Saturday, April 20, 2019 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.02 AM

നഗ്നചിത്രങ്ങള്‍ കാട്ടി ബ്ലാക്ക്‌മെയില്‍: കൂടുതല്‍ ഇരകള്‍

തളിപ്പറമ്പ്‌: നഗ്നചിത്രങ്ങള്‍ കാട്ടി ബ്ലാക്ക്‌മെയില്‍ കേസില്‍ നാല്‌ പേര്‍ അറസ്‌റ്റിലായ സംഭവത്തോടെ തളിപ്പറമ്പ്‌ മേഖലയില്‍ പല ഉന്നതന്‍മാരും അങ്കലാപ്പില്‍. പണച്ചാക്കുകളായ ചില വ്യാപാരികളും പ്രവാസികളുമുള്‍പ്പെടെ നിരവധിയാളുകള്‍ ഈ സംഘത്തിന്റെ കെണിയില്‍ അകപ്പെട്ടതായി പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.
വീഡിയോ ക്ലിപ്പുകള്‍ കാണിച്ച്‌ ഇവരില്‍ നിന്നൊക്കെ അറസ്‌റ്റിലായ സംഘം പണം തട്ടിയെടുത്തിട്ടുണ്ട്‌. കുടുംബ ബന്ധങ്ങള്‍ താറുമാറാകുന്നതില്‍ ഭയമുള്ളതിനാല്‍ മാത്രമാണ്‌ പണം നഷ്‌ടപ്പെട്ടതില്‍ ആരും പരാതിയുമായി രംഗത്ത്‌ വരാത്തത്‌.
എന്നാല്‍ മാതമംഗലത്തെ കുഴിക്കാട്ട്‌ വീട്ടില്‍ ഭാസ്‌ക്കരന്‍ (62) എന്നയാള്‍ നല്‍കിയ പരാതിയിലാണ്‌ പോലീസ്‌ കേസെടുത്തു നാലു പരെ അറസ്‌റ്റ്്‌ ചെയ്‌തത്‌.
2017 ഡിസംബറില്‍ മുസ്‌തഫയുടെ ചൊറുക്കള വെള്ളാരം പാറയിലെ വീട്ടില്‍ വെച്ച്‌ വിവാഹം ചെയ്‌തു തരാം എന്ന്‌ പ്രലോഭിപ്പിച്ച്‌ ഒരു സ്‌ത്രീയോടൊപ്പം ഫോട്ടോ എടുപ്പിക്കുകയും ആ ഫോട്ടോ കാണിച്ച്‌ 1.80 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്‌തുവെന്നാണ്‌ കേസ്‌.

Ads by Google
Advertisement
Monday 27 Aug 2018 12.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW