Friday, September 14, 2018 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.02 AM

വിദ്യാലയങ്ങളിലും പോലീസ്‌ സുരക്ഷ; കുട്ടികള്‍ക്ക്‌ കാക്കിക്കാവല്‍

uploads/news/2018/08/243541/1.jpg

കണ്ണൂര്‍: എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ പഠിക്കുന്നവരെ വരെ നിരീക്ഷിക്കാന്‍ ഇനി ടൗണ്‍ പോലീസിന്റെ കാക്കിക്കണ്ണ്‌. കുട്ടികള്‍ക്ക്‌ നേരെയുണ്ടാകുന്ന ചെറുതും വലുതുമായ അതിക്രമം മുതല്‍ വീട്ടില്‍ നിന്നുണ്ടാകുന്ന വിഷമതകള്‍ വരെ കുട്ടികള്‍ക്ക്‌ പോലീസിനോട്‌ തുറന്ന്‌ സംസാരിക്കാന്‍ അവസരമുണ്ടാകും. കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷന്‍ പരിധിയില്‍ എല്‍.പി സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെ 46 സ്‌കൂളുകളുണ്ട്‌്. ഓരോ സ്‌കൂളിലും ഒരു പോലീസുദ്യോഗസ്‌ഥനെ വീതം ശിശുക്ഷേമത്തിന്റെ ചുമതലയിലേക്ക്‌ നിയമിച്ചുകഴിഞ്ഞു. ഇവര്‍ സ്‌കൂളുകളിലെത്തി അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, സ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍ എന്നിവരുമായി സംസാരിച്ചാണ്‌ കാര്യങ്ങള്‍ മുന്നോട്ട്‌ കൊണ്ടുപോവുക. വീട്ടുകാരോട്‌ പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ കുട്ടികള്‍ക്ക്‌ ശിശുക്ഷേമ സമിതി അധികൃതരോട്‌ തുറന്നുപറയാന്‍ അവസരമുണ്ടാകും. ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കായി സേ്‌റ്റഷനില്‍ കൗണ്‍സിലിംഗ്‌ സെന്റര്‍ ഇതിനകം പ്രവര്‍ത്തനസജ്‌ജമാക്കിയിട്ടുണ്ട്‌്. ആഴ്‌ചയില്‍ ഒരു ദിവസം ഇവിടെ വെച്ച്‌ കുട്ടികള്‍ക്ക്‌ കൗണ്‍സിലിംഗ്‌ നല്‍കും. സ്‌കൂള്‍ പ്ര?ട്ടക്‌്ഷന്‍ ഗ്രൂപ്പ്‌ എന്നാണ്‌ പുതിയ സംരംഭത്തിന്‌ നാമകരണം നല്‍കിയിട്ടുള്ളത്‌. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പരിശോധിക്കുന്നതിനായി നിലവില്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ മാത്രമായിരുന്നു സംവിധാനമുണ്ടായിരുന്നത്‌. ചെറിയ കുഞ്ഞുങ്ങള്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ്‌ ടൗണ്‍ സി.ഐ രത്നകുമാര്‍, എസ്‌.ഐ ശ്രീജിത്ത്‌ കൊടേരി എന്നിവരുടെ നേതൃത്വത്തില്‍ പുതിയ പരിഷ്‌കാരങ്ങള്‍ക്ക്‌ രൂപം നല്‍കുന്നത്‌.
അതിക്രമങ്ങള്‍ തടയുക മാത്രമല്ല, കുഞ്ഞുങ്ങള്‍ കാരണമില്ലാതെ സ്‌കൂളില്‍ പ്രവൃത്തി ദിവസങ്ങളില്‍ എത്താതിരുന്നാല്‍ അതുകൂടി അന്വേഷിക്കും. ഇതിനായി രക്ഷിതാക്കളുമായി ഗ്രൂപ്പ്‌ പ്രത്യേക ബന്ധം പുലര്‍ത്തുകയും ചെയ്ും. യഇത്‌ കൃത്യമായി മക്കള്‍ സ്‌കൂളുകളില്‍ എത്തുന്നുണ്ടെന്ന്‌ രക്ഷിതാക്കള്‍ക്ക്‌ ഉറപ്പുവരുത്താന്‍ കഴിയും.
ഞായറാഴ്‌ചകളില്‍ ശിശുഡോക്‌ടര്‍ വിദഗ്‌ധരുടെ സേവനങ്ങള്‍ ഒരുക്കി ടൗണ്‍ പോലീസ്‌ സ്‌റ്റേഷന്‍ നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചൈല്‍ഡ്‌ ക്ലിനിക്ക്‌ ഇപ്പോഴും ഞായറാഴ്‌ചകളില്‍ ടൗണ്‍ സ്‌റ്റേഷനോട്‌ ചേര്‍ന്ന്‌ നിര്‍മ്മിച്ച കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ്‌.

Ads by Google
Advertisement
Monday 27 Aug 2018 12.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW