Saturday, November 17, 2018 Last Updated 30 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.02 AM

മട്ടന്നുര്‍ ഗവ.യു.പി.എസ്‌ ഹൈസ്‌ക്കൂളാക്കി ഉയര്‍ത്തണമെന്ന ആവശ്യം ശക്‌തമാവുന്നു

uploads/news/2018/08/243542/2.jpg

മട്ടന്നുര്‍: മധൂസൂദനന്‍ തങ്ങള്‍ സ്‌മാരക ഗവ. യു പി.സ്‌കുള്‍ ഹൈസ്‌ക്കൂള്‍ ആക്കി ഉയര്‍ത്തണമെന്ന്‌ ആവശ്യം ശക്‌തമാവുന്നു. മട്ടന്നു ര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത്‌ സ്‌ഥിതി ചെയ്ുയന്ന യു പി.സ്‌കൂള്‍ ഹൈസ്‌കുളായി ഉയര്‍ത്തണമെന്ന്‌ ആവശ്യം സ്‌ഥലം എം.എല്‍.എയും ഇപ്പോള്‍ ത്തെ വ്യവസായ മന്ത്രയുമായ ഇ.പി.ജയരാജനും ഇതിനകം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിട്ടുണ്ട്‌.
നിലവില്‍ സ്‌ക്കൂളിനടുത്ത കിടക്കുന്ന മട്ടന്നുര്‍ സര്‍ക്കാര്‍ ആശുപത്രി മാറ്റി പുതിയ സ്‌ഥലത്ത്‌ ആശുപത്രി നിര്‍മ്മിക്കാന്‍ ആരോഗ്യ വകുപ്പ്‌ തീരുമാനിച്ചതോടെ നിലവിലുള്ള ആശുപത്രിയുടെ സ്‌ഥലവും കെട്ടിടവും ഹൈസ്‌കൂള്‍ ആവശ്യത്തിന്‌ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ്‌ വിലയിരുത്തല്‍
ജില്ലയില്‍ തന്നെ മികച്ച അക്കാഡാമി സൗകര്യങ്ങള്‍ ഉള്ള സ്‌കൂളില്‍ ഒന്നാണ്‌ ഇത്‌.
1923 ല്‍ തുടങ്ങി സ്‌ക്കൂള്‍ സ്‌ഥാപിക്കുന്നതിന്‌ വേണ്ടി സ്‌ഥലവും കെട്ടിടവും മറ്റു സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയത്‌ മട്ടന്നുരിലെ ജന്‍മ്മി പി. മധുസൂദനന്‍ തങ്ങളാണ്‌ മലബാര്‍ ഡിസ്‌ട്രിക്‌ട് ബോര്‍ഡ്‌ നിലവില്‍ വന്നതിനു ശേഷം സ്‌കുളിന്റെ മാനേജ്‌മെന്റ്‌ ബോര്‍ഡ്‌ ഏറ്റെടുത്തു. അതിനു ശേഷം ഹയര്‍ എലിമെന്ററി സ്‌കൂള്‍ മട്ടന്നുര്‍ എന്ന പേരില്‍ അറിയപ്പെട്ടു.
1928ല്‍ ഹയര്‍ എലമെന്ററി സ്‌കൂളായി ഉയര്‍ത്തിയത്‌ മുതല്‍ 1958 വരെ ജോലിയില്‍ നിന്നു വിരമിക്കുന്നതു വരെ കെ.കെ.കുഞ്ഞിരാമന്‍ നമ്പ്യാര്‍ ആയിരുന്നു പ്രധാനാദ്ധ്യാപകന്‍ 1957 ല്‍ അധികാരത്തില്‍ വന്ന ഇ എം എസ്‌ സര്‍ക്കാര്‍ സ്‌കൂള്‍ ഏറ്റെടുത്തു ഇതിനെ തുടര്‍ന്ന ബോര്‍ഡ്‌ എലിമെന്ററി സ്‌കുള്‍ മട്ടന്നുര്‍ ഗവണ്‍മെന്റ്‌ സ്‌കുളായി പിന്നീട്‌ സ്‌കുളിന്റെ വളര്‍ച്ച വേഗത്തിലായിരുന്നു പലയിടങ്ങളിലായി ചിതറിക്കിടന്നിരുന്ന സ്‌കൂള്‍ ഒരു കുടകീഴല്‍ എത്തിച്ചു. ചില ഘട്ടങ്ങളില്‍ 1500 ലധികം വിദ്യാര്‍ത്ഥികള്‍ ഇവിടെ അധ്യയനം നടത്തിയിരുന്നു. നിലവില്‍ മട്ടന്നുര്‍ നഗരസഭയില്‍ ഒരു ഹൈസ്‌കുള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മട്ടന്നൂര്‍ നഗരത്തില്‍ നിന്നും രണ്ട്‌ കിലോമീറ്റര്‍ അകലെയാണ്‌ സ്‌ഥിതി ചെയ്യുന്നത്‌.
മുഴുവന്‍ കുട്ടികളെയും ഉള്‍കൊള്ളകഴിയാത്തത്‌ കാരണം പലരും മറ്റു യിടങ്ങളിലെ സ്‌കൂളിലേക്കയാണ്‌ പോവുന്നത്‌. യു.പി.സ്‌കുള്‍ ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തുന്നതോടെ പ്രശ്‌നത്തിന്‌ നേരിയ പരിഹാരമാവും.

Ads by Google
Advertisement
Monday 27 Aug 2018 12.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW