Sunday, November 18, 2018 Last Updated 10 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.03 AM

'കര്‍ഷക സമരനേതാവും ധീര വിപ്ലവകാരിയുമായിരുന്നു അയ്യന്‍കാളി'

കരുനാഗപ്പള്ളി: അടിസ്‌ഥാന വര്‍ഗ ജനവിഭാഗത്തിന്റെ ഉന്നമനത്തിനും സ്‌കൂള്‍ പ്രവേശന നിഷേധത്തിനുമെതിരെ കാര്‍ഷിക മേഖലയെ സ്‌തംഭിപ്പിച്ചുകൊണ്ടു നടത്തിയ കര്‍ഷക തൊഴിലാളി സമരത്തിന്റെ നേതാവും ധീരവിപ്ലവകാരിയു മായിരുന്നു അയ്യന്‍കാളിയെന്ന്‌ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.ശോഭന പറഞ്ഞു.
അയ്യന്‍കാളിയുടെ 155-ാം ജയന്തി ആഘോഷം കെ.പി.എം.എസ്‌ അയണിവേലിക്കുളങ്ങര കേശവപുരം 14-ാം നമ്പര്‍ ശാഖയില്‍ അയ്യന്‍കാളിയുടെ സ്‌മൃതിമണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അവര്‍.
സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുവേണ്ടി നടത്തിയ വില്ലുവണ്ടി യാത്രയുടെ ശതാബ്‌ദി ആഘോഷ പരിപാടി മാറ്റിവെച്ച്‌ പ്രളയബാധിതരെ സഹായിക്കുവാന്‍ മുന്‍കൈ എടുത്ത കെ.പി.എം.എസിലെ എല്ലാ കുടുംബങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന നല്‍കുവാന്‍ തീരുമാനിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. ശാഖാ പ്രസിഡന്റ്‌ കൊച്ചയ്യത്ത്‌ സുശീല അധ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷനേതാവ്‌ എം.കെ. വിജയഭാനു, കൗണ്‍സിലര്‍മാരായ ബി. മോഹന്‍ദാസ്‌, പി. രമേശ്‌ബാബു, ശ്രീജ, എം.ജെ. ഉത്തമന്‍, ശകുന്തള അമ്മവീട്‌, വി. പാച്ചു, കല്ലേലിഭാഗം ഹരിദാസ്‌, തഴവ അനില്‍, അനുചോതിവിള, ടൗണ്‍ സജീവ്‌, പ്രഹ്‌ളാദന്‍ തംബുരു, മൈതാനത്ത്‌ വിജയന്‍, ബാബുഅമ്മവീട്‌, ജയന്‍ നീരാഞ്‌ജനം, ദേവദാസ്‌, പ്രേംസുരാസു, കൃഷ്‌ണലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 27 Aug 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW