Friday, November 16, 2018 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.01 AM

പ്രകൃതി ശാന്തമായി; ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒഴിയുന്നു

uploads/news/2018/08/243535/4.jpg

അടിമാലി: ജില്ലയില്‍ കാലവര്‍ഷത്തിന്റെ ശക്‌തി കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവ്‌. ഞായറാഴ്‌ച്ചചത്തെ കണക്കു പ്രകാരം ജില്ലയില്‍ അഞ്ചു താലൂക്കുകളിലായി 35 ക്യാമ്പുകളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇവയില്‍ 1584 പേര്‍ കഴിയുന്നതായാണ്‌ റവന്യൂവകുപ്പ്‌ നല്‍കുന്ന വിവരം.
ദേവികുളം താലൂക്കിലെ നാലു ക്യാമ്പുകളില്‍ 77 കുടുംബങ്ങളിലെ 230 പേരും, പീരുമേട്‌ താലൂക്കില്‍ മൂന്ന്‌ ക്യാമ്പുകളിലെ 69 കുടുംബങ്ങളിലായി 211 പേരും, തൊടുപുഴ താലൂക്കിലെ മൂന്ന്‌ ക്യാമ്പുകളില്‍ 20 കുടുംബങ്ങളിലെ 59 പേരും ഉടുമ്പന്‍ചോല താലൂക്കിലെ ഒരു ക്യാമ്പില്‍ 50 പേരും ഇടുക്കി താലൂക്കിലെ 13 ക്യാമ്പുകളിലായി 700 കുടുംബങ്ങളിലെ 1034 പേരുമാണ്‌ കഴിയുന്നതെന്നാണ്‌ കലക്‌ടറേറ്റില്‍ നിന്നും ലഭിക്കുന്ന വിവരം. നാല്‌ ദിവസം മുന്‍പുവരെ ക്യാമ്പിലുള്ളവരുടെ എണ്ണം ഇപ്പോഴുള്ളതിന്റ മൂന്നു മടങ്ങായിരുന്നു. വീടുകള്‍ പൂര്‍ണമായി തകര്‍ന്നവരും വാസയോഗ്യമായ വീടുകള്‍ ഇല്ലാത്തവരുമാണ്‌ ഇവരില്‍ ഏറെയും. ക്യാമ്പില്‍നിന്നും മടങ്ങുന്നവരില്‍നിന്നും അപേക്ഷകള്‍ സ്വീകരിച്ച്‌ ബാങ്ക്‌ അക്കൗണ്ട്‌ നമ്പരുകളും സ്വീകരിക്കുന്നുണ്ട്‌. പല ക്യാമ്പുകളും സര്‍ക്കാര്‍ സ്‌കൂളുകളിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌.
29ന്‌ സ്‌കൂളുകള്‍ തുറക്കേണ്ടതുണ്ട്‌. ഈ കാലയളവിനുള്ളില്‍ അനുയോജ്യമായ സ്‌ഥലം കണ്ടെത്തി അര്‍ഹതപ്പെട്ടവരെ മാത്രം മാറ്റിപാര്‍പ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ്‌ റവന്യുഅധികൃതര്‍. റവന്യുവകുപ്പ്‌ അധികൃതര്‍ ദുരിത ബാധിതരെ നേരില്‍ക്കണ്ട്‌ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്‌. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ മരുന്നുകളടങ്ങുന്ന കിറ്റുകളുടെ വിതരണവും ഊര്‍ജിതമാണ്‌. ട്രൈബല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആദിവാസി കുടികള്‍ കേന്ദ്രീകരിച്ച്‌ നാശനഷ്‌ടങ്ങള്‍ വിലയിരുത്തുന്ന സര്‍വ്വേയും ആരംഭിച്ചു.
ജില്ലയില്‍ കാലവര്‍ഷത്തില്‍ 1200 വീടുകള്‍ പൂര്‍ണമായും 2266 വീടുകള്‍ ഭാഗികമായും മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും തകര്‍ന്നതായാണ്‌ പ്രാഥമിക കണക്ക്‌. മഴക്കെടുതിയില്‍ ആകെ 11324.6 ഹെക്‌ടറിലെ കൃഷിനാശമുണ്ടായതായി പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു. വൈദ്യുതി ബോര്‍ഡിന്‌ 9810.25 കി.മി എച്ച്‌.റ്റി ലൈനുകളും 1942.9 കി.മി എല്‍.റ്റി ലൈനുകളും 2610 പോസ്‌റ്റുകള്‍ക്കും നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്‌.
വനംവകുപ്പിന്റെയും ദേശീയപാത വിഭാഗത്തിന്റെയും നാശനഷ്‌ട കണക്കെടുപ്പ്‌ പൂര്‍ത്തിയായിട്ടില്ല. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുനവര്‍ക്കും ക്യാമ്പില്‍ നിന്നും വീടുകളിലേക്ക്‌ മടങ്ങിയവര്‍ക്കും ഭക്ഷ്യസാധനങ്ങളടങ്ങിയ ഓണക്കിറ്റുകള്‍ ലഭ്യമാക്കുന്നതിന്‌ ജില്ലാ ഭരണകൂടം ക്രമീകരണം നടത്തിയിട്ടുണ്ട്‌.

Ads by Google
Advertisement
Monday 27 Aug 2018 12.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW