Thursday, July 18, 2019 Last Updated 36 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.03 AM

മത്സ്യത്തൊഴിലാളികള്‍ക്ക്‌ നാടിന്റെ ആദരം

കൊല്ലം: വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ആയിരങ്ങളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്ന മത്സ്യത്തൊഴിലാളികളെ ജില്ലാ ഭരണകൂടവും കൊല്ലം കോര്‍പറേഷനും മത്സ്യഫെഡും ചേര്‍ന്ന്‌ ആദരിച്ചു. വാടി കടപ്പുറത്തു നടന്ന ചടങ്ങ്‌ ഫിഷറീസ്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്‌ഘാടനം ചെയ്‌തു.
തൊഴിലും വരുമാനവും എല്ലാം ഉപേക്ഷിച്ചു മറ്റുള്ളവരെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ കാണിച്ച മാതൃക രാജ്യത്തിനാകെ അഭിമാനമാണെന്ന്‌ മന്ത്രി പറഞ്ഞു. അവരുടെ ജീവനോപാധിയായ വള്ളങ്ങളെല്ലാം സര്‍ക്കാര്‍ അറ്റകുറ്റപ്പണി തീര്‍ത്തു നല്‍കും.
പൂര്‍ണമായും നശിച്ചവയ്‌ക്കു പകരം നല്‍കുന്നത്‌ ആലോചിക്കുന്നുണ്ട്‌. കേടായ എന്‍ജിനുകളും നന്നാക്കി നല്‍കുകയാണ്‌. പുതിയവ നല്‍കുന്നത്‌ പരിഗണനയിലുമാണ്‌. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടര കോടി രൂപ നീക്കിവച്ചിട്ടുമുണ്ട്‌.
മത്സ്യത്തൊഴിലാളികളെ കൂടുതലായി പൊതുധാരയിലെത്തിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. മത്സ്യത്തിനു ന്യായവില നല്‍കി വരുമാനം സംരക്ഷിക്കുന്നതിനു പുതിയ നിയമം കൊണ്ടുവരാനും തീരുമാനിച്ചു.
ജില്ലാഭരണകൂടത്തോടൊപ്പം രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട പോലിസും മറ്റ്‌ ഉദ്യോഗസ്‌ഥരും ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളെയും അഭിനന്ദിക്കുന്നതായി മന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ പ്രശംസാപത്രം മന്ത്രി സമ്മാനിച്ചു.
കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഇന്ന്‌ രാജ്യത്തിനാകെ മാതൃകയാണെന്ന്‌ വനം മന്ത്രി കെ. രാജു പറഞ്ഞു. കോര്‍പറേഷന്റെ പ്രശംസാപത്രം, പുതുവസ്‌ത്രം എന്നിവയുടെ വിതരണം നടത്തുകയായിരുന്നു അദ്ദേഹം. കൊല്ലം കോര്‍പറേഷന്‍, ജില്ലാഭരണകൂടം എന്നിവയുടെ പ്രശംസാപത്രം ചടങ്ങില്‍ സമ്മാനിച്ചു. തമിഴ്‌നാട്‌ പൗള്‍ട്രി അസോസിയേഷന്‍ ദുരിതാശ്വാസത്തിനു നല്‍കിയ 15 ലക്ഷം രൂപയും വിശിഷ്‌ടാതിഥികള്‍ സ്വീകരിച്ചു. സിറ്റി പോലിസ്‌ ഏര്‍പ്പെടുത്തിയ മെമന്റോകളും വിതരണം ചെയ്‌തു.
എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്‌, എം.എല്‍.എമാരായ എം. മുകേഷ്‌, എം. നൗഷാദ്‌, ആര്‍. രാമചന്ദ്രന്‍, ജില്ലാ കലക്‌ടര്‍ ഡോ. എസ്‌. കാര്‍ത്തികേയന്‍, ഡെപ്യൂട്ടി മേയര്‍ വിജയഫ്രാന്‍സിസ്‌, കൗണ്‍സിലര്‍ ഷീബ ആന്റണി, മത്സ്യഫെഡ്‌ ചെയര്‍മാന്‍ പി.പി. ചിത്തരഞ്‌ജന്‍, സിറ്റി പോലിസ്‌ കമ്മിഷണര്‍ അരുള്‍ ആര്‍.ബി. കൃഷ്‌ണ, സബ്‌കലക്‌ടര്‍ ഡോ. എസ്‌. ചിത്ര, അസിസ്‌റ്റന്റ്‌ കലക്‌ടര്‍ എസ്‌. ഇലക്കിയ, മത്സ്യഫെഡ്‌ എം.ഡി. ഡോ. ഹരോള്‍ഡ്‌ ലോറന്‍സ്‌, കോര്‍പറേഷന്‍ സെക്രട്ടറി വി.ആര്‍. രാജു, ഫിഷറീസ്‌ സര്‍വകലാശാല സിന്‍ഡിക്കറ്റ്‌ അംഗം എച്ച്‌. ബെയ്‌സില്‍ ലാല്‍ ഹ്യൂബര്‍ട്ട്‌, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളായ എ. അനിരുദ്ധന്‍, എ. ആന്‍ഡ്രൂസ്‌, ബിജു ലൂക്കോസ്‌, പി. ജയപ്രകാശ്‌, ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ എച്ച്‌. സലിം തുടങ്ങിയവര്‍ പങ്കെടുത്തു.

കൊല്ലം: പമ്പയടക്കം നാലു ഡാമുകള്‍ കഴിഞ്ഞ 15നു രാത്രി ഒരുമിച്ച്‌ തുറന്നു വിട്ടപ്പോള്‍ ആര്‍ത്തലച്ചുവന്ന പ്രളയ ജലത്തില്‍ നിന്നു രക്ഷനേടാന്‍ വീടുകളുടെ മുകള്‍തട്ടിലും ടെറസുകളിലും അഭയം തേടിയ നൂറു കണക്കിന്‌ സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവരെ രക്ഷപ്പെടുത്തിയ കൊല്ലം കടപ്പുറത്ത മത്സ്യത്തൊഴിലാളികളെ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.
ആദരിക്കല്‍ ചടങ്ങ്‌ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട്‌ രാജശേഖരനും പൊതുസമ്മേളനം എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയും ഉദ്‌ഘാടനം ചെയ്‌തു. ഡി.സി.സി. പ്രസിഡന്റ്‌ ബിന്ദുകൃഷ്‌ണ അധ്യക്ഷതവഹിച്ചു.

Ads by Google
Advertisement
Monday 27 Aug 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW