Saturday, November 17, 2018 Last Updated 35 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.03 AM

ഇരവിപുരം പൊലീസ്‌ പരിധിയില്‍ മദ്യവില്‍പനയും കഞ്ചാവ്‌ വില്‍പനയും സജീവം

uploads/news/2018/08/243549/2.jpg

കൊട്ടിയം: കുണ്ടറ, കൊട്ടിയം, ഇരവിപുരം പോലീസ്‌ പരിധിയില്‍ മദ്യവില്‍പനയും കഞ്ചാവ്‌ വില്‍പനയും വര്‍ധിച്ചിട്ടും നടപടിയില്ലെന്ന്‌ ഏറെക്കാലമായി പരാതിയുണ്ട്‌. ലഹരിയുടെ കേന്ദ്രമായി ഇരവിപുരം ഇടക്കുന്നത്ത്‌ മദ്യവില്‍പനയും കഞ്ചാവ്‌ വില്‍പനയും വര്‍ധിച്ചിരുന്നു. ലഹരിയുടെ കേന്ദ്രമായി ഇടക്കുന്നം മാറിയിട്ടും അധികൃതര്‍ ഇവിടേക്കു തിരിഞ്ഞു നോക്കാത്തതിനാലാണ്‌ മകന്റെ അടിയേറ്റ്‌ പിതാവ്‌ മരിക്കാനിടയായതെന്ന്‌ പ്രദേശവാസികള്‍ ആരോപിക്കുന്നു.
സര്‍ക്കാര്‍ വക മദ്യവില്‍പനശാലകളില്‍ നിന്നും മദ്യം വാങ്ങി കൊണ്ടുവന്നു വില്‍പന നടത്തുന്നവരുടേയും കഞ്ചാവ്‌ മൊത്തവ്യാപാരം നടത്തുന്നവരുടെയും താവളമാണ്‌ ഇടക്കുന്നം. ചതുപ്പുനിലത്തിന്റെ സമീപത്തുള്ള ഇവിടെ എക്‌സൈസോ പോലീസോ എത്താത്തതാണ്‌ ഇടക്കുന്നത്ത്‌ ഇവര്‍ താവളമടിക്കുവാന്‍ കാരണമാക്കുന്നത്‌.
കോര്‍പറേഷന്റെ നിര്‍മാണം പൂര്‍ത്തിയായി കിടക്കുന്ന ശ്‌മശാനവും തരിശായി കാടു കയറി മൂടി കിടക്കുന്ന ഏക്കറുകള്‍ വരുന്ന കാരിക്കുഴി ഏലായും ഇതിനടുത്താണ്‌. പുറത്തു നിന്നുള്ള സംഘങ്ങളാണ്‌ ഇവിടെ മയക്കുമരുന്ന്‌ വില്‍പനക്കെത്തുന്നതെന്ന്‌ ഇടക്കുന്നത്തെ വീട്ടമ്മമാര്‍ പറയുന്നു. ആക്രമണം ഭയന്നു പലരും ഇതിനെചോദ്യം ചെയ്യാറില്ല. പോലീസോ എക്‌സൈസോ എത്തിയാല്‍ സംഘങ്ങള്‍ക്ക്‌ എളുപ്പത്തില്‍ ഇവിടെ നിന്നും രക്ഷപ്പെടാന്‍ കഴിയുമെന്നതിനാലാണ്‌ ഇവിടം കഞ്ചാവ്‌ വില്‍പനക്കാരുടെ കേന്ദ്രമായി മാറാന്‍ കാരണമായതെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. കണ്ണനല്ലൂര്‍, മുട്ടയ്‌ക്കാവ്‌, പുന്തലത്താഴം, കുണ്ടറ, പെരുമ്പുഴഭാഗം എന്നിവിടങ്ങളും കഞ്ചാവ്‌ മാഫിയയുടെ പിടിയിലാണ്‌. മദ്യം വാങ്ങി കൊണ്ടു വന്നു വില്‍ക്കുന്നവര്‍ കൊട്ടിയം സ്‌റ്റേഷന്റെ പരിധിയിലുള്ള കുരീപ്പള്ളി, വടക്കേമുക്ക്‌, മുഖത്തല, ചേരീക്കോണം, തലച്ചിറ ഭാഗങ്ങളില്‍ ഏറെക്കാലമായി സജീവമാണ്‌.

Ads by Google
Advertisement
Monday 27 Aug 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW