Monday, August 27, 2018 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.03 AM

തളങ്കരയില്‍ മോഷണസംഘം വിലസുന്നു; വീടിന്റെ ഓടിളക്കിമാറ്റി 56,000 രൂപ കവര്‍ന്നു

uploads/news/2018/08/243543/1.jpg

കാസര്‍കോട്‌: തളങ്കര കേന്ദ്രീകരിച്ച്‌ മോഷണസംഘം വിലസുന്നു. തളങ്കര തെരുവത്ത്‌ ഹാഷിംസ്‌ട്രീറ്റില്‍ ഗൃഹനാഥന്‍ പള്ളിക്കുപോയ സമയം പൂട്ടിയിട്ട വീടിന്റെ ഓടിളക്കിമാറ്റി അകത്തു കടന്ന മോഷ്‌ടാവ്‌ അലമാരയില്‍ സൂക്ഷിച്ചിരുന്ന 56,000 രൂപ കവര്‍ന്നു. ഹാഷിം സ്‌ട്രീറ്റിലെ ഓട്ടോഡ്രൈവര്‍ ഹാഷിമിന്റെ വീട്ടിലാണ്‌ പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്‌.
തെരുവത്ത്‌ സിറാമിക്‌സ്‌ റോഡിലെ രണ്ട്‌ ക്വാര്‍ട്ടേഴ്‌സുകളിലും മോഷണം നടന്നു. തമിഴ്‌നാട്‌ സ്വദേശി പ്രകാശന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്നും 15,000 രൂപയും പാസ്‌പോര്‍ട്ട്‌ അടക്കമുള്ള രേഖകളുമാണ്‌ മോഷണം പോയത്‌. മറ്റൊരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സ്‌ത്രീ സ്വദേശത്തായതിനാല്‍ അവിടെ നിന്നും എന്തൊക്കെ കവര്‍ച്ച ചെയ്‌തിട്ടുണ്ടെന്ന്‌ വ്യക്‌തമായിട്ടില്ല.ഹാഷിം ജുമുഅ നിസ്‌കാരത്തിനായി പള്ളിയില്‍ പോയതായിരുന്നു. ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്ക്‌ പോയതിനാല്‍ ഹാഷിം വീടുപൂട്ടിയാണ്‌ പള്ളിയിലേക്ക്‌ പോയത്‌. തിരിച്ചെത്തി നോക്കിയപ്പോഴാണ്‌ കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്‌. വീടിന്റെ പിറകുവശത്തെ ഓടിളക്കി അകത്തു കടന്ന മോഷ്‌ടാവ്‌ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്‌ഥാനത്തില്‍ പോലീസും വിരലടയാള വിദഗദ്ധരും സ്‌ഥലത്തെത്തി അനേ്വഷണം നടത്തി. നേരത്തെ തെരുവത്ത്‌ കോയാസ്‌ ലൈനിലെ ഒരു വീട്ടില്‍ രാത്രിസമയത്ത്‌ കവര്‍ച്ചാ ശ്രമം നടന്നിരുന്നുവെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ മോഷ്‌ടാവ്‌ ഓടിരക്ഷപ്പെടുകയായിരുന്നു.

Ads by Google
Advertisement
Monday 27 Aug 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW