Friday, September 14, 2018 Last Updated 13 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.03 AM

ആറാട്ട്‌ കുളത്തിനു സമീപം കോഴി മാലിന്യം തള്ളി

uploads/news/2018/08/243548/1.jpg

ശസ്‌താംകോട്ട: ഉത്രാടരാത്രിയില്‍ വേങ്ങ ആറാട്ട്‌ കുളത്തിനു സമീപം സ്വകാര്യവസ്‌തുവില്‍ ചാക്ക്‌ കണക്കിന്‌ കോഴി മാലിന്യം തള്ളി. ദിവസങ്ങള്‍ പഴക്കമുള്ള കോഴി മലിന്യം വാഹനത്തില്‍ കൊണ്ടുവന്ന്‌ ഇവിട തള്ളുകയായിരുന്നു. തിരുവോണ ദിവസം രാവിലെ രൂക്ഷമായ ദുര്‍ഗന്ധം ആനുഭവപ്പെട്ടതിനെ തുടര്‍ന്നു സമീപവാസികള്‍ നോക്കിയപ്പോഴാണ്‌ മാലിന്യം തള്ളിയിരിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടത്‌. തുടര്‍ന്നു പോലീസിനെയും പഞ്ചായത്ത്‌ അധികൃതരേയും വിവരം അറിയിച്ച ശേഷം ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ചേര്‍ന്നു ജെ.സി.ബി ഉപയോഗിച്ച്‌ കുഴിയെടുത്ത്‌ മാലിന്യം മൂടുകയായിരുന്നു.
ശാസ്‌താംകോട്ടയിലെ വ്യാപാരിയായ പന്മന സ്വദേശിയുടേതാണ്‌ മാലിന്യം നിക്ഷേപിച്ച സ്‌ഥലം. സ്‌ഥിരമായി ഇവിടെ മാലിന്യം തള്ളാറുണ്ട്‌. മൂന്ന്‌ ഏക്കറോളം വരുന്ന വസ്‌തു കഴിഞ്ഞ 25 വര്‍ഷത്തിലധികമായി വെറുതെ ഇട്ടിരിക്കുന്നതിനാല്‍ കാടു കയറി കിടക്കുകയാണ്‌. ഇവിടം കേന്ദ്രീകരിച്ച്‌ മദ്യം, മയക്കുമരുന്ന്‌ കച്ചവടവും സജീവമാണ്‌. മറ്റു സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രവുമാണ്‌. നിരവധി തവണ പോലീസും എക്‌സൈസും ഇവിടെ നിന്നും മദ്യ-മയക്കുമരുന്നു വില്‍പന സംഘങ്ങളെ പിടിക്കൂടിയിട്ടുണ്ട്‌. കുറ്റിയില്‍ മുക്ക്‌ റയില്‍വേ സ്‌റ്റേഷന്‍ റോഡിന്‌ സമീപമാണ്‌ ഈ വസ്‌തു. ഈ ഭാഗം ആളൊഴിഞ്ഞ പ്രദേശവുമാണ്‌. അതിനാല്‍ ഇതിലേ പോകുന്ന സ്‌ത്രീകളും കുട്ടികളും സാമൂഹ്യ വിരുദ്ധരാല്‍ ആക്രമിക്കെപ്പെടുന്നതും പതിവാണ്‌. വസ്‌തുവിനു സംരക്ഷണവേലി നിര്‍മിക്കണമെന്നും കാട്‌ വെട്ടി തെളിക്കണമെന്നും ആവശ്യപ്പെട്ടു പ്രദേശവാസികള്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ്‌ വസ്‌തു ഉടമയ്‌ക്ക് നിര്‍ദേശം നല്‍കുകയും ചെയ്‌തിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇതിനെതിരെ ശക്‌തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്‌ പ്രദേശവാസികള്‍. സി.സി.ടിവി കാമറകള്‍ സ്‌ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Ads by Google
Advertisement
Monday 27 Aug 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW