‌ത്രങ്ങള്‍ എന്നിവ അടങ്ങുന്നതാണ്‌ ഒരു കിറ്റ്‌. സപ്ലൈകോ-ഹോര്‍ട്ടി കോര്‍പ്പ്‌ വിഭാഗങ്ങളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരുംചേര്‍ന്നാണ്‌ കിറ്റുകള്‍ തയാറാക്കുന്നത്‌. ആദ്യഘട്ടമെന്ന നിലയില്‍ 10000 കിറ്റുകളാണ്‌ തയാറായിവരുന്നത്‌.

Ads by Google
Advertisement
Monday 27 Aug 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW