Friday, September 14, 2018 Last Updated 6 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.01 AM

ഇരുപതാണ്ടു പിന്നിലേക്കു സഞ്ചരിച്ച്‌ ഹൈറേഞ്ച്‌

uploads/news/2018/08/243534/3.jpg

തൊടുപുഴ: ഹൈറേഞ്ചിന്റെ നിരത്തുകളിലേക്ക്‌ ജീപ്പ്‌ വീണ്ടും ഇരമ്പിയെത്തുകയാണ്‌. കാറുകള്‍ക്കു മുന്നില്‍ ഭംഗി നഷ്‌ടപ്പെട്ട്‌ മാറിനില്‍ക്കേണ്ടിവന്ന ജീപ്പിനെ ആശ്രയിക്കതെ വയ്യ എന്ന അവസ്‌ഥയിലേക്കെത്തിയിരിക്കുകയാണ്‌ ഹൈറേഞ്ചുകാര്‍.
കുടിയേറ്റകാലം മുതല്‍ ഹൈറേഞ്ചിന്റെ കുതിപ്പും കിതപ്പും നിര്‍ണയിച്ചിരുന്ന വാഹനമായിരുന്നു ജീപ്പ്‌. സമതലങ്ങളോട്‌ അത്രമേല്‍ പ്രിയമില്ലാതിരുന്ന ജീപ്പിന്‌ ഹൈറേഞ്ചിലെ കുടിയേറ്റ കര്‍ഷകര്‍ നേടിക്കൊടുത്ത മേല്‍വിലാസം തികച്ചും വ്യത്യസ്‌തമായ ഒന്നാ യിരുന്നു.
കാട്ടുമൃഗങ്ങള്‍ ഇറങ്ങുന്ന വഴികളില്‍ രക്ഷകനായും തോട്ടങ്ങളില്‍നിന്നും തോട്ടങ്ങളിലേക്കു പായുന്ന അടിമയായും ഹൈറേഞ്ചുകാര്‍ ജീപ്പിനെ ഉപയോഗപ്പെടുത്തി. എന്നാല്‍ കാലക്രമേണ റോഡുകള്‍ നിലവാരമുള്ളതായപ്പോള്‍ ജീപ്പുകള്‍ ചെറുകാറുള്‍ക്ക്‌ വഴിമാറി. എന്നാല്‍ പ്രകൃതിക്ഷോഭത്തില്‍ ഇടുക്കിയിലെ റോഡുകള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ രക്ഷകനായി വീണ്ടും എത്തിയിരിക്കുകയാണ്‌ ഹൈറേഞ്ചുകാരുടെ തനതുവാഹനമായ ജീപ്പ്‌.
ഇത്തവണ മലയിടിച്ചിലും ഉരുള്‍പൊട്ടലിലും ഹൈറേഞ്ചിലെ തകര്‍ന്ന റോഡികളിലൂടെ രക്ഷാപ്രവര്‍ത്തനത്തിനും മറ്റുമായി പാഞ്ഞെത്തിയത്‌ ജീപ്പുകള്‍ മാത്രമാണ്‌. പലരും ഉപയോഗിക്കാതെ വെറുതെയിട്ടിരുന്ന ജീപ്പുകള്‍ക്ക്‌ കഴിഞ്ഞ ഏതാനും മാസങ്ങളായി നിലംതൊടാത്ത യാത്രകളാണ്‌.
രക്ഷാപ്രവര്‍ത്തനത്തിനും സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള അനൗണ്‍സ്‌മെന്റിനും മണ്ണിടിഞ്ഞ്‌ ഒറ്റപ്പെട്ടുപോയ ക്യാമ്പുകളിലേക്കുള്ള അവശ്യവസ്‌തുക്കള്‍ എത്തിച്ചുനല്‍കുന്നതിനുമെല്ലാം ജീപ്പിനെ മാത്രം ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്‌.
പ്രധാന റോഡുകള്‍ തകര്‍ന്നപ്പോള്‍ കണ്ടെത്തിയ സമാന്തരപാതകള്‍ പലതും ജീപ്പിനുമാത്രം കടന്നുപോകാന്‍ സാധ്യമായവ ആയിരുന്നു. ക്യാമ്പുകളിലേക്കുള്ള സഹായവുമായി എത്തിയ നിരവധിപേര്‍ ഓഫ്‌റോഡ്‌ ജീപ്പുടമകളുടെ കൂട്ടായ്‌മകളെ സമീപിക്കുകയുണ്ടായി. ഇപ്പോഴത്തെ അവസ്‌ഥയെ വിലയിരുത്തുന്ന ഹൈറേഞ്ചിലെ മുതിര്‍ന്നവര്‍ പറയുന്നത്‌ ഹൈറേഞ്ച്‌ ഇരുപതു വര്‍ഷം പിന്നിലേക്കു പോയി എന്നാണ്‌.
ഈ കാലഘട്ടത്തില്‍ ജീപ്പുകള്‍ മാത്രമാണ്‌ റോഡുകളുടെ ദുര്‍ഘടാവസ്‌ഥയെ അതിജീവിച്ചത്‌. ഇനിയും അധികകാലം നിരത്തുകള്‍ ഇതേ അവസ്‌ഥയില്‍ തുടര്‍ന്നാല്‍ ജീപ്പുകള്‍ മാത്രമുള്ള ഹൈറേഞ്ച്‌ എന്ന പഴയകാലം ഏറെ വൈകാതെ തിരികെ യെത്തും.

Ads by Google
Advertisement
Monday 27 Aug 2018 12.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW