Saturday, November 17, 2018 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.04 AM

ആവണി അവിട്ടം ആഘോഷിച്ചു

വൈക്കം: വൈക്കം സമൂഹത്തിന്റെ നേതൃത്വത്തില്‍ ആവണി അവിട്ടം ആഘോഷിച്ചു. വൈക്കം ക്ഷേത്രത്തിലും ചുറ്റമ്പലത്തിലും ക്ഷേത്ര കുളത്തിലുമായി ആവണി അവിട്ടത്തിന്റെ പ്രധാന ചടങ്ങുകള്‍ നടത്തി.
യജ്‌ജുരൂപാകര്‍മം, മഹാസങ്കല്‍പം, യജേ്‌ഞാപാവിതധാരണം, മഹാസമാരാധന, കാണ്‌ഠഋഷി തര്‍പ്പണം എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. പെരുമ്പല പാലക്കാട്ട്‌ മഹേഷ്‌ വാദ്യാര്‍ മുഖ്യപുരോഹിതനായിരുന്നു.
വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേക്കുളത്തില്‍ പൂണൂല്‍മാറ്റ ചടങ്ങ്‌ നടത്തി. തുടര്‍ന്ന്‌ ക്ഷേത്രത്തില്‍ ബ്രഹ്‌മയജ്‌ഞവും നടന്നു. സമൂഹം ഹാളില്‍ അന്നദാനവും ഉണ്ടായിരുന്നു. സമൂഹം ഭാരവാഹികളായ പി.ബാലചന്ദ്രന്‍, കെ.സി കൃഷ്‌ണമൂര്‍ത്തി, ശിവരാമകൃഷ്‌ണന്‍, വി.ഗോപാലകൃഷ്‌ണന്‍, കെ.ശ്രീകാന്ത്‌, സുബ്രഹ്‌മണ്യം അംബിക വിലാസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കം: തമിഴ്‌ ബ്രാഹ്‌മണരുടെ അനുഷ്‌ഠാന ചടങ്ങുകളില്‍ ഏറെ പ്രാധാന്യമുള്ള ആവണി അവിട്ടം വിവിധ ചടങ്ങുകളോടെ വടയാര്‍ സമൂഹത്തില്‍ നടത്തി. കാമോകാര്‍ഷിദ്‌ ജപം, ബ്രഹ്‌മയജ്‌ഞം, വേദഋഷിതര്‍പ്പണം, കാണ്‌ഠഋഷി തര്‍പ്പണം, വേദവ്യാസ പൂജ, ദീപാരാധന, ആശിര്‍വാദം എന്നീ ചടങ്ങുകള്‍ നടത്തി. വടയാര്‍ സമൂഹം ഹാളില്‍ നടന്ന ചടങ്ങുകള്‍ക്ക്‌ ജിരിധരന്‍ വാദ്യാര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
ബാലാസുബ്രഹ്‌മണ്യ അയ്യര്‍ സഹകാര്‍മികനായി. നിത്യകര്‍മാനുഷ്‌ഠാനങ്ങള്‍ക്ക്‌ വന്നിട്ടുള്ള പോരായ്‌മകള്‍ക്ക്‌ പ്രായശ്‌ചിത്തമായാണ്‌ തമിഴ്‌ ബ്രാഹ്‌മണര്‍ അവണി അവിട്ടം അഘോഷിക്കുന്നത്‌.
പ്രസിഡന്റ്‌ എം.ഈശ്വരയ്യര്‍, സെക്രട്ടറി പി.പത്മനാഭയ്യര്‍, വൈസ്‌ പ്രസിഡന്റ്‌ ഡോ. എം.പി ശര്‍മ, ജോയിന്‍ സെക്രട്ടറി കൃഷ്‌ണയ്യര്‍, ട്രഷറര്‍ മറ്റക്കാട്ട്‌ ലക്ഷമണയ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Monday 27 Aug 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW