Wednesday, November 14, 2018 Last Updated 23 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.02 AM

കൂട്ടുമുഖം സി.എച്ച്‌ .സിയില്‍ രോഗികളെ കിടത്തി ചികത്സിക്കാന്‍ നടപടി സ്വീകരിക്കണം

ശ്രീകണ്‌ഠപുരം: നഗരസഭയിലെ ഏക സര്‍ക്കാര്‍ ആസ്‌പത്രിയായ കൂട്ടുംമുഖം സി.എച്ച്‌. സിയില്‍ 50 ലക്ഷം രൂപ ചിലവഴിച്ച്‌ പൂര്‍ത്തീകരിച്ച കെട്ടിടം ഒന്നര വര്‍ഷമായിട്ടും ഉദ്‌ഘാടനം ചെയ്യാത്ത സര്‍ക്കാര്‍ നടപടിയിലും ബന്ധപ്പെട്ട വകുപ്പുകളുടെ അവഗണനയിലും പ്രതിഷേധിച്ച്‌ ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരുവോണ നാളില്‍ ശ്രീകണ്‌ഠപുരം നഗരസഭക്ക്‌ മുമ്പില്‍ ഉപവസിച്ചു. ഏരുവേശി, പയ്യാവൂര്‍ പഞ്ചായത്തുകളിലെ മലയോര മേഖലയിലെ സാധാരണ ക്കാരായ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്‌ ആവശ്യമായ കിടന്നുള്ള ചികിത്സ ലഭിക്കണമെങ്കില്‍ ഇരിക്കുറിലൊ തളിപ്പറമ്പിലൊ എത്തേണ്ടിയിരിക്കുന്നു. ഇതിനൊരു പരിഹാരം കണ്ടെത്തുന്നതിന്‌ സര്‍ക്കാരും ബന്ധപെട്ടവരും അടിയന്തര നടപടി സ്വീകരിക്കണമെന്നും കൂട്ടുമുഖം സി.എച്ച്‌.സി.യോടു ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ആം, ആദ്‌മി പാര്‍ട്ടി ജില്ല കണ്‍വിനര്‍ എ.ഗോപാലന്‍ ഉപവാസ സമരം ഉല്‍ഘാടനം ചെയ്‌തു പറഞ്ഞു. മേഖലയിലെ സ്വകാര്യ ആസ്‌പത്രിക്കാരെ സഹായിക്കാനാണ്‌ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്ന്‌ ആം ആദ്‌മി പാര്‍ട്ടി ഇരിക്കൂര്‍ മണ്ഡലം കണ്‍വീനര്‍. തോമസ്‌ കുര്യന്‍ ആരോപിച്ചു. കൂട്ടുമുഖം ആസ്‌പത്രിയില്‍ രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്ന്‌ എന്‍.സി. ലൂക്ക ആവശ്യപ്പെട്ടു.

Ads by Google
Advertisement
Monday 27 Aug 2018 12.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW